Tax
Services & Questions
ഭർത്താവിന്‍റെ വിവരങ്ങൾ അറിയാൻ വിവരാവകാശ നിയമം പ്രയോജനപ്പെടുത്താം
ഭർത്താവിന്‍റെ വിവരങ്ങൾ അറിയാൻ വിവരാവകാശ നിയമം പ്രയോജനപ്പെടുത്താം
എ​ന്‍റെ ഭ​ർ​ത്താ​വ് ക്ലാ​സ് ഫോർ ജീ​വ​ന​ക്കാ​ര​നാ​യി ഫി​ഷ​റീ​സ് വകുപ്പിൽ 2001ൽ ​ജോ​ലി​യിൽ പ്രവേശിച്ചു. ഞാ​നും ഭ​ർ​ത്താ​വും 18 വ​ർ​ഷ​മാ​യി പി​രി​ഞ്ഞ് താ​മ​സി​ക്കു​ക​യാ​ണ്. ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​ട്ടി​ല്ല.

കോ​ട​തി അ​നു​വ​ദി​ച്ച തു​ക കൈ​പ്പ​റ്റി ജീ​വി​ക്കു​ക​യാ​ണ്. ഒ​രു മ​ക​നും ഉ​ണ്ട്. ഭ​ർ​ത്താ​വ് പെ​ൻ​ഷ​നാ​യി​ട്ട് ര​ണ്ടു മാ​സ​മാ​യി എ​ന്ന​റി​യു​ന്നു. ഇതു സംബന്ധിച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ എ​വി​ടെ അ​ന്വേ​ഷി​ക്ക​ണം? എ​നി​ക്ക് മ​റ്റു ജീ​വി​ത​മാ​ർ​ഗ​മൊ​ന്നു​മി​ല്ല. പെൻഷന് നോ​മി​നി​യായി എന്‍റെ പേര് നൽകിയിട്ടുണ്ടോ? നോ​മി​നി​യെ വ​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ശേ​ഷം വിവാഹ സർട്ടിഫിക്കറ്റ് ഹാ​ജ​രാ​ക്കി​യാ​ൽ ഭ​ർ​ത്താ​വി​ന്‍റെ പെ​ൻ​ഷ​ൻ കി​ട്ടാ​ൻ അ​ർ​ഹ​ത​യു​ണ്ടോ?
വനജ, ഗുരുവായൂർ

താ​ങ്ക​ളു​ടെ ഭ​ർ​ത്താ​വ് സർവീസിൽ നിന്ന് വിരമിച്ചോ, പെ​ൻ​ഷ​ൻ ബു​ക്കി​ൽ ഫാ​മി​ലി​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ, പെ​ൻ​ഷ​ൻ ആ​രു​ടെ പേ​രി​ലാ​ണ് ചേ​ർ​ത്തി​ട്ടു​ള്ള​ത് തുടങ്ങിയ വി​വ​ര​ങ്ങ​ൾ ഭ​ർ​ത്താ​വ് അ​വ​സാ​നം ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സി​ലോ അ​ല്ലെ​ങ്കി​ൽ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ മേ​ൽ ഓ​ഫീ​സി​ലോ രേ​ഖാ​മൂ​ലം (വി​വ​രാ​വ​കാ​ശം മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക) ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ല​ഭി​ക്കു​ന്ന​താ​ണ്. വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​ത്ത​തു​കൊ​ണ്ട് നി​ല​വി​ൽ ഇ​പ്പോ​ഴും ഭാ​ര്യ​യാ​ണ് എ​ന്ന അ​വ​കാ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. ഭർത്താവിന്‍റെ കാ​ല​ശേ​ഷം വിവാഹസ​ർ​ട്ടി​ഫി​ക്ക​റ്റും അ​തു​പോ​ലു​ള്ള അ​നു​ബ​ന്ധ രേ​ഖ​ക​ളും സ​മ​ർ​പ്പി​ച്ചാ​ൽ ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്.