Tax
Services & Questions
2018 ഏപ്രിൽ മുതൽ പുതിയ ആരോഗ്യ ഇന്‌ഷ്വറൻസ് പദ്ധതി
2018 ഏപ്രിൽ മുതൽ പുതിയ ആരോഗ്യ ഇന്‌ഷ്വറൻസ് പദ്ധതി
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പു​തു​താ​യി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ 24-4-2017ൽ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ അഞ്ചു ല​ക്ഷ​ത്തോ​ളം വ​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​തോ​ടൊ​പ്പം പെ​ൻ​ഷ​ൻ​കാ​ർ​ക്കും കൂ​ടാ​തെ ഇ​വ​രെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​ർ​ക്കും പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.

പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി 1-4-2018 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പ​ദ്ധ​തി അ​റി​യ​പ്പെ​ടു​ന്ന​ത് Kerala Government Employees And Pensio ners Health Insurance Scheme (KGEPHIS). അതായത് കേ​ര​ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ആ​രോ​ഗ്യ പ​രി​ര​ക്ഷാ പ​ദ്ധ​തി.

പു​തി​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ

1. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ
2. അ​ധ്യാ​പ​ക​ർ / അ​ന​ധ്യാ​പ​ക​ർ (എ​യ്ഡ​ഡ് സ്കൂ​ൾ / കോ​ള​ജ്)
3. സ​ർ​വ​ക​ലാ​ശാ​ലാ ജീ​വ​ന​ക്കാ​ർ
4. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ
5. സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ
6. സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ
7. പ​ഞ്ചാ​യ​ത്ത് - മു​നി​സി​പ്പ​ൽ കോ​മ​ണ്‍ സ​ർ​വീ​സ്
8. പാ​ർ​ട്ട്ടൈം ക​ണ്ടി​ൻജ​ന്‍റ് ജീ​വ​ന​ക്കാ​ർ
9. പെ​ൻ​ഷ​ൻ​കാ​ർ
10. ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ
11. എ​ക്സ് ഗ്രേ​ഷ്യാ പെ​ൻ​ഷ​ൻ​കാ​ർ
12. പാ​ർ​ട്ട്ടൈം ​പെ​ൻ​ഷ​ൻ​കാ​ർ

പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ

1. പ​ര​മാ​വ​ധി മൂന്നു ല​ക്ഷം രൂപ​യു​ടെ പ​രി​ര​ക്ഷ
2. ഒൗ​ട്ട് പേ​ഷ്യ​ന്‍റ് (ഒ​പി) ചി​കി​ത്സ​യ്ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും
3. ഒ​പി ചി​കി​ത്സ​യ്ക്ക് വ​ർ​ഷം പ​ര​മാ​വ​ധി 30,000 രൂ​പ വ​രെ ല​ഭി​ക്കും.
4. സ​ർ​ക്കാ​രും ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും അം​ഗീ​ക​രി​ച്ച ആ​ശു​പ​ത്രി​ക​ളി​ൽ പ​ണ​മ​ട​യ്ക്കാ​തെ ത​ന്നെ ഒൗ​ട്ട് പേ​ഷ്യ​ന്‍റ് ചി​കി​ത്സ​യും (ഒ​പി) മ​രു​ന്നും ല​ഭി​ക്കും.
5. ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ത്തി​ചി​കി​ത്സ​യ്ക്ക് പൂ​ർ​ണ പ​രി​ര​ക്ഷ
6. ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും ഇ​ൻ​ഷ്വ​റ​ൻ​സ് ക​വ​റേ​ജ് ല​ഭി​ക്കും.
7. ചി​കി​ത്സ​യു​ടെ പേ​രി​ൽ 24 മ​ണി​ക്കൂ​ർ ആ​ശു​പ​ത്രി വാ​സം നി​ർ​ബ​ന്ധ​മി​ല്ല.
8. നേ​ര​ത്തെ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കും പ​ദ്ധ​തി നി​ല​വി​ൽ വ​രു​ന്ന തീ​യ​തി മു​ത​ൽ ക്ലെ​യിം ല​ഭി​ക്കും.
9. ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് വീ​ട്ടി​ൽ ചി​കി​ത്സ​യു​ടെ പേ​രി​ലും പ​രി​ര​ക്ഷ​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
10. ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക​ൾ​ക്കും ടെ​സ്റ്റു​ക​ൾ​ക്കും പ​ദ്ധ​തി​യി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
11. പ്ര​സ​വ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കു​ള്ള ചെ​ല​വു​ക​ളും ഇ​തി​ൽ​നി​ന്നു ല​ഭ്യ​മാ​കും.
12. ഏ​റ്റെ​ടു​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ന​ൽ​കു​ന്ന മ​റ്റു പ്ര​യോ​ജ​ന​ങ്ങ​ളും പ​ദ്ധ​തി​യി​ൽ അംഗമായിട്ടു ള്ളവർക്ക് ല​ഭി​ക്കും.

പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന മ​റ്റു വി​ഭാ​ഗക്കാ​ർ

1. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ
2. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന​വ​രു​ടെ ഭ​ർ​ത്താ​വ് / ഭാ​ര്യ (അം​ഗ​ത്തെ സാ​ന്പ​ത്തി​ക​മാ​യി ആ​ശ്ര​യി​ക്കു​ന്ന​വ​ർ)
3. അം​ഗ​ത്തി​ന്‍റെ മ​ക്ക​ൾ - പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ
4. ശാ​രീ​രി​ക​മോ മാ​ന​സീ​ക​മോ ആ​യ
വൈ​ക​ല്യ​മു​ള്ള മ​ക്ക​ൾ. ഇ​വ​ർ​ക്ക് പ്രാ​യ​പ​രി​ധി ബാ​ധ​ക​മ​ല്ല.

ശ​ന്പ​ള​ത്തി​ൽ​നി​ന്നു 300 രൂ​പ ഈടാക്കും, പെ​ൻ​ഷ​ൻ​കാ​രു​ടെ മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് ഇ​ല്ലാ​താ​കും

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന ഓ​രോ ജീ​വ​ന​ക്കാ​ര​നും പ്ര​തി​മാ​സം 300രൂ​പ വീ​തം ശ​ന്പ​ള​ത്തി​ൽനി​ന്ന് അ​ട​യ്ക്ക​ണം. പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഇ​പ്പോ​ൾ ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സാ​യ 300രൂ​പ നി​ർ​ത്ത​ലാ​ക്കും. 300 രൂ​പ​യി​ൽ കു​റ​വ് മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്ന വി​ഭാ​ഗ​ക്കാ​ർ ബാ​ക്കി തു​ക പ്രീ​മി​യ​മാ​യി അ​ട​യ്ക്കേ​ണ്ടി​വ​രും.
ജീ​വ​ന​ക്കാ​ർ ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ലും ശ​ന്പ​ളം ല​ഭി​ക്കാ​ത്ത അ​വ​സ​ര​ത്തി​ലും പ്രീ​മി​യം തു​ക നേ​രി​ട്ട് മു​ൻ​കൂ​ട്ടി അ​ട​യ്ക്ക​ണം. ഒ​രു വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​യ്ക്കു​വ​ച്ചാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​തെ​ങ്കി​ൽ ത​ന​തു വ​ർ​ഷ​ത്തെ മു​ഴ​വ​ൻ തു​ക​യും അ​ട​യ്ക്ക​ണം.

പ​ങ്കാ​ളി​ത്ത​പെ​ൻ​ഷ​ൻ പ​ദ്ധ​തി: ആ​ശ്വാ​സ ധ​ന​സ​ഹാ​യം 30%

പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി (ദേ​ശീ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി - എൻപിഎസ്) യി​ൽ അം​ഗ​മാ​യി​രി​ക്കെ സ​ർ​വീ​സി​ലി​രു​ന്നു മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ അ​വ​സാ​നം വാ​ങ്ങി​യ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ 30 % ത്തി​ന് തു​ല്യ​മാ​യ തു​ക ആ​ശ്വാ​സ ധ​ന​സ​ഹാ​യ​മാ​യി (ഫാ​മി​ലി പെ​ൻ​ഷ​ൻ) സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു നേ​ര​ത്തെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ആ​ശ്വാ​സ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഇ​പ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ ധ​ന​കാ​ര്യ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
ഗവ.ഉ(പി)141/2017, ധന.തീ​യ​തി 8-11-2017.