Tax
Services & Questions
ഫുൾടൈം ജോലി ലഭിക്കും
ഫുൾടൈം ജോലി ലഭിക്കും
എ​ന്‍റെ അ​മ്മയ്ക്ക് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ തൂ​പ്പുജോ​ലി ആ​യി​രു​ന്നു. അ​മ്മ മ​രി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ആ ജോ​ലി മ​ക​നാ​യ എ​നി​ക്ക് കി​ട്ടി. ഞാ​ൻ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​ർ ആ​യി​ട്ടാ​ണ് ജോ​ലി നോ​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ജോ​ലി​യി​ൽ തു​ട​രു​ക​യാ​ണ്. പ​ത്താം​ക്ലാ​സ് പാ​സാ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ 45 വ​യ​സാ​യി. എ​നി​ക്ക് ഈ ​സ്ഥാ​പ​ന​ത്തി​ൽ ഫു​ൾ​ടൈം ആ​യി ജോ​ലി നോ​ക്കു​വാ​ൻ സാ​ധി​ക്കു​മോ? സാ​ധി​ക്കു​മെ​ങ്കി​ൽ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
ബേബി, ചേ​ർ​ത്ത​ല

പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി നോ​ക്കു​ന്ന താ​ങ്ക​ൾ​ക്ക് ഫു​ൾ​ടൈം ജോ​ലി​യോ അ​ല്ലെ​ങ്കി​ൽ പ്യൂ​ണ്‍/ അ​റ്റ​ൻ​ഡന്‍റ് ത​സ്തി​ക​യോ ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. സ്ഥാ​പ​ന​ത്തി​ൽ ഈ ​പ​റ​ഞ്ഞ ത​സ്തി​ക​യു​ടെ ഒ​ഴി​വു​ണ്ടോ എ​ന്ന വി​വ​രം അ​ന്വേ​ഷി​ക്കു​ക.

ഒ​ഴി​വു​ണ്ടെ​ങ്കി​ൽ പ്ര​മോ​ഷ​ൻ മു​ഖേ​ന​യോ ത​സ്തി​ക മാ​റ്റം വ​ഴി​യോ നി​യ​മ​നം ന​ട​ത്താ​വു​ന്ന​താ​ണ്. താ​ങ്ക​ളു​ടെ സ​ർ​വീ​സ് കാ​ര്യ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും പ്രാ​യ​വും കാ​ണി​ച്ചു​കൊ​ണ്ട് ഭ​ര​ണ​സ​മി​തി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം നി​യ​മ​നം ന​ട​ത്താ​വു​ന്ന​താ​ണ്.