Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ആദായനികുതി റിട്ടേണ്‍ : മൊത്തവരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകൾ
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ നി​കു​തി​ദാ​യ​ക​നു മൊ​ത്ത​വ​രു​മാ​ന​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന കി​ഴി​വു​ക​ളെ​പ്പ​റ്റി​യും അ​വ​യു​ടെ വ​കു​പ്പു​ക​ളെ​പ്പ​റ്റി​യും താ​ഴെ വി​വ​രി​ക്കു​ന്നു.

വ​കു​പ്പ് 80 സി ​ അ​നു​സ​രി​ച്ച്

ഈ ​വ​കു​പ്പ​നു​സ​രി​ച്ച് നി​കു​തി​ദാ​യ​ക​നു ല​ഭി​ക്കു​ന്ന പ​ര​മാ​വ​ധി കി​ഴി​വ് 1,50,000 രൂ​പ​യാ​ണ്. താ​ഴെ​പ്പ​റ​യു​ന്ന നി​ക്ഷേ​പ​പ​ദ്ധ​തി​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ലാ​ണ് നി​കു​തി​ദാ​യ​ക​ന് ഈ ​വ​കു​പ്പ​നു​സ​രി​ച്ച് കി​ഴി​വ് ല​ഭി​ക്കു​ന്ന​ത്.

1) പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട്: ശ​ന്പ​ള​ക്കാ​രാ​യ നി​കു​തി​ദാ​യ​ക​രു​ടെ കാ​ര്യ​ത്തി​ൽ ശ​ന്പ​ള​ത്തി​ൽ​നി​ന്നും നി​ശ്ചി​ത തു​ക പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ലേ​ക്കു നി​ർ​ബ​ന്ധി​ത​മാ​യും പി​ടി​ക്കാ​റു​ണ്ട്. നി​കു​തി​ദാ​യ​ക​നും തൊ​ഴി​ലു​ട​മ​യും പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​കു​തി​ദാ​യ​ക​ന്‍റെ നി​ക്ഷേ​പ​ത്തി​നാ​ണ് മൊ​ത്ത​വ​രു​മാ​ന​ത്തി​ൽ​നി​ന്ന് കി​ഴി​വ് ല​ഭി​ക്കു​ന്ന​ത്. പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ​നി​ന്നു നി​ല​വി​ൽ 7.8 ശ​ത​മാ​നം പ​ലി​ശ ല​ഭി​ക്കു​ന്ന​താ​ണ്. ഈ ​പ​ലി​ശ​യ്ക്കും നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വു​ള്ള​താ​ണ്.
2) പ​ബ്ലി​ക് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട്: നി​ല​വി​ൽ ഇ​വ​യ്ക്ക് 7.8 ശ​ത​മാ​നം പ​ലി​ശ ല​ഭി​ക്കും. ഈ ​നി​ക്ഷേ​പ​ങ്ങ​ൾ​ക്കും നി​കു​തി​യിൽനി​ന്ന് ഒ​ഴി​വ് ല​ഭി​ക്കു​ന്ന​താ​ണ്.
3) ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം: ഭാ​ര്യ/​ഭ​ർ​ത്താ​വ്, കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ പേ​രി​ൽ അ​ട​യ്ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യ​ത്തി​നാ​ണ് കി​ഴി​വു ല​ഭി​ക്കു​ന്ന​ത്. മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം അ​ട​ച്ചാ​ൽ അ​തി​നു കി​ഴി​വ് ല​ഭി​ക്കു​ന്ന​ത​ല്ല.
4) ഇ​ക്വി​റ്റി ലി​ങ്ക്ഡ് സേ​വിം​ഗ്സ് സ്കീം (​ഇ​എ​ൽ​എ​സ്എ​സ്): ഓ​ഹ​രി നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കു​ക​ളും മ​റ്റും ന​ട​ത്തു​ന്ന മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളാ​ണ് ഇ​വ. ഇ​വ​യ്ക്ക് ഗാ​ര​ന്‍റീ​ഡ് ആ​യി​ട്ടു​ള്ള ഡി​വി​ഡ​ന്‍റ് ല​ഭി​ക്കി​ല്ല. ഓ​ഹ​രി​വി​പ​ണി​യു​ടെ വ്യ​തി​യാ​ന​ങ്ങ​ള​നു​സ​രി​ച്ചു ല​ഭി​ക്കു​ന്ന ഡി​വി​ഡ​ന്‍റി​ന് മാ​റ്റം വ​ന്നേ​ക്കാം.
5) ഭ​വ​ന​വാ​യ്പ​യു​ടെ മു​ത​ലി​ലേ​ക്കു​ള്ള തി​രി​ച്ച​ട​വ്: ബാ​ങ്കു​ക​ളി​ൽ​നി​ന്നും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക​ളി​ൽ​നി​ന്നും വീ​ടു​പ​ണി​യു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നും എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കു​ന്പോ​ൾ പ്ര​സ്തു​ത തു​ക​യ്ക്ക് പ​ര​മാ​വ​ധി 1,50,000 രൂ​പ​വ​രെ 80 സി ​വ​കു​പ്പ​നു​സ​രി​ച്ച് കി​ഴി​വ് ല​ഭി​ക്കു​ന്ന​താ​ണ്. കി​ഴി​വ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഭ​വ​ന​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. കൂ​ടാ​തെ ഭ​വ​നം അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് വി​ൽ​ക്കാ​നും പാ​ടി​ല്ല. പൂ​ർ​ത്തി​യാ​ക്കാ​ത്ത വീ​ടി​ന്‍റെ തി​രി​ച്ച​ട​വി​ന് ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.
6) വീ​ട് വാ​ങ്ങു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന സ്റ്റാ​ന്പ് ഡ്യൂ​ട്ടി​യും ര​ജി​സ്ട്രേ​ഷ​ൻ ചാ​ർ​ജും: വീ​ട് വാ​ങ്ങു​ന്പോ​ൾ ചെ​ല​വാ​കു​ന്ന സ്റ്റാ​ന്പ് ഡ്യൂ​ട്ടി​യും അ​തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ചാ​ർ​ജും 80 സി ​വ​കു​പ്പ​നു​സ​രി​ച്ച് കി​ഴി​വി​ന​ർ​ഹ​മാ​ണ്.
7) സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ട്: പെ​ണ്‍കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി മോ​ദി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച നി​ക്ഷേ​പ ആ​നു​കൂ​ല്യ​മാ​ണി​ത്. പെ​ണ്‍കു​ട്ടി​യു​ടെ പേ​രി​ൽ (പ​ര​മാ​വ​ധി ര​ണ്ടു പെ​ണ്‍കു​ട്ടി​ക​ൾ, ഇ​ര​ട്ട​ക​ളാ​ണെ​ങ്കി​ൽ മൂ​ന്ന്) ഈ ​സ്കീ​മി​ൽ നി​ക്ഷേ​പി​ക്കു​ന്ന തു​ക​യ്ക്ക് പ്ര​തി​വ​ർ​ഷം 1,50,000 രൂ​പ വ​രെ ആ​നു​കൂ​ല്യം ല​ഭി​ക്കും. 14 വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് 8.4 ശ​ത​മാ​നം പ​ലി​ശ ല​ഭി​ക്കു​ന്ന​തും പ​ലി​ശ​യ്ക്ക് നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വ് ല​ഭി​ക്കു​ന്ന​തു​മാ​ണ്.
8) നാ​ഷ​ണ​ൽ സേ​വിം​ഗ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​ൻ​എ​സ‌്സി VIII ഇ​ഷ്യു): നി​ല​വി​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം 7.9 ശ​ത​മാ​നം നി​ര​ക്കി​ൽ പ​ലി​ശ ല​ഭി​ക്കും. പ​ര​മാ​വ​ധി നി​ക്ഷേ​പി​ക്കാ​വു​ന്ന തു​ക​യ്ക്ക് പ​രി​ധി​യി​ല്ല. ചു​രു​ങ്ങി​യ തു​ക 100 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ് നി​കു​തി​ദാ​യ​ക​ൻ മ​ര​ണ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കൂ. ല​ഭി​ക്കു​ന്ന പ​ലി​ശ നി​കു​തി​വി​ധേ​യ​മാ​ണെ​ങ്കി​ലും റീ ​ഇ​ൻ​വെ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​ൽ നി​കു​തി ഒ​ഴി​വ് ല​ഭി​ക്കു​ന്ന​താ​ണ്.
9) അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള ബാ​ങ്ക് ഡെ​പ്പോ​സി​റ്റു​ക​ൾ: അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള കാ​ലാ​വ​ധി​യി​ൽ ടാ​ക്സ് സേ​വിം​ഗ്സ് ഫി​ക്സ​ഡ് ഡി​പ്പോ​സി​റ്റി​ൽ നി​ക്ഷേ​പി​ച്ചാ​ൽ നി​കു​തി ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​താ​ണ്.
10) അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള പോ​സ്റ്റ് ഓ​ഫീ​സ് ടൈം ​ഡെ​പ്പോ​സി​റ്റ്: സാ​ധാ​ര​ണ​ഗ​തി​യി​ൽ പോ​സ്റ്റ് ഓ​ഫീ​സ് ഡെ​പ്പോ​സി​റ്റു​ക​ൾ ഒ​രു വ​ർ​ഷം മു​ത​ലു​ള്ള കാ​ലാ​വ​ധി​ക​ളി​ൽ ല​ഭ്യ​മാ​ണെ​ങ്കി​ലും അ​ഞ്ചു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്കു മാ​ത്ര​മേ ആ​നു​കൂ​ല്യം ല​ഭി​ക്കൂ. നി​ല​വി​ൽ 7.8 ശ​ത​മാ​നം പ​ലി​ശ നേ​ടി​ത്ത​രു​ന്ന ഈ ​നി​ക്ഷേ​പ​പ​ദ്ധ​തി​ക്കു ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് നി​കു​തി​യി​ള​വ് ഉ​ണ്ടാ​കു​ന്ന​ത​ല്ല.
11) സീ​നി​യ​ർ സി​റ്റി​സ​ണ്‍ സേ​വിം​ഗ്സ് സ്കീം 2004: ​മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു വേ​ണ്ടി​യു​ള്ള ഈ ​നി​ക്ഷേ​പ പ​ദ്ധ​തി​ക്ക് 8.4 ശ​ത​മാ​നം പ​ലി​ശ ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം 80 സി ​വ​കു​പ്പി​ൽ ആ​നു​കൂ​ല്യ​വും ല​ഭി​ക്കു​ന്ന​താ​ണ്. വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് സ്കീ​മി​ൽ റി​ട്ട​യ​ർ ചെ​യ്തി​രി​ക്കു​ന്ന നി​കു​തി​ദാ​യ​ക​ർ​ക്കു​ള്ള പ്രാ​യ​പ​രി​ധി 55 വ​യ​സാ​ണ്.
12) ന​ബാ​ർ​ഡ് റൂ​റ​ൽ ബോ​ണ്ട്സ്: ന​ബാ​ർ​ഡി​ന്‍റെ റൂ​റ​ൽ ബോ​ണ്ടു​ക​ൾ​ക്കു മാ​ത്രം 80 സി ​അ​നു​സ​രി​ച്ചു​ള്ള ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​താ​ണ്.
13) യൂ​ണി​റ്റ് ലി​ങ്ക്ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് പ്ലാ​ൻ: ഇ​വ​യ്ക്കും 80 സി ​വ​കു​പ്പ​നു​സ​രി​ച്ച് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​താ​ണ്.
14) കു​ട്ടി​ക​ളു​ടെ ട്യൂ​ഷ​ൻ ഫീ​സ്: ഈ ​ഇ​ന​ത്തി​ൽ ചെ​ല​വാ​കു​ന്ന തു​ക​യ്ക്ക് കി​ഴി​വ് ല​ഭി​ക്കു​ന്ന​താ​ണ് (പ​ര​മാ​വ​ധി ര​ണ്ടു കു​ട്ടി​ക​ൾ).

