Tax
Services & Questions
അനുകൂല തീരുമാനം ലഭിച്ചില്ലെങ്കിൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണം
അനുകൂല തീരുമാനം ലഭിച്ചില്ലെങ്കിൽ  സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണം
കേ​ര​ള പോ​ലീ​സ് സേ​ന​യി​ലെ ബാ​ൻ​ഡ് യൂ​ണി​റ്റി​ൽ ബ്യൂ​ഗ്ലർ, ഡ്ര​മ്മ​ർ ത​സ്തി​ക​യി​ൽ 15 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് പു​നഃ​സ്ഥാ​പി​ച്ചു​കൊ​ണ്ട് 24-6-2016ൽ ​പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ങ്ങു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ 1987മു​ത​ൽ സ​ർ​വീ​സി​ലു​ള്ള​വ​ർ​ക്ക് ഈ ​ആ​നു​കൂ​ല്യം ന​ൽ​കു​ന്നി​ല്ല. 1987ൽ ​ബ്യൂ​ഗ്ലറാ​യി സ​ർ​വീ​സി​ൽ ക​യ​റി​യ എനിക്ക് ഈ ​ആ​നൂ​കൂ​ല്യം ല​ഭി​ക്കു​മോ?
കെ.​സി. ജോ​സ്, പാ​ല​ക്കാ​ട്

24-/6-/2016ലെ 182/2016 ​ആഭ്യന്തര ഉ​ത്ത​ര​വി​ൽ 1984, 85, 86 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ നി​യ​മി​ത​രാ​യ (ബ്യൂ​ഗ്ല​ർ ത​സ്തി​ക​യി​ൽ) ജീ​വ​ന​ക്കാ​ർ​ക്ക് ഹ​യ​ർഗ്രേ​ഡും പ്ര​മോ​ഷ​നും ന​ൽ​കു​ന്ന​താ​യാ​ണ് സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. 1987 അ​ല്ലെ​ങ്കി​ൽ അ​തി​നു​ശേ​ഷം നി​യ​മി​ത​രാ​യ​വ​രെ​പ്പ​റ്റി സൂ​ചി​പ്പി​ക്കു​ന്നി​ല്ല. 1987നു​ശേ​ഷം നി​യ​മി​ത​രാ​യ​വ​ർ​ക്ക് ഈ ​പ്ര​മോ​ഷ​നു​ള്ള അ​ർ​ഹ​ത ഉ​ള്ള​തു​കൊ​ണ്ടാ​യി​രി​ക്കും ഇ​ങ്ങ​നെ ഒ​രു ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ള്ള​തും 1984, 85, 86 വ​രെ​യു​ള്ള​വ​ർ​ക്കു​കൂ​ടി ഇ​തി​ന​ർ​ഹ​ത​യു​ണ്ട് എ​ന്ന് സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. അ​തി​നാ​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന നിയമനാധികാരിക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മ​ല്ല ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ സ​ർ​ക്കാ​രി​ൽ​നി​ന്ന് പ്ര​ത്യേ​ക ഉ​ത്ത​ര​വ് ല​ഭി​ക്കേ​ണ്ട​താ​യി വ​രും.