Tax
Services & Questions
സ്റ്റാ​ഫ് ന​ഴ്സ്: ശ​ന്പ​ള സ്കെ​യി​ലു​ക​ൾ വ​ർ​ധി​പ്പി​ച്ചു
സ്റ്റാ​ഫ് ന​ഴ്സ്:  ശ​ന്പ​ള സ്കെ​യി​ലു​ക​ൾ വ​ർ​ധി​പ്പി​ച്ചു
ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് വ​കു​പ്പി​ലെ സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള സ്കെ​യി​ലു​ക​ൾ വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് G.O (​അ​നോ​മ​ലി റെ​ക്ടി​ഫി​ക്കേ​ഷ​ൻ സെ​ൽ) No. 373/2017 (76) ​Dt. 10-8-2017. ഈ ​ഉ​ത്ത​ര​വു​മൂ​ല​മു​ള്ള സാ​ന്പ​ത്തി​കാ​നു​കൂ​ല്യ​ങ്ങ​ൾ 31-7-2017 വ​രെ സാ​ങ്ക​ൽ​പ്പിക​മാ​യി​രി​ക്കും.

ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് വ​കു​പ്പി​ലെ സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് II, സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് I, ​ഹെ​ഡ് ന​ഴ്സ് ത​സ്തി​ക​ക​ളു​ടെ ശ​ന്പ​ള സ്കെ​യി​ലു​ക​ൾ 26,500-56,700രൂപ, ​27,800-59,400രൂപ, 30,700-65,400രൂപയി​ൽ​നി​ന്നും യ​ഥാ​ക്ര​മം 27,800-59,400രൂപ, 29,200-62,400രൂപ, 32,300-68,700രൂപ ​ആ​യി പ​രി​ഷ്ക​രി​ക്കു​ന്നു. ഇ​തി​ന് 1-7-2014 മു​ത​ൽ പ്രാ​ബ​ല്യ​മു​ണ്ട്. പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വി​ലെ പേ​ജ് 83 അ​നു​ബ​ന്ധം XI ലെ ​​ ‘ഇൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ്’എ​ന്ന ശീ​ർ​ഷ​ക​ത്തി​നു താ​ഴെ കാ​ണു​ന്ന ഇഎസ്ഐ അ​ല​വ​ൻ​സ് എ​ന്ന ഉ​പ​ശീ​ർ​ഷ​കം ഒ​ഴി​വാ​ക്കു​ന്നു.

ഉ​ത്ത​ര​വി​ലെ പേ​ജ് 78ൽ ​കാ​ണു​ന്ന പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണ ‘ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ’ എ​ന്ന ത​സ്തി​ക ഒ​ഴി​വാ​ക്കി പ​ക​രം ‘ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ/ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ’ എ​ന്നു ചേ​ർ​ക്കു​ന്നു. അ​തു​പോ​ലെ പ്ര​സ്തു​ത പേ​ജി​ൽ ത​ന്നെ കാ​ണു​ന്ന ‘ജൂ​ണി​യ​ർ ല​ബോ​റ​ട്ട​റി അ​റ്റ​ൻ​ഡ​ർ’ എ​ന്ന ത​സ്തി​ക നീ​ക്കം ചെ​യ്ത് പ​ക​രം ‘ജൂ​ണി​യ​ർ ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ്’എ​ന്നു ചേ​ർ​ക്കു​ന്നു.