മു​ക​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന എ​ല്ലാ നി​ക്ഷേ​പ​ങ്ങ​ൾ​ക്കും കൂ​ടി പ​ര​മാ​വ​ധി 1,50,000 രൂ​പ​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും.

വ​കു​പ്പ് 80 സി​സി​ഡി (1) അ​നു​സ​രി​ച്ച് എ​ൻ​പി​എ​സി​ൽ

ഈ ​സ്കീം അ​നു​സ​രി​ച്ച് എ​ല്ലാ ജോ​ലി​ക്കാ​ർ​ക്കും ശ​ന്പ​ള​ത്തി​ന്‍റെ 10 ശ​ത​മാ​നം വ​രെ നി​ക്ഷേ​പി​ക്കാ​വു​ന്ന​താ​ണ്. ജോ​ലി​ക്കാ​ര​ല്ലാ​ത്ത​വ​ർ​ക്ക് മൊ​ത്ത​വ​രു​മാ​ന​ത്തി​ന്‍റെ 20 ശ​ത​മാ​നം വ​രെ നി​ക്ഷേ​പി​ക്കാം.

വ​കു​പ്പ് 80 സി​സി​ഡി(1 ബി) ​ അ​നു​സ​രി​ച്ച് എ​ൻ​പി​എ​സി​ൽ

എ​ൻ​പി​എ​സി​ലേ​ക്കും അ​ട​ൽ പെ​ൻ​ഷ​ൻ യോ​ജ​ന പ​ദ്ധ​തി​യി​ലേ​ക്കും നി​ക്ഷേ​പി​ക്കു​ന്ന തു​ക​യ്ക്ക് ജോ​ലി​ക്കാ​ർ​ക്ക് പ​ര​മാ​വ​ധി 50,000 രൂ​പ വ​രെ ആ​നു​കൂ​ല്യം ല​ഭി​ക്കും.

വ​കു​പ്പ് 80 ടി​ടി​എ അ​നു​സ​രി​ച്ച് സേ​വിം​ഗ്സ് ബാ​ങ്കി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക്

സേ​വിം​ഗ്സ് ബാ​ങ്കി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് പ​ര​മാ​വ​ധി 10,000 രൂ​പ വ​രെ നി​കു​തി ആ​നു​കൂ​ല്യം ല​ഭി​ക്കും. ഇ​ത് വ്യ​ക്തി​ക​ൾ​ക്കും ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ൾ​ക്കും ല​ഭി​ക്കും. ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് നി​കു​തി ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.

വ​കു​പ്പ് 80 ഇ ​അ​നു​സ​രി​ച്ച് വി​ദ്യാ​ഭ്യാ​സ​വാ​യ്പ​യു​ടെ പ​ലി​ശ​യ്ക്ക്

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി​യെ​ടു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​വാ​യ്പ​യു​ടെ പ​ലി​ശ​യ​ട​യ്ക്കു​ന്ന തു​ക​യ്ക്ക് മൊ​ത്ത​വ​രു​മാ​ന​ത്തി​ൽ​നി​ന്നു കി​ഴി​വ് ല​ഭി​ക്കും. തി​രി​ച്ച​ട​വ് കാ​ലാ​വ​ധി എ​ട്ടു വ​ർ​ഷ​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. ഉ​യ​ർ​ന്ന പ​രി​ധി​യി​ല്ല.

