Tax
Services & Questions
നി​ല​വി​ൽ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ശന്പളം സംരക്ഷിച്ചു കിട്ടില്ല
നി​ല​വി​ൽ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന  ശന്പളം സംരക്ഷിച്ചു കിട്ടില്ല
എ​യ്ഡ​ഡ് സ്കൂ​ളി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് വാ​ങ്ങി​യി​രു​ന്നു. എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ശ​ന്പ​ളം 26,500 ആ​ണ്. എ​നി​ക്ക് പി​എ​സ‌്സി മു​ഖേ​ന യു​പി​എ​സ്എ ആ​യി നിയമന ഉത്തരവ് ആ​യി​ട്ടു​ണ്ട്. യു​പി​എ​സ്എ​യു​ടെ തു​ട​ക്ക ശ​ന്പ​ളം 25,200 ആ​ണ​ല്ലോ? ഇ​പ്പോ​ൾ 26,500രൂ​പ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഞാ​ൻ റി​ലീ​വ് ചെ​യ്ത് യു​പി​എ​സ്എ ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ നി​ല​വി​ൽ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന 26,500രൂ​പ സം​ര​ക്ഷി​ച്ചു​കി​ട്ടു​മോ?
തോ​മ​സ് ജോ​സ​ഫ്, ക​ട്ട​പ്പ​ന

എ​യ്ഡ​ഡ് സ്ഥാ​പ​ന​ത്തി​ൽനി​ന്ന് ഗ​വ​. വകുപ്പിലേക്ക് പു​തി​യ ജോ​ലി സ്വീ​ക​രി​ച്ചു​പോ​കു​ന്ന​തു​കൊ​ണ്ട് താ​ങ്ക​ളു​ടെ ശ​ന്പ​ളം സം​ര​ക്ഷി​ച്ചു​കി​ട്ടു​ക​യി​ല്ല. സ​ർ​ക്കാ​ർ വ​കു​പ്പി​ൽ​നി​ന്ന് മ​റ്റൊ​രു വ​കു​പ്പി​ലേ​ക്ക് കു​റ​ഞ്ഞ ശ​ന്പ​ള സ്കെ​യി​ലി​ൽ​നി​ന്ന് കൂ​ടി​യ ശ​ന്പ​ള സ്കെ​യി​ലി​ലേ​ക്ക് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ൽ 28 A ​പ്ര​കാ​ര​മു​ള്ള ഫി​ക്സേ​ഷ​ൻ ആ​നു​കൂ​ല്യം ല​ഭി​ക്കു​മാ​യി​രു​ന്നു.