Tax
Services & Questions
തിരികെപ്പോകാം, സീനിയോറിറ്റി പോകും
തിരികെപ്പോകാം,  സീനിയോറിറ്റി പോകും
മൂന്നു വ​ർ​ഷം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ക്ലാ​ർ​ക്കാ​യി ജോ​ലി ചെ​യ്ത​തി​നു​ശേ​ഷം പി​ എ​സ്‌‌സി ​മു​ഖേ​ന യു​പി​എ​സ്എ ആ​യി ഒ​രു ഗ​വ​. സ്കൂ​ളി​ൽ ആറു മാ​സ​മാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. എ​നി​ക്ക് വീ​ണ്ടും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന​തി​ന് ത​ട​സം ഉ​ണ്ടോ? വീ​ണ്ടും തി​രി​കെ പോ​യാ​ൽ എ​ന്‍റെ സീ​നി​യോ​റിറ്റി ന​ഷ്ട​പ്പെ​ടു​മോ?
വി​മ​ൽ​കു​മാ​ർ, കൊ​ല്ലം

യു​പി സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽനി​ന്നു ക്ല​ാർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് തി​രി​കെ പോ​കു​ന്ന​തി​ന് ത​ട​സം ഇ​ല്ല. എ​ന്നാ​ൽ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ നേ​ര​ത്തേ നി​ല​നി​ന്നി​രു​ന്ന സീ​നി​യോ​റിറ്റി ല​ഭി​ക്കി​ല്ല. ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ലെ ഏ​റ്റ​വും താ​ഴെ​യു​ള്ള ആ​ളായിട്ടേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. സ​ർ​വീ​സ് മാ​ത്ര​മേ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. അ​തി​നാ​ൽ പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്പോ​ൾ സ​ർ​വീ​സ് മാ​ത്രം സം​ര​ക്ഷി​ക്ക​പ്പെ​ടും.