Tax
Services & Questions
സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​രു​ടെ സർക്കാർ ബാ​ധ്യ​തകൾ എ​ഴു​തി​ത്ത​ള്ളും
സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​രു​ടെ  സർക്കാർ ബാ​ധ്യ​തകൾ  എ​ഴു​തി​ത്ത​ള്ളും
സംസ്ഥാന സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ ജീ​വ​ന​ക്കാ​ര​ന്‍റെ 5,00,000രൂ​പ വ​രെ​യു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ ബാ​ധ്യ​തകൾ എ​ഴു​തി​ത്ത​ള്ളും. GO(P)No. 91/2017 Fin. Dt 17/07/2017

1. ​ഭ​വ​ന നി​ർ​മാ​ണ വാ​യ്പ, വാ​ഹ​ന വാ​യ്പ, ഭ​വ​ന/​വാ​ഹ​ന വാ​യ്പ​ക​ളു​ടെ പ​ലി​ശ, പ​ലി​ശ ര​ഹി​ത ചി​കി​ത്സാ വാ​യ്പ, ഓ​ണം അ​ഡ്വാ​ൻ​സ്, ക്ലാ​സ് IV വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ പെ​ണ്‍​മ​ക്ക​ളു​ടെ വി​വാ​ഹ വാ​യ്പ എ​ന്നി​വ ഇതിൽ ഉ​ൾ​പ്പെ​ടും.

2. മുകളിൽ പറഞ്ഞ ഇ​ന​ങ്ങ​ളി​ലെ ബാ​ധ്യ​ത​ക​ളി​ൽ മ​റ്റു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രും അ​നു​വ​ദി​ച്ച ബാ​ധ്യ​ത​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.

3. ഒ​ന്നി​ല​ധി​കം ബാ​ധ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്ന പ​ക്ഷം ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ബാ​ധ്യ​ത​ക​ൾ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ എ​ഴു​തി​ത്തള്ളും.

4. അ​ഞ്ചുല​ക്ഷ​ത്തി​ൽ അ​ധി​കം വ​രു​ന്ന ബാ​ധ്യ​ത​ക​ൾ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ സ്ഥാ​വ​ര​ജം​ഗ​മ വ​സ്തു​ക്ക​ളി​ൽ നി​ന്നോ അ​ന​ന്ത​രാ​വ​കാ​ശി​ക​ളി​ൽ നി​ന്നോ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പ്ര​കാ​രം ഈ​ടാ​ക്കും.

5. വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ വാ​യ്പ തു​ക പൂ​ർ​ണ​മാ​യും എ​ടു​ത്ത ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്ന് നോ​ട്ട​റി പ​ബ്ലി​ക് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യത് അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

6. ഭ​വ​ന​നി​ർ​മാ​ണ വാ​യ്പ കേ​സു​ക​ളി​ലെ ബാ​ധ്യ​ത തു​ക എ​ഴു​തിത്ത​ള്ളു​ന്ന​ത് ജി​ല്ലാ ധ​ന​കാ​ര്യ പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് കൂ​ടി വാ​ങ്ങി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും.
7. വാ​യ്പ തു​ക പൂ​ർ​ണ​മാ​യും അ​താ​ത് ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ത്ത കേ​സു​ക​ളി​ൽ ബാ​ധ്യ​ത തു​ക എ​ഴു​തി​ത്ത​ള്ളു​ന്ന​ത​ല്ല. അ​ത്ത​രം കേ​സു​ക​ളി​ൽ കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ഡ് വാ​ല്യം 1 ച​ട്ടം 303നും ​താ​ഴെ​യു​ള്ള കു​റി​പ്പ് പ്ര​കാ​രം മു​ഴു​വ​ൻ തു​ക​യ്ക്കും 18 ശ​ത​മാ​നം പി​ഴ പ​ലി​ശ കൂ​ടി ഈ​ടാ​ക്കു​ന്ന​താ​ണ്.

8. സം​യു​ക്ത ഭ​വ​ന നി​ർ​മാ​ണ വാ​യ്പ കേ​സു​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ ബാ​ധ്യ​ത 50:50 ആ​യ​തി​നാ​ൽ അ​ത്ത​രം കേ​സു​ക​ളി​ൽ മരണമടഞ്ഞ ജീ​വ​ന​ക്കാ​ര​ന്‍റെ ബാ​ധ്യ​ത മ​റ്റ് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി എ​ഴു​തിത്ത​ള്ളും.

9. ഈ ​ഉ​ത്ത​ര​വ് പ്ര​കാ​രം ബാ​ധ്യ​ത എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​രി​ൽ നി​ക്ഷിപ്ത​മാ​ണ്. ഭ​ര​ണ​വ​കു​പ്പ് ബാ​ധ്യ​ത എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നു​ള്ള ശി​പാ​ർ​ശ​യി​ൽ പ​രാ​മ​ർ​ശം (6) പ്ര​കാ​രം ധ​ന​വ​കു​പ്പി​ന്‍റെ അ​നു​മ​തി വാ​ങ്ങേ​ണ്ട​താ​ണ്.
10. ഈ ​ഉ​ത്ത​ര​വ് തീ​യ​തി മു​ത​ൽ തീ​ർ​പ്പാ​ക്കു​ന്ന കേ​സു​ക​ൾ​ക്ക് ഉ​ത്ത​ര​വ് ബാ​ധ​ക​മാ​കു​ന്ന​താ​ണ്.
11. തീ​ർ​പ്പാ​ക്കി​യ കേ​സു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​ത​ല്ല.