വ​കു​പ്പ് 80 ഇ​ഇ അ​നു​സ​രി​ച്ച് ഭ​വ​ന​വാ​യ്പ​യു​ടെ പ​ലി​ശ​യ്ക്ക് ആ​നു​കൂ​ല്യം

ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നു താ​ഴെ പ​റ​ഞ്ഞി​ട്ടു​ള്ള നി​ബ​ന്ധ​ന​ക​ൾ ബാ​ധ​ക​മാ​ണ്.
1) നി​ല​വി​ൽ നി​കു​തി​ദാ​യ​ക​ന്‍റെ പേ​രി​ൽ മ​റ്റു വീ​ടു​ക​ൾ ഉ​ണ്ടാ​യി​രി​ക്കാ​ൻ പാ​ടി​ല്ല.
2) ഭ​വ​ന​വാ​യ്പ 201617 വ​ർ​ഷ​ത്തി​ലോ അ​തി​നു​ ശേ​ഷ​മോ എ​ടു​ത്ത​താ​യി​രി​ക്ക​ണം.
3) വീ​ടി​ന്‍റെ മൂ​ല്യം 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലാ​കാ​നും ഭ​വ​ന​വാ​യ്പ 35 ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ലാ​കാ​നും പാ​ടി​ല്ല.

വ​കു​പ്പ് 80 ജി​ജി അ​നു​സ​രി​ച്ച് വീ​ട്ടു​വാ​ട​ക​യ്ക്കു ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യം

നി​കു​തി​ദാ​യ​ക​ന്‍റെ പേ​രി​ലോ ഭാ​ര്യ​യു​ടെ പേ​രി​ലോ മൈ​ന​ർ ആ​യി​ട്ടു​ള്ള കു​ട്ടി​ക​ളു​ടെ പേ​രി​ലോ, ജോ​ലിചെ​യ്യു​ന്ന സ്ഥ​ല​ത്ത് വീ​ടി​ല്ലാ​യെ​ങ്കി​ൽ ന​ല്കു​ന്ന വീ​ട്ടു​വാ​ട​ക​യ്ക്ക് നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി 5000 രൂ​പ വ​രെ പ്ര​തി​മാ​സ ആ​നു​കൂ​ല്യം ല​ഭി​ക്കും. 201617 സാ​ന്പ​ത്തി​ക​വ​ർ​ഷം മു​ത​ലാ​ണ് പ്ര​സ്തു​ത തു​ക 5000 രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ത്തി​​യ​ത്. അ​തി​നു മു​ന്പു ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യം പ്ര​തി​മാ​സം 2000 രൂ​പ​യാ​യി​രു​ന്നു.

വ​കു​പ്പ് 80 ഡി ​അ​നു​സ​രി​ച്ച് മെ​ഡി​ക്ലെ​യിം പോ​ളി​സി​ക​ൾ

25,000 രൂ​പ വ​രെ​യാ​ണ് സാ​ധാ​ര​ണ മെ​ഡി​ക്ലെ​യിം പോ​ളി​സി​യ​നു​സ​രി​ച്ച് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ഇ​ത് 30,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ൽ പ്ര​സ്തു​ത ഇ​ൻ​ഷ്വ​റ​ൻ​സ് എ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ധി​ക​മാ​യി 25,000 രൂ​പ​യു​ടെ​യും (മു​തി​ർ​ന്ന പൗ​ര​ന്മാ​രാ​ണെ​ങ്കി​ൽ 30,000 രൂ​പ​യു​ടെ​യും) നി​കു​തി ആ​നു​കൂ​ല്യം ല​ഭി​ക്കും.

വ​കു​പ്പ് 80 ഡി​ഡി അ​നു​സ​രി​ച്ച് വൈ​ക​ല്യ​മു​ള്ള ബ​ന്ധു​വി​നു​വേ​ണ്ടി​യു​ള്ള മെ​ഡി​ക്ക​ൽ ചെ​ല​വു​ക​ൾ

വൈ​ക​ല്യം 80 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യും 40 ശ​ത​മാ​ന​ത്തി​ൽ മു​ക​ളി​ലു​മു​ള്ള ബ​ന്ധു​വി​ന്‍റെ മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കു ചെ​ല​വാ​കു​ന്ന തു​ക​യ്ക്ക് പ​ര​മാ​വ​ധി 75,000 രൂ​പ വ​രെ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ആ​നു​കൂ​ല്യം ല​ഭി​ക്കും. വൈ​ക​ല്യം 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണെ​ങ്കി​ൽ പ്ര​സ്തു​ത തു​ക പ​ര​മാ​വ​ധി 1,25,000 രൂ​പ​യാ​ണ്.

വ​കു​പ്പ് 80 ഡി​ഡി​ബി അ​നു​സ​രി​ച്ച് മെ​ഡി​ക്ക​ൽ ചെ​ല​വു​ക​ൾ​ക്കു​ള്ള ആ​നു​കൂ​ല്യം

റ​സി​ഡ​ന്‍റ് ആ​യി​ട്ടു​ള്ള നി​കു​തി​ദാ​യ​ക​നെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന ബ​ന്ധു​വി​നും നി​കു​തി​ദാ​യ​ക​നും മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കു ചെ​ല​വാ​യ തു​ക​യ്ക്ക് പ​ര​മാ​വ​ധി 40,000 രൂ​പ വ​രെ ആ​നു​കൂ​ല്യം ല​ഭി​ക്കും. പ്ര​സ്തു​ത തു​ക 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന പൗ​ര​ന് പ​ര​മാ​വ​ധി 60,000 രൂ​പ​യാ​യും 80 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് പ​ര​മാ​വ​ധി തു​ക 80,000 രൂ​പ​യാ​യും നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വ​കു​പ്പ് 80 ജി ​അ​നു​സ​രി​ച്ചു​ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ആ​നു​കൂ​ല്യം

ഈ ​വ​കു​പ്പ് അ​നു​സ​രി​ച്ച് സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന തു​ക​യ്ക്ക് 50 ശ​ത​മാ​നം/100 ശ​ത​മാ​നം വ​രെ കി​ഴി​വു​ക​ൾ ല​ഭി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ ആ​നു​കൂ​ല്യം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 10,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള തു​ക കാ​ഷ് ആ​യി ന​ല്കാ​ൻ പാ​ടി​ല്ല.

വ​കു​പ്പ് 80 യു ​അ​നു​സ​രി​ച്ച് ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​യാ​ൾ​ക്കു ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യം

ഈ ​വ​കു​പ്പ​നു​സ​രി​ച്ച് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ വൈ​ക​ല്യം അ​നു​ഭ​വി​ക്കു​ന്ന​യാ​ൾ​ക്ക് 75,000 രൂ​പ വ​രെ കി​ഴി​വ് ല​ഭി​ക്കും. ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക വൈ​ക​ല്യ​മാ​ണെ​ങ്കി​ൽ 1,25,000 രൂ​പ​വ​രെ കി​ഴി​വ് ല​ഭി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ 1,25,000 രൂ​പ വ​രെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ ഗ​വ​ണ്‍മെ​ന്‍റ് ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആവശ്യമാണ്.


മു​​ൻ​​കൂ​​ർ ആ​​ദാ​​യനി​​കു​​തി മൂ​ന്നാം ഗ​​ഡു 15നു ​മു​​ന്പ്
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ലെ 208ാം വ​​ക​​പ്പ​​നു​​സ​​രി​​ച്ച് 10,000 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ നി​​കു​​തി ബാ​​ധ്യ​​ത വ​​രു​​ന്ന എ​​ല്ലാ നി​​കു​​തി​​ദാ​​യ​​ക​​രും മു​​ൻ​​കൂ​​റാ​​യി ത​​ന്നാ​​
ജിഎസ്ടിയിൽ വീണ്ടും ചില മാറ്റങ്ങൾ
ന​വം​ബ​ർ 14നു ​സി​ബി​ഇ​സി ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം ന​ന്പ​ർ 41/2017 പ്ര​കാ​രം ന​വം​ബ​ർ 15 മു​ത​ൽ 178 ഇ​നം ച​ര​ക്കു​ക​ളു​ടെ നി​കു​തി​നി​ര​ക്ക് 28 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 18 ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​റ​ച്ച
വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് ആദായനികുതി ഒഴിവ്
താ​ങ്ക​ൾ ജീ​വി​ത​പ​ങ്കാ​ളി​ക്കോ മ​ക്ക​ൾ​ക്കോവേ​ണ്ടി വി​ദ്യാ​ഭ്യാ​സ​വാ​യ്പ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ പ​ലി​ശ​യ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ​നി​ന്നു പൂ​ർ​ണ​മാ​യ ഒ​ഴി​വു ല​ഭി​ക്കു​ന്ന​താ​ണ്. ആ​ദ
കൃഷിഭൂമിയുടെ വില്പനയ്ക്ക് സ്രോതസിൽ നികുതി പിടിച്ച് അടയ്ക്കണം
ആ​ദാ​യ​നി​കു​തി​നി​യ​മം 194 ഐ​എ വ​കു​പ്പ​നു​സ​രി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ത്തു​ള്ള കൃ​ഷി​ഭൂ​മി ഒ​ഴി​കെ ഏ​തൊ​രു വ​സ്തു വി​ൽ​ക്കു​ന്പോ​ഴും, വി​ല്പ​ന​വി​ല 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ, അ​തി​ൽ​ന
ജിഎസ്ടി വിദ്യാഭ്യാസമേഖലയിൽ
വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് രാ​ജ്യ​പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​യാ​ണ്. അ​ടി​സ്ഥാ​ന​വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണ്. അ​തി​നാ​ൽ ജി​എ​സ്ടി​യി​ൽ വി​
ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ണ്ടാം ഗ​ഡു പി​എ​ഫി​ൽ ല​യി​പ്പി​ക്ക​ണം
ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സർക്കാർ ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​യ ഗ.ഉ(പി). 7/2016 ​തീ​യ​തി 20 /1 /2016 പ്ര​കാ​രം 1 /7/ 2014 മു​ത​ലു​ള്ള കു​ടി​ശി​ക നാ​ലു ഗ​ഡു​ക്ക​ളാ​യി പ​ലി​ശ ഉ​ൾ​പ്പെ​ടെ 1
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ 22ാമ​ത് മീ​റ്റി​ംഗിൽ ച​ര​ക്കു​സേ​വ​ന നി​കു​തി​യി​ൽ ചി​ല അ​ടി​സ്ഥാ​ന​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. കോ​ന്പോ​സി​ഷ​ൻ ടേ​ണോ​വ​ർ, ചെ​റു​കി​ട സ​പ്ല​യേ​ഴ്സി​നു വേ​ണ്ടി​യു​ള്ള മാ​റ്റ​ങ
ജിഎസ്ടി കോന്പോസിഷൻ സ്വീകരിക്കുന്പോൾ
ച​ര​ക്ക്​സേ​വ​ന​നി​കു​തി​യു​ടെ കോ​ന്പോ​സി​ഷ​ൻ സ്കീം ​സ്വീ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ വി​റ്റു​വ​ര​വ് പ​രി​ധി 75 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള തീ​
ചരക്കുസേവന നികുതിയും ആരോഗ്യമേഖലയും
സേ​വ​ന​നി​കു​തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ ആ​രോ​ഗ്യ​പ​രി​പാ​ല​ന ​കേ​ന്ദ്ര​ങ്ങ​ളെ പ്ര​സ്തു​ത നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ന​ല്ല ശ​ത​മാ​നം ജ​ന​ങ്ങ​ളും ആ​ശു​പ​ത്രി​ച്ചെ​ല​വു​ക​ൾ
ചരക്കുസേവന നികുതിയിലെ റിട്ടേണുകൾ
ജി​എ​സ്ടി​ആ​ർ 1

ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പു​റ​ത്തേ​ക്കു​ള്ള വി​ത​ര​ണ​ത്തി​ന്‍റെ ഓ​രോ മാ​സ​ത്തെ​യും വി​വ​ര​ങ്ങ​ൾ ഇ​ല​ക്‌​ട്രോ​ണി​ക് ആ​യി ജി​എ​സ്‌​ടി​ആ​ർ 1ൽ ​ര​ജി​സ്ട്രേ​ഷ​ൻ എ
ചരക്കുസേവന നികുതി: ഒരു പൊതു അവലോകനം
ജൂ​ലൈ ഒ​ന്നു മു​ത​ൽ ഇ​ന്ത്യ​യൊ​ട്ടാ​കെ (ജ​മ്മു കാ​ഷ്മീ​രും യൂ​ണി​യ​ൻ ടെ​റി​ട്ട​റി​ക​ളും ഉ​ൾ​പ്പെ​ടെ) ച​ര​ക്കു​സേ​വ​ന​നി​കു​തി (ജി​എ​സ്ടി) നി​ല​വി​ൽ​ വ​ന്നു. അ​തു​വ​രെ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ത്ത
റിവേഴ്സ് ചാർജ് ലെവിയും ജിഎസ്ടിയും
സാ​​​ധാ​​​ര​​​ണ വ്യാ​​​പാ​​​ര ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ വി​​​ല്പ​​​ന​​​ക്കാ​​​ര​​​ൻ അ​​​ഥ​​​വാ വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ൻ നി​​​കു​​​തി ചു​​​മ​​​ത്തി, ക​​​സ്റ്റ​​​മ​​​റോ​​​ട് വാ​​​ങ്ങി, ഗ​​​വ​​​
ജൂലൈയിലെ ജിഎസ്ടി റിട്ടേണുകൾ അഞ്ചിനും 10നും 15നും മുന്പ്
ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) 2017 ജൂ​ലൈ ഒ​ന്നി​ന് ഇ​ന്ത്യ​യി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള​തും പ്ര​തി​മാ​സം റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള​വ​രു​
സ്രോതസിൽ നികുതി പിടിക്കേണ്ട നിരക്കുകൾ
ഇ​ക്കാ​ല​ത്ത് അ​ന​വ​ധി ക​ന്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ജോ​ലി​ക്കാ​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കാ​റു​ണ്ട്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന​മെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജോ​ലി​
നിർദിഷ്ട തീയതിക്കു മുന്പ് ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളും ശ​ന്പ​ള​വ​രു​മാ​ന​ക്കാ​ർ, വാ​ട​ക​വ​രു​മാ​നക്കാ​ർ, ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ങ്കു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കു​കാ​ർ മു​ത​ലാ​യ​വ
ഭർത്താവിന്‍റെ വിവരങ്ങൾ അറിയാൻ വിവരാവകാശ നിയമം പ്രയോജനപ്പെടുത്താം
ആനുകൂല്യങ്ങൾ ഏതെല്ലാം?
തെറ്റ് തിരുത്താൻ കോടതിയെ സമീപിക്കുക
റിക്കവറി എത്ര ശതമാനം?
യാത്രാബത്ത ലഭിക്കും
മു​​ൻ​​കൂ​​ർ ആ​​ദാ​​യനി​​കു​​തി മൂ​ന്നാം ഗ​​ഡു 15നു ​മു​​ന്പ്
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം
സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കാം, പ്രശ്നം പരിഹരിക്കാം
ഫുൾടൈം ജോലി ലഭിക്കും
തെറ്റാണ്, ജോലി തന്നെ നഷ്‌‌ടപ്പെടും
ടിടിസി യോഗ്യതയുള്ളവർക്ക് അർഹത
2018 ഏപ്രിൽ മുതൽ പുതിയ ആരോഗ്യ ഇന്‌ഷ്വറൻസ് പദ്ധതി
അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി: പ്രീ​മി​യം ഡി​സം​ബ​ർ 31നു​ള്ളി​ൽ അ​ട​യ്ക്ക​ണം
ജിഎസ്ടിയിൽ വീണ്ടും ചില മാറ്റങ്ങൾ
ശന്പള കുടിശിക പലിശസഹിതം പണമായി ലഭിക്കും
ഇനി രണ്ടു തവണകൾ കൂടി നൽകാനുണ്ട്
നി​ല​വി​ൽ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ശന്പളം സംരക്ഷിച്ചു കിട്ടില്ല
അവധിക്കു തടസമില്ല
സീനിയോറിറ്റി ലിസ്റ്റ് കിട്ടും
വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് ആദായനികുതി ഒഴിവ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.