Tax
Services & Questions
വിദ്യാഭ്യാസവകുപ്പിലേക്ക് മാറിയാൽ തിരികെപ്പോകാൻ കഴിയില്ല
വിദ്യാഭ്യാസവകുപ്പിലേക്ക് മാറിയാൽ തിരികെപ്പോകാൻ കഴിയില്ല
സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. എ​നി​ക്ക് പി​ എ​സ്‌‌സി മു​ഖേ​ന ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​യ​മ​ന​ത്തി​നു​ള്ള മെ​മ്മോ ല​ഭി​ച്ചി​ട്ടു​ണ്ട്. രണ്ടു മാ​സ​ത്തി​ന​കം ജോ​ലി​യി​ൽ നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ല​ഭി​ക്കു​ന്ന​താ​ണ്. ഞാ​ൻ പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് ഒ​രു വ​ർ​ഷ​ത്തി​ന​കം സർവീസ് സഹകരണ ബാ​ങ്കി​ലേ​ക്ക് തി​രി​കെ പോ​രു​ക​യാ​ണെ​ങ്കി​ൽ ജോ​ലി​ക്ക് എ​ന്തെ​ങ്കി​ലും ത​ട​സം ഉ​ണ്ടാ​കു​മോ? ബാ​ങ്കി​ലെ ജോ​ലി വീ​ടി​ന​ടു​ത്താ​ണ്.
ഗീ​ത വി​ജ​യ​ൻ, കൊ​ല്ലം

സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജോ​ലി​യി​ൽ​നി​ന്നു റി​ലീ​വ് ചെ​യ്ത് പി​എ​‌‌സ്‌‌സി മു​ഖേ​ന പു​തി​യ വകുപ്പിൽ ജോ​ലി​ക്കു ചേ​ർ​ന്നാ​ൽ പി​ന്നീ​ട് തി​രി​കെ സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്കു​ത​ന്നെ തി​രി​കെ പോ​കാ​ൻ വ്യ​വ​സ്ഥ​യി​ല്ല. കാ​ര​ണം പു​തി​യ ത​സ്തി​ക സർക്കാർ വകുപ്പി ലുള്ളതാണ്. അ​തി​നാ​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് തി​രി​കെ പോ​കാ​നു​ള്ള സ്പെഷ ൽ റൂ​ൾ നി​ല​വി​ലി​ല്ല. സർക്കാർ തലത്തിൽ വ്യ​ത്യ​സ്ത വകുപ്പുകൾ ത​മ്മി​ലാ​ണെ​ങ്കി​ൽ പ​ഴ​യ ത​സ്തി​ക​യി​ലേ​ക്ക് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ തി​രി​കെപ്പോ​കാ​നു​ള്ള വ്യ​വ​സ്ഥ​യു​ണ്ട്.