Tax
Services & Questions
ടിടിസി യോഗ്യതയുള്ളവർക്ക് അർഹത
ടിടിസി യോഗ്യതയുള്ളവർക്ക് അർഹത
15 വ​ർ​ഷ​മാ​യി ഗ​വ​. യു​പി​എ​സി​ൽ ഹി​ന്ദി ടീ​ച്ച​റാ​യി ജോ​ലിനോ​ക്കു​ന്നു. എ​ന്‍റെ യോ​ഗ്യ​ത ഹി​ന്ദി ബി​എ​ഡ് ആ​ണ്. എ​നി​ക്ക് എ​ൽ​പി സ്കൂ​ളി​ലേ​ക്ക് എ​ച്ച്എം പ്ര​മോ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടോ? ഹി​ന്ദി​ക്കാ​ർ​ക്ക് എ​ൽ​പി സ്കൂ​ളി​ലേ​ക്ക് എ​ച്ച്എം പ്ര​മോ​ഷ​ൻ കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് കോ​ട​തി ഉ​ത്ത​ര​വ് ഉ​ള്ള​താ​യി കേ​ട്ടു. ഇ​തു ശ​രി​യാ​ണോ?

റോ​ണി മാ​ത്യു, എ​റ​ണാ​കുളം

നി​ല​വി​ലു​ള്ള വ്യ​വ​സ്ഥപ്ര​കാ​രം ഹി​ന്ദി ബി​എ​ഡ് ഉ​ള്ള യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് എ​ൽ​പി സ്കൂ​ളി​ൽ ഹെ​ഡ്മാ​സ്റ്റ​ർ/​ഹെ​ഡ്മി​സ്ട്ര​സ് ത​സ്തി​ക ല​ഭി​ക്കി​ല്ല.
എ​ന്നാ​ൽ എ​ൽ​പി, യു​പി (അറ്റാച്ച്ഡ് യു പി) സ്കൂ​ൾ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ൽ ഹെ​ഡ്മാ​സ്റ്റ​ർ/​ഹെ​ഡ്മി​സ്ട്ര​സ് ത​സ്തി​ക ല​ഭി​ക്കു​ന്ന​തി​ന് ത​ട​സം ഇ​ല്ല. എ​ൽ​പി സ്കൂ​ളു​ക​ളി​ൽ ടി​ടി​സി ക്കാ​ർ​ക്കു മാ​ത്ര​മേ ഹെ​ഡ്മാ​സ്റ്റ​ർ/ ഹെ​ഡ്മി​സ്ട്ര​സ് ത​സ്തി​ക​ക്ക് അ​ർ​ഹ​ത​യു​ള്ളൂ.