Tax
Services & Questions
സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കാം, പ്രശ്നം പരിഹരിക്കാം
സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കാം, പ്രശ്നം പരിഹരിക്കാം
പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ർ ആ​യി 31-/3-/1992ൽ ​വി​ര​മി​ച്ചു. എ​ന്‍റെ ജ​ന​ന​ത്തീയ​തി 7-/8-/1936 ആണ്. 24/-6-/1964 മു​ത​ൽ 31-/8-/1991 വ​രെ​യു​ള്ള തു​ട​ർ​ച്ച​യാ​യ സേ​വ​ന​കാ​ല​മാ​യ 27 വ​ർ​ഷ​വും രണ്ടു മാ​സ​വും എട്ടു ദി​വ​സ​വും ക​ണ​ക്കാ​ക്കി​യാ​ണ് സ​ർ​വീ​സ് / പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ച്ചു കി​ട്ടി​യ​ത്. എ​ന്‍റെ സ്ഥി​ര നി​യ​മ​ന​ത്തി​നു മു​ന്പു​ള്ള അ​ണ്‍ ട്രെ​യി​ൻ​ഡ് സ​ർ​വീ​സ് (1-/8-/1961 മു​ത​ൽ 3-6-1962 വരെ)കാല‌വും ട്രെ​യി​നിം​ഗ് പീ​രി​യ​ഡ് (8/-6-/1962 മു​ത​ൽ 31-/3-/1964 വ​രെ)​കാ​ല​വും സേ​വ​നകാ​ല​ത്തോടു ചേ​ർ​ത്ത് ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ച്ച് കി​ട്ടി​യി​ല്ല. ഇ​തി​നാ​യി ഹ​ർ​ജി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ നി​ര​വ​ധി വ്യ​ക്തി​ക​ൾ​ക്ക് അ​ണ്‍ ട്രെ​യി​ൻഡ് സേ​വ​ന​കാ​ല​വും ട്രെ​യി​നിം​ഗ് കാ​ല​വും സേ​വ​നകാ​ല​ത്തോ​ടു ചേ​ർ​ത്ത് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യ​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. ആ​യ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​യാ​ൽ ഫ​ലം കി​ട്ടു​മോ?
എം.​എം. തോ​മ​സ്, എ​റ​ണാ​കു​ളം

അ​ധ്യാ​പ​ക​രു​ടെ ട്രെ​യി​നിം​ഗ് കാ​ലം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സ് മേ​ഖ​ല​യി​ലും പെ​ൻ​ഷ​ന് ക​ണ​ക്കാ​ക്കു​ന്നു​ണ്ട്. ഇ​തി​ൽ ചി​ല ത​ർ​ക്ക​വി​ഷ​യ​ങ്ങ​ൾ ഉ​ണ്ട്. 1-6-1974 ലെ ​ഗ.ഉ(​എംഎസ്) നം. 103/74/ ​പൊതു വിദ്യാഭ്യാസ ഉ​ത്ത​ര​വു പ്ര​കാ​രം എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സ് കാ​ല​ത്തോ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ൾ സ​ർ​വീ​സ് കാ​ല​ത്താേ അ​ല്ലെ​ങ്കി​ൽ ഈ ​ര​ണ്ടു സ​ർ​വീ​സി​നും ഇ​ട​യ്ക്കു​ള്ള കാ​ല​ത്താേ ആ​ണെ​ങ്കി​ൽ പോ​ലും പെ​ൻ​ഷ​ന് ക​ണ​ക്കാ​ക്കി​ക്കൊ​ണ്ട് 24-1-1968 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ ഉ​ത്ത​ര​വു​ണ്ട്. അ​തി​നാ​ൽ സ​ർ​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് വ്യ​ക്ത​ത നേ​ടി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്.