Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ചരക്കുസേവന നികുതിയിലെ റിട്ടേണുകൾ
ജിഎസ്ടിആർ -1
ചരക്കുകളുടെയും സേവനങ്ങളുടെയും പുറത്തേക്കുള്ള വിതരണത്തിന്റെ ഓരോ മാസത്തെയും വിവരങ്ങൾ ഇലക്ട്രോണിക് ആയി ജിഎസ്ടിആർ- 1ൽ രജിസ്ട്രേഷൻ എടുത്തിട്ടുള്ള എല്ലാവരും എല്ലാ മാസവും നല്‍കണം. ഇൻവോയ്സുകളുടെയും ഡെബിറ്റ് നോട്ടുകളുടെയും ക്രെഡിറ്റ് നോട്ടുകളുടെയും മറ്റും വിവരങ്ങൾ നല്‍കേണ്ടതായിട്ടുണ്ട്. ഈ റിട്ടേണ്‍ പ്രധാനമായും നികുതിബാധ്യതയെയാണ് സൂചിപ്പിക്കുന്നത്. സാധാരണഗതിയിൽ അടുത്ത മാസം 10നു മുന്‍പായിരുന്നു അവ നല്‍കേണ്ടിയിരുന്നത്. എന്നാൽ, തുടക്കത്തിലുള്ള ബുദ്ധിമുട്ടുകൾ കാരണം 2017 ജൂലൈയിലെ ജിഎസ്ടിആർ -1 റിട്ടേണ്‍ നല്‍കേണ്ട തീയതി 2017 ഒക്ടോബർ മൂന്നു വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
ജിഎസ്ടിആർ-1 ഇൻപുട്ട് സർവീസ് ഡിസ്ട്രിബ്യൂട്ടേഴ്സിനും നോണ്‍ റെസിഡന്റ് ആയിട്ടുള്ള വിതരണക്കാർക്കും കോന്പോസിഷൻ സ്കീം സ്വീകരിച്ചവർക്കും ഉറവിടത്തിൽ നികുതി പിടിക്കേണ്ടവർക്കും മറ്റും ബാധകമല്ല. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വിവരങ്ങൾ ഓരോ ഇൻവോയ്സ് പ്രകാരവും നല്‍കേണ്ടതുണ്ട്. സംസ്ഥാനത്തിനു വെളിയിൽ രജിസ്ട്രേഷനില്ലാത്ത കസ്റ്റമേഴ്സിന് രണ്ടര ലക്ഷം രൂപയ്ക്കു മുകളിൽ വിതരണം ചെയ്യുന്ന എല്ലാ വിതരണങ്ങളുടെയും വിവരങ്ങൾ ഇൻവോയ്സ് അനുസരിച്ച് നല്‍കേണ്ടതുണ്ട്.
സംസ്ഥാനത്തിനകത്തു രജിസ്ട്രേഷനില്ലാത്തവർക്ക് നല്കുന്ന വിതരണങ്ങളുടെ ഓരോ നികുതിനിരക്കിലുമുള്ള വസ്തുക്കളുടെയും സേവനത്തിന്റെയും ആകെയുള്ള തുക മാത്രമാണ് നല്‍കേണ്ടത്. സംസ്ഥാനത്തിനു വെളിയിലുള്ള വിതരണങ്ങൾക്കും ഓരോ നികുതിനിരക്കിലും രണ്ടര ലക്ഷം രൂപയിൽ കുറഞ്ഞ ഇൻവോയ്സിലുള്ള സപ്ലൈകളുടെ ആകെയുള്ള തുക മാത്രം നല്കിയാൽ മതി. വിതരണക്കാരൻ നടത്തുന്ന ഓരോ സപ്ലൈകളുടെയും വിവരങ്ങൾ (രജിസ്ട്രേഷൻ ഉള്ളവർക്കു മാത്രം) ബന്ധപ്പെട്ട കസ്റ്റമർക്ക്, ജിഎസ്ടിആർ -2 എയുടെ പാർട്ട് എയിൽ നിർദിഷ്ട തീയതിക്കുള്ളിൽ ലഭ്യമാകും.
