Tax
Services & Questions
അപേക്ഷ നിരസിച്ചതിൽ തെറ്റില്ല
അപേക്ഷ നിരസിച്ചതിൽ തെറ്റില്ല
17/7/1989ൽ ​പി​എ​സ്‌‌സി വ​ഴി കൃ​ഷി വ​കു​പ്പി​ൽ വ​ർ​ക്ക് സൂ​പ്ര​ണ്ട് ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. തു​ട​ർ​ന്നു കൃ​ഷി വ​കു​പ്പി​ൽ​നി​ന്ന് റി​ലീ​വ് ചെ​യ്ത് 17-/2-/1994ൽ ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​ക്കാ​ല​യ​ള​വി​ൽ എ​ന്‍റെ ശ​ന്പ​ളം സം​ര​ക്ഷി​ച്ചു​കി​ട്ടു​ക​യും ചെ​യ്തു. സ​ർ​വീ​സ് ബ്രേ​ക്ക് കൂ​ടാ​തെ 10 വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 17-/7/1999ൽ ​ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡും 16 വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ര​ണ്ടാ​മ​ത്തേ​തും 22 വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 17/7/2011ൽ ​മൂ​ന്നാ​മ​ത്തേ​യും സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡ് ല​ഭി​ച്ചു.

16/-7/-2016 ൽ 27 ​വ​ർ​ഷ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് ല​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെങ്കിലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നി​യ​റുടെ (നി​ര​ത്തു​ക​ളും പാ​ല​ങ്ങ​ളും വി​ഭാ​ഗം, തി​രു​വ​ന​ന്ത​പു​രം) ഓ​ഫീ​സി​ൽ​നി​ന്ന് ​അ​പേ​ക്ഷ നി​ര​സി​ക്കു​ക​യും 17/-7-/1989 മു​ത​ൽ 16-2-1994 വ​രെ​യു​ള്ള സേ​വ​ന​കാ​ലം സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡിന് പ​രി​ഗ​ണി​ക്കു​ക​യി​ല്ലെ​ന്നും മു​ന്പ് ന​ൽ​കി​യി​ട്ടു​ള്ള സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡി​ന് പു​തി​യ പ്രൊ​പ്പോ​സ​ൽ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​നി​ക്ക് നാ​ലാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​തയി​ല്ലേ?
ജോ​സ് ടി. , പെ​രു​ന്പാ​വൂ​ർ

താ​ങ്ക​ൾ 17-7-1989ൽ ​കൃ​ഷി വ​കു​പ്പി​ൽ സൂ​പ്ര​ണ്ടാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്നാ​ൽ 17-2-1994 മു​ത​ലാ​ണ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ൽ മൂ​ന്നാം ഗ്രേ​ഡ് ഓ​വ​ർ​സീ​യ​ർ ആ​യി പി​എസ്‌‌സി മു​ഖേ​ന ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് താ​ങ്ക​ളു​ടെ എ​ൻ​ട്രി കേ​ഡ​ർ എ​ന്നു പ​റ​യു​ന്ന​ത് ഓ​വ​ർ​സീ​യ​ർ ഗ്രേ​ഡ് IIIഎ​ന്നു​ള്ള​താ​ണ്. ര​ണ്ടു ത​സ്തി​ക​ക​ളു​ടെ​യും ശ​ന്പ​ള സ്കെ​യി​ൽ ഒ​ന്നു​ത​ന്നെ ആ​ണെ​ങ്കി​ലും ര​ണ്ട് വ്യ​ത്യ​സ്ത ത​സ്തി​ക​യി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. 15-9-1985 വ​രെ​യു​ള്ള കാ​ലം വ​രെ​യാ​ണ് ഒ​രേ ശ​ന്പ​ള സ്കെ​യി​ലി​ലു​ള്ള ത​സ്തി​ക​ക​ൾ​ക്ക് ഹ​യ​ർഗ്രേ​ഡ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 15/-9/-1985നു​ശേ​ഷം ഉ​ള്ള ഹ​യ​ർഗ്രേ​ഡു​ക​ൾ അ​നു​വ​ദി​ക്കു​ന്പോ​ൾ എ​ൻ​ട്രി കേ​ഡ​റി​ലെ ത​സ്തി​ക​യ​യാ​ണ് അ​ടി​സ്ഥാ​ന​മാ​യി കണ ക്കാക്കുന്നത്. എ​ന്നാ​ൽ വ്യ​ത്യ​സ്ത വ​കു​പ്പു​ക​ളി​ലെ ത​സ്തി​ക​ക​ളു​ടെ പേ​രും ശ​ന്പ​ള സ്കെ​യി​ലി​ലും ഒ​ന്നു​ത​ന്നെ​യാ​ണെ​ങ്കി​ൽ അ​ത് സ​ർ​വീ​സ് ഗ്രേ​ഡി​ന് പ​രി​ഗ​ണി​ക്കും. (ഗ​വ. സ​ർ​ക്കു​ല​ർ ന​ന്പ​ർ. 46/2008 തീ​യ​തി 8/-8-/2008). അതിനാൽ 27 വർഷത്തെ ഹയർ ഗ്രേഡിനുള്ള അർഹത 17.02.2021ലാണ്. താങ്കൾക്കു ലഭിച്ച നിർദേശങ്ങൾ ശരിയാണ്.