Tax
Services & Questions
പിതൃത്വാവധി ഡ്യൂട്ടിയായി പരിഗണിക്കും
പിതൃത്വാവധി ഡ്യൂട്ടിയായി പരിഗണിക്കും
ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ ക്ല​ാർ​ക്കാ​ണ്. പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് മു​ന്പ് പി തൃത്വാവധി എ​ടു​ത്താ​ൽ പ്രൊ​ബേ​ഷ​ൻകാലം അ​ത്ര​യും ദി​വ​സം നീ​ണ്ടു​പോ​കു​മോ? അ​തു​പോ​ലെ ആ​ദ്യ​മാ​യി വകുപ്പുത ല പരീക്ഷ എ​ഴു​തു​ന്പോ​ൾ എ​ല്ലാ പരീക്ഷകൾക്കും യാ​ത്ര​ാപ്പ​ടി ല​ഭി​ക്കു​മോ?
ജോ​സ​ഫ്, കു​റ​വി​ല​ങ്ങാ​ട്

8-1-2014ലെ ​G.O(P) 2/2014/ P&RD ഉ​ത്ത​ര​വു പ്ര​കാ​രം പിതൃത്വാവധി പ്രൊ​ബേ​ഷ​ന് ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ക്കും. ഇ​തി​ന് 26-2-2011 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യം ഉ​ണ്ട്. എംഒപി ഉ​ൾ​പ്പെ​ടെ നി​ർ​ബ​ന്ധ​മാ​യും പാ​സാ​കേ​ണ്ട വകുപ്പുതല പരീക്ഷയ് ക്ക് പ​ങ്കെ​ടു​ക്കു​ന്ന​തി​ന് നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി ഒൗ​ദ്യോ​ഗി​ക യാ​ത്രയ്​ക്ക് ല​ഭി​ക്കു​ന്ന യാ​ത്ര​പ്പ​ടി അ​നു​വ​ദി​ക്കും. എട്ടു കി​ലോമീ​റ്റ​റി​ൽ അ​ധി​ക ദൂ​രം യാ​ത്ര ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ന്നാ​ൽ ഏ​തു പ​രീ​ക്ഷ​യ്ക്കാ​ണെ​ങ്കി​ലും ര​ണ്ടു ത​വ​ണ​യി​ൽ കൂ​ടു​ത​ൽ യാ​ത്രാ​പ്പ​ടി അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.