ജിഎസ്ടിആർ- 2
ജിഎസ്ടിആർ -1 ഫയൽ ചെയ്യേണ്ട എല്ലാ വിതരണക്കാരും ജിഎസ്ടിആർ 2ഉം നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യേണ്ടതുണ്ട്.
സാധാരണഗതിയിൽ ഒരു മാസത്തെ ജിഎസ്ടിആർ- 2 റിട്ടേണ്‍ അടുത്ത മാസം 15നു മുന്‍പായിട്ടാണ് ഇലക്ട്രോണിക് ആയി ഫയൽ ചെയ്യേണ്ടത്. എന്നാൽ, 2017 ജൂലൈയിലെ ഇടപാടുകളുടെ വിവരങ്ങൾ നല്‍കുന്നതിനുള്ള സമയം ദീർഘിപ്പിച്ച് നല്‍കിയിട്ടുണ്ട്. ഇൻപുട്ട് ടാക്സിന്റെ ക്രെഡിറ്റ് ലഭിക്കുന്നത് ഈ റിട്ടേണ്‍ അനുസരിച്ചാണ്. റിവേഴ്സ് ചാർജ് മെക്കാനിസം മൂലം നികുതി അടച്ച ഇൻവേർഡ് സപ്ലൈകളുടെയും ഇറക്കുമതി ചെയ്ത ചരക്കുകളുടെയും സേവനത്തിന്റെയും വിവരങ്ങളും ഇവിടെ നല്‍കണം.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന് അർഹതയില്ലാത്ത സപ്ലൈകളുടെയും വിവരങ്ങൾ ഇൻവോയിസ് തിരിച്ച് നല്‍കേണ്ടതുണ്ട്. ജിഎസ്ടിആർ- 2 എയിൽ സൂചിപ്പിക്കപ്പെട്ട വിവരങ്ങളിൽ ഏതെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്നു ബോധ്യമായാൽ ഫോം നന്പർ ജിഎസ്ടിആർ 1 എയിൽ തിരുത്തലിന് അപേക്ഷിക്കാം. തിരുത്തൽ അംഗീകരിച്ചാൽ അദ്ദേഹത്തിന്റെ ജിഎസ്ടിആർ 1 റിട്ടേണ്‍ അനുസരിച്ച് കറക്ട് ചെയ്യപ്പെടും.
ജിഎസ്ടിആർ - 3
ഇൻവേഡ് സപ്ലൈകളുടെയും ഒൗട്ട്വേഡ് സപ്ലൈകളുടെയും അടയ്ക്കേണ്ട നികുതിയുടെയും അടച്ച നികുതിയുടെയും വിവരങ്ങളാണ് ഇതിലുൾപ്പെടുന്നത്. ജിഎസ്ടിആർ-1 ൽ ഫയൽ ചെയ്ത വിവരങ്ങളും ജിഎസ്ടിആർ-2ൽ ഫയൽ ചെയ്ത വിവരങ്ങളും ഓട്ടോമാറ്റിക് ആയി ജിഎസ്ടിആർ- 3യിൽ പ്രത്യക്ഷപ്പെടും.
സാധാരണഗതിയിൽ ഓരോ മാസത്തെയും ജിഎസ്ടിആർ- 3 അടുത്തമാസം 20നു മുന്‍പായിട്ടാണ് സമർപ്പിക്കേണ്ടത്. എന്നാൽ, തുടക്കമാസങ്ങളിൽ സമയം ദീർഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. ജിഎസ്ടിആർ -1ഉം ജിഎസ്ടിആർ - 2 ഉം നല്‍കിയവർക്കു മാത്രമേ ജിഎസ്ടിആർ- 3 ഫയൽ ചെയ്യേണ്ട ബാധ്യത ഉണ്ടാവുന്നുള്ളൂ. റിട്ടേണ്‍ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് നോട്ടീസ് ലഭിക്കും.
