Tax
Services & Questions
അനുജനെ അവകാശിയാക്കിയതിൽ നിയമതടസമില്ല
അനുജനെ അവകാശിയാക്കിയതിൽ  നിയമതടസമില്ല
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ സീ​നി​യ​ർ ക്ല​ാർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. വി​വാ​ഹി​ത​ന​ല്ല. വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​മി​ല്ല. എ​ന്‍റെ എ​ല്ലാ സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ​യും നോ​മി​നി​യാ​യി വ​ച്ചി​രി​ക്കു​ന്ന​ത് അ​മ്മ​യെ ആ​ണ്. എ​ന്നാ​ൽ അ​മ്മ മ​രി​ച്ചു​പോ​യി.

ര​ണ്ടാ​മ​ത്തെ നോ​മി​നി​യാ​യി വ​ച്ചി​ട്ടു​ള്ള​ത് എ​ന്‍റെ അ​നു​ജ​നെ​യാ​ണ്. ഇ​ദ്ദേ​ഹം അ​ധ്യാ​പ​ക​നാ​ണ്. ഈ ​നോ​മി​നേ​ഷ​ന് എ​ന്തെ​ങ്കി​ലും നി​യ​മ​പ്ര​ശ്ന​മു​ണ്ടോ? നോ​മി​നേ​ഷ​ൻ മാ​റി ന​ൽ​കേ​ണ്ട​തു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ മ​റ്റു ന​ട​പ​ടി​ക​ൾ എ​ന്താ​ണ്?
കെ. ​ശ​ബ​രീ​നാ​ഥ്, മ​ല​പ്പു​റം

താ​ങ്ക​ളു​ടെ സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​വ​കാ​ശി​യെ തീ​രു​മാ​നി​ക്കേ​ണ്ട​ത് താ​ങ്ക​ൾ ത​ന്നെ​യാ​ണ്. വി​വാ​ഹി​ത​നാ​ണെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി ഭാ​ര്യ ത​ന്നെ​യാ​ണ് അ​വ​കാ​ശി. താ​ങ്ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​നു​ജ​നെ നോ​മി​നി​യാ​ക്കു​ന്ന​തി​ൽ നി​യ​മ​ത​ട​സ​മി​ല്ല. ര​ക്ത​ബ​ന്ധം ഉ​ള്ള​വ​രാ​യി​രി​ക്ക​ണം അ​വ​കാ​ശി​ക​ൾ എ​ന്ന​താ​ണ് ശ​രി. GPF, LIC, DCRG തു​ട​ങ്ങി​യ​വ​യ്ക്ക് എ​ല്ലാം ത​ന്നെ ഇ​തു​പോ​ലെ അ​വ​കാ​ശി​യെ നി​ശ്ച​യി​ക്കാ​വു​ന്ന​താ​ണ്. നി​യ​മ​പ​ര​മാ​യി ഇ​തി​നു യാ​തൊ​രു​വി​ധ ത​ട​സ​ങ്ങ​ളും ഇ​ല്ല. നോ​മി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​രം നോ​മി​നി​യെ അ​റി​യി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.