Tax
Services & Questions
ശന്പളം സംരക്ഷിച്ചുകിട്ടില്ല
ശന്പളം സംരക്ഷിച്ചുകിട്ടില്ല
മ​ല​പ്പു​റം ജി​ല്ല പി​എ​സ്‌‌സി ലി​സ്റ്റി​ൽ വി​വി​ധ വ​കു​പ്പി​ൽ​നി​ന്ന് വ്യ​വ​സാ​യ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് 2 ആ​യി 2014 ൽ (​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് വേ​ക്ക​ൻ​സി​യി​ൽ) നി​യ​മ​നം ല​ഭി​ച്ചു. എ​നി​ക്ക് 2016 ഡി​സം​ബ​റി​ൽ റേ​ഷ്യോ പ്ര​മോ​ഷ​ൻ വ​ഴി ഗ്രേ​ഡ് വ​ണ്‍ ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ഉ​ട​ൻ​ത​ന്നെ സീ​നി​യ​ർ ഗ്രേ​ഡാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി അ​റി​യു​ന്നു. സീ​നി​യ​ർ ഗ്രേ​ഡ് ഡ്രൈ​വ​ർ ത​സ്തി​ക​യി​ൽ പ്ര​മോ​ഷ​ൻ ല​ഭി​ച്ച​ശേ​ഷം ജി​ല്ലാ ഒഴിവിലുള്ള ഏ​തെ​ങ്കി​ലും വ​കു​പ്പി​ലേ​ക്ക് അന്തർവകുപ്പ് സ്ഥലംമാറ്റം മു​ഖേ​ന മ​ല​പ്പു​റം ജി​ല്ല​യി​ലേ​ക്ക് മാ​റ്റം ല​ഭി​ച്ചാ​ൽ എ​ന്‍റെ ഗ്രേ​ഡും ശ​ന്പ​ള​വും സം​ര​ക്ഷി​ച്ചു​കി​ട്ടു​മോ?
കെ.​എം. ല​ത്തീ​ഫ്, മ​ല​പ്പു​റം

സീ​നി​യ​ർ ഗ്രേ​ഡ് ത​സ്തി​ക​യി​ൽ​നി​ന്ന് ഡ്രൈ​വ​ർ ഗ്രേ​ഡ് -2 ആ​യി റി​വ​ർ​ട്ട് ചെ​യ്തു​കൊ​ണ്ട് മാ​ത്ര​മാ​ണ് വ​കു​പ്പു മാ​റ്റി സ്ഥ​ലം​മാ​റ്റം ന​ട​ത്തു​ന്ന​ത്. അ​തി​നു​ശേ​ഷം പു​തി​യ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് -2 ത​സ്തി​ക​യി​ൽ ഏ​റ്റ​വും ജൂ​ണി​യ​റാ​യി​ട്ടാ​ണ് നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്. അ​തി​നാ​ൽ ഗ്രേ​ഡും സീ​നി​യോ​റിറ്റി​യും ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ്. കൂ​ടാ​തെ സീ​നി​യ​ർ ഗ്രേ​ഡി​ന്‍റെ ശ​ന്പ​ളം സം​ര​ക്ഷി​ച്ചു ന​ൽ​കു​ന്ന​തു​മ​ല്ല. ഫ​ല​ത്തി​ൽ അ​ടു​ത്ത സ്ഥ​ല​ത്ത് ജോ​ലി ചെ​യ്യു​വാ​ൻ സാ​ധി​ക്കും എ​ന്നു മാ​ത്ര​മേ​യു​ള്ളൂ. ശ​ന്പ​ള ന​ഷ്ടം ഉ​ണ്ടാ​വു​ക​യും ചെ​യ്യും.