ജിഎസ്ടിആർ - 4
കോന്പോസിഷൻ സ്കീം സ്വീകരിച്ച വിതരണക്കാർ ത്രൈമാസ റിട്ടേണുകളാണു നല്‍കേണ്ടത്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ കാലഘട്ടത്തിലെ റിട്ടേണ്‍ ജിഎസ്ടിആർ- 4ൽ സാധാരണഗതിയിൽ ഒക്ടോബർ 18നാണ് ഫയൽ ചെയ്യേണ്ടത്. തുടക്കമാസങ്ങൾ ആയതുകൊണ്ട് ഈ തീയതി ദീർഘിപ്പിച്ചു നല്‍കുമോയെന്ന് അറിവായിട്ടില്ല.
മറ്റു റിട്ടേണുകൾ ജിഎസ്ടിആർ- 5
നോണ്‍ റെസിഡന്റ് ആയിട്ടുള്ള വിതരണക്കാർ പ്രതിമാസ ഇടപാടുകളുടെ വിവരങ്ങൾ ജിഎസ്ടിആർ- 5ൽ അടുത്ത മാസം 20നു മുന്‍പു നല്‍കണം. എന്നാൽ, ഏതെങ്കിലും കാരണവശാൽ ബിസിനസ് അവസാനിപ്പിക്കുകയാണെങ്കിൽ അതിനുശേഷം ഏഴു ദിവസത്തിനകം പ്രസ്തുത റിട്ടേണ്‍ നല്‍കണം.
ജിഎസ്ടിആർ - 6
ഇൻപുട്ട് സർവീസ് ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രതിമാസ ഇടപാടുകളുടെ വിവരങ്ങൾ ജിഎസ്ടിആർ-6ൽ അടുത്ത മാസം 13നു മുന്‍പായി നല്‍കണം.
ജിഎസ്ടിആർ- 7
സ്രോതസിൽ നികുതി പിടിക്കേണ്ട എല്ലാ ഇടപാടുകാരും പ്രതിമാസ റിട്ടേണുകൾ അടുത്തമാസം 10നു മുന്‍പ് നല്‍കേണ്ടതുണ്ട്.
ജിഎസ്ടിആർ- 8
എല്ലാ ഈ കൊമേഴ്സ് ഓപ്പറേറ്റർമാരും അവർ മുഖാന്തരം നടത്തിയിരിക്കുന്ന എല്ലാ വിതരണങ്ങളുടെയും വിവരങ്ങളും കളക്ട് ചെയ്ത നികുതിയുടെയും പ്രതിമാസ വിവരങ്ങൾ അടുത്തമാസം 10നു മുന്‍പായി ജിഎസ്ടിആർ- 8 എന്ന ഫോമിൽ നല്‍കേണ്ടതുണ്ട്.
വാർഷിക റിട്ടേണുകൾ- ജിഎസ്ടിആർ - 9
രജിസ്ട്രേഷനെടുത്തിട്ടുള്ള എല്ലാവരും ഓരോ സാന്പത്തിക വർഷത്തെയും ആന്വൽ റിട്ടേണ്‍ ആ വർഷം ഡിസംബർ 31നു മുന്‍പു നല്‍കണം. 2017 - 18ലെ വാർഷിക റിട്ടേണ്‍ 2018 ഡിസംബർ 31നു മുന്‍പ് നല്കിയാൽ മതി. കോന്പോസിഷൻ സ്വീകരിച്ചവർ ഫോം നന്പർ- 9 എയിലും ഇലക്ട്രോണിക് കോമേഴ്സ് ഓപ്പറേറ്റേഴ്സ് ഫോം നന്പർ 9 ബിയിലുമാണ് ആന്വൽ റിട്ടേണ്‍ നല്‍കേണ്ടത്. തീയതികളിൽ മാറ്റം ഇല്ല.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ്‍ മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ്‍ ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്‍പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്‍പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്‍പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.