Tax
Services & Questions
ഫുൾടൈം സർവീസിൽ പ്രവേശിച്ചാൽ 56-ാം വയസിൽ വിരമിക്കേണ്ടിവരും
ഫുൾടൈം സർവീസിൽ പ്രവേശിച്ചാൽ 56-ാം വയസിൽ വിരമിക്കേണ്ടിവരും
എ​ൽ​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്നു. 22 വ​ർ​ഷം സ​ർ​വീ​സു​ള്ള എ​നി​ക്ക് ഫു​ൾ​ടൈം ജീ​വ​ന​ക്കാ​രി​യാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ള്ള​താ​യി അറിയിപ്പ് കിട്ടി. ഫു​ൾ​ടൈം സ​ർ​വീ​സി​ൽ ജോ​ലി കി​ട്ടി​യാ​ൽ അ​ത് സ്വീ​ക​രി​ക്കു​ന്ന​താ​ണോ അ​തോ പാ​ർ​ട്ട്ടൈം ​ത​സ്തി​ക​യി​ൽ തു​ട​രു​ന്ന​താ​ണോ കൂ​ടു​ത​ൽ മെ​ച്ചം‍? ഫു​ൾ​ടൈം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഇ​നി നാലു വ​ർ​ഷ​ത്തെ സ​ർ​വീ​സേ ല​ഭി​ക്കു​ക​യു​ള്ളൂ. പാ​ർ​ട്ട്ടൈം സ​ർ​വീ​സ് പെ​ൻ​ഷ​നു​ ക​ണ​ക്കാ​ക്കു​മോ?
സൗദാമിനി, തലശേരി

പാ​ർ​ട്ട്ടൈം സ​ർ​വീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് 70 വ​യ​സു​വ​രെ ജോ​ലിചെ​യ്യാം. അ​തി​നു​ശേ​ഷം പെ​ൻ​ഷ​നും ല​ഭി​ക്കും. എ​ന്നാ​ൽ പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ ഫുൾ​ടൈം ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ 56-ാമ​ത്തെ വ​യ​സി​ൽ വിരമിക്കേണ്ടി വ​രും. 50% സ​ർ​വീ​സു​കൂ​ടി കൂ​ട്ടി​യാ​ലും മി​നി​മം പെ​ൻ​ഷ​നേ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ളൂ. അ​തി​നാ​ൽ മെ​ച്ചം ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ പാ​ർ​ട്ട്ടൈം ആ​യി തു​ട​രു​ന്ന​താ​ണ്. ഫു​ൾ​ടൈം ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ ഇ​പ്പോ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ശ​ന്പ​ള​ത്തി​ന്‍റെ ഇ​ര​ട്ടി​യോ​ളം തു​ക ശ​ന്പ​ളം ല​ഭി​ക്കു​മെ​ന്നു മാ​ത്ര​മേ മെ​ച്ച​മു​ള്ളൂ. ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ങ്കി​ൽ പാ​ർ​ട്ട്ടൈം ആ​യി ജോ​ലി തു​ട​രു​ന്ന​താ​ണ് മെ​ച്ചം.