Tax
Services & Questions
ഒഴിവുവരുന്ന മുറയ്ക്ക് നിയമനം ലഭിക്കും
ഒഴിവുവരുന്ന മുറയ്ക്ക്  നിയമനം ലഭിക്കും
മ​ല​പ്പു​റം ജി​ല്ല​യി​ലെ പി​ എ​സ്‌സി ​റാ​ങ്ക് ലി​സ്റ്റിൽനി​ന്ന് ടൂ​റി​സം വ​കു​പ്പി​ൽ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​വി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ച്ചു ജോ​ലി ചെ​യ്തു​വ​രു​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ൽ ടൂ​റി​സം വ​കു​പ്പി​ന് ഓ​ഫീ​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ എ​നി​ക്ക് നി​യ​മ​നം മാ​റ്റി ല​ഭി​ച്ചി​ല്ല. ഞാ​ൻ മ​റ്റു വ​കു​പ്പു​ക​ളി​ലേ​ക്ക് സ്ഥലം മാറ്റത്തിനു​വേ​ണ്ടി അ​പേ​ക്ഷി​ച്ചു​വെ​ങ്കി​ലും നി​ശ്ചി​ത പ​രി​ധി​യി​ൽ ഒ​ഴി​വു​ക​ൾ ഇ​ല്ല എ​ന്നാ​ണ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. അ​തി​നാ​ൽ സ്ഥ​ലം​മാ​റ്റം ല​ഭി​ക്കു​ന്നി​ല്ല. എ​നി​ക്ക് സ്വ​ന്തം ജി​ല്ല​യി​ലേ​ക്ക് മാ​റ്റം ല​ഭി​ക്കാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
മുഹമ്മദ് ബ​ഷീ​ർ, മ​ല​പ്പു​റം

ജി​ല്ലാ​ത​ല​ത്തി​ൽ ഓ​ഫീ​സു​ക​ൾ ഇ​ല്ലാ​ത്ത വ​കു​പ്പുക​ളു​ടെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​യ​മി​ത​രാ​കു​ന്ന ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ർ നി​യ​മ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ജി​ല്ല​യി​ലേ​ക്ക് അ​ന്ത​ർവ​കു​പ്പു സ്ഥ​ലംമാ​റ്റ​ത്തി​ന് അ​പേ​ക്ഷിക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വ​കു​പ്പി​ൽ പി​എ​സ്‌‌ സി ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ളതോ അ​ടു​ത്തു​ണ്ടാ​കു​ന്ന​തോ ആ​യ ഒ​ഴി​വി​ൽ നി​യ​മ​നം ലഭിക്കേണ്ടതാണ്. ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ ഉ​ണ്ടാ​കു​ന്ന ഒ​ഴി​വ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​വാ​യി ക​ണ​ക്കാ​ക്കേ​ണ്ട​താ​ണ്. അ​തി​നാ​ൽ താ​ങ്ക​ൾ അ​പേ​ക്ഷി​ച്ച വ​കു​പ്പി​ൽ അ​ടു​ത്തു​ണ്ടാ​കു​ന്ന ഒ​ഴി​വി​ൽ നി​യ​മ​നം ല​ഭി​ക്കാ​ൻ താ​ങ്ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ട്.