Tax
Services & Questions
കാഷ്വൽ ലീവ് ലഭിക്കും
കാഷ്വൽ ലീവ്  ലഭിക്കും
പാ​ർ​ട്ട്ടൈം സ്വീപ്പ​റാ​യി ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്നു. 2017​ൽ നവംബർ വരെ 10 കാ​ഷ്വ​ൽ ലീ​വ് എ​ടു​ത്തി​ട്ടു​ണ്ട്. ഈ മാസം കാഷ്വൽ ലീവ് എടുക്കാൻ ഹെഡ്മിസ്ട്രസ് അനുവദിച്ചില്ല. എ​നി