Tax
Services & Questions
അവധിക്കു തടസമില്ല
അവധിക്കു തടസമില്ല
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ പാ​ർ​ട്ട് ടൈം സ്വീ​പ്പ​റാ​ണ്. ശാരീരിക ന്യൂന തയുള്ള എ​നി​ക്ക് ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ കു​റ​ച്ചു​ദി​വ​സം അ​വ​ധി എ​ടു​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.
എ​നി​ക്ക് സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ? വി​ക​ലാം​ഗ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യു​ള്ള​താ​യി അ​റി​യു​ന്നു. ഞാ​ൻ അ​വ​ധി എ​ടു​ക്കു​ന്പോ​ൾ പ​ക​രം ആ​ളി​നെ ഞാ​ൻ ത​ന്നെ ഏ​ർ​പ്പാ​ടാ​ക്കി കൊ​ടു​ക്കേ​ണ്ട​തു​ണ്ടോ? എ​നി​ക്ക് ലീ​വ് എ​ടു​ക്കു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും ത​ട​സം ഉ​ള്ള​താ​യി ഏ​തെ​ങ്കി​ലും ഗ​വ​. ഉ​ത്ത​ര​വു​ണ്ടോ?
കെ.​എം. റ​സി​യ ബീ​വി, മ​ല​പ്പു​റം

ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ർ, പാ​ർ​ട്ട്ടൈം ആ​യാ​ലും ഫു​ൾ​ടൈം ആ​യാ​ലും അ​വ​ർ​ക്ക് ക​ല​ണ്ട​ർ വർഷത്തിൽ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യു​ണ്ട്. മാ​ത്ര​വു​മ​ല്ല, ഈ ​അ​വ​ധി അ​താ​തു വ​ർ​ഷം ത​ന്നെ എ​ടു​ത്തി​രി​ക്ക​ണം. താ​ങ്ക​ൾ മു​ൻ​കൂ​ട്ടി ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​വ​ധി അപേക്ഷ ന​ൽ​കേ​ണ്ട​താ​ണ്. 15 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ല​ഭി​ക്കും. അ​പേ​ക്ഷ​യി​ൽ ചി​കി​ത്സ സം​ബ​ന്ധി​ച്ച് എ​ന്നു സൂ​ചി​പ്പി​ച്ചി​രി​ക്ക​ണം. പ​ക​രം ആ​ളി​നെ ഏ​ർ​പ്പാ​ടാ​ക്കി കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​ത് ഓ​ഫീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ചെ​യ്തു​കൊ​ള്ളും.