Tax
Services & Questions
റിക്കവറി എത്ര ശതമാനം?
റിക്കവറി എത്ര ശതമാനം?
സം​സ്ഥാ​ന സ​ർ​ക്കാ​ർ ജോ​ലി​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് റി​ക്ക​വ​റി എ​ത്ര ശ​ത​മാ​നം ആ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് (ആ​കെ)? ആ​യ​തി​ന് ഉ​ത്ത​ര​വ് വ​ല്ല​തും ഉ​ണ്ടോ? നി​ശ്ചി​ത ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ റി​ക്ക​വ​റി ന​ട​ത്തി​യാ​ൽ പ​രാ​തി​പ്പെ​ടാ​ൻ സാ​ധി​ക്കു​മോ? ഉ​പ​ജീ​വ​ന ബ​ത്ത എ​ത്ര ശ​ത​മാ​നം ആ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്? ആ​കെ റി​ക്ക​വ​റി എ​ത്ര ശ​ത​മാ​നമാണ്?
കെ. ​ഗി​രീ​ഷ്കു​മാ​ർ, തൃ​ശൂ​ർ

സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ൽ​നി​ന്നും വ്യ​ത്യ​സ്ത വി​ഭാ​ഗ​ത്തി​ൽ റി​ക്ക​വ​റി ന​ട​ത്തു​ന്നു. പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ ആറു ശ​ത​മാ​നം മി​നി​മം ഉ​ണ്ടാ​യി​രി​ക്ക​ണം. നി​ർ​ബ​ന്ധ​മാ​യും ശ​ന്പ​ള​ത്തി​ൽ​നി​ന്നു റി​ക്ക​വ​റി (നി​ക്ഷേ​പം) ന​ട​ത്തേ​ണ്ട ഇ​നം സ്റ്റേ​റ്റ് ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ്, ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ​യാ​ണ്. ഇവയുടെ റേറ്റ് കണക്കാക്കുന്നത് ശന്പള സ്കെയിലിനെ അടിസ്ഥാനമാക്കിയാണ് (ഉ​യ​ർ​ന്ന ശ​ന്പ​ള സ്കെ​യി​ൽ ഉ​ള്ള​വ​ർ​ക്ക് കൂ​ടു​ത​ൽ തു​ക​, കു​റ​ഞ്ഞ ശ​ന്പ​ള സ്കെ​യി​ലു​ള്ള​വ​ർ​ക്ക് കു​റ​ഞ്ഞ തു​ക​). ഇ​വ​യെ​ല്ലാം കെഎസ്ആർ പാർട്ട് 1 റൂൾ 22 പ്ര​കാ​ര​മു​ള്ള​വ​യാ​ണ്.

ജീ​വ​ന​ക്കാ​ര​ൻ അ​റി​യാ​തെ കൂ​ടു​ത​ൽ തു​ക റി​ക്ക​വ​റി ന​ട​ത്താ​റി​ല്ല. സ​സ്പെ​​ൻ​ഷ​ൻ കാ​ല​ത്ത് ഉ​പ​ജീ​വ​ന ബ​ത്ത സാ​ധാ​ര​ണ ഹാ​ഫ്പേ ലീ​വ് സാ​ല​റി അ​ല്ലെ​ങ്കി​ൽ മൊ​ത്തം ശ​ന്പ​ള​ത്തി​ന്‍റെ 65 ശ​ത​മാ​നം എ​ന്ന രീ​തി​യിലാ​ണ് ന​ൽ​കു​ന്ന​ത്. ആ​കെ റി​ക്ക​വ​റി ഉ​പ​ജീ​വ​ന​പ്പ​ടി​യു​ടെ 1/3 ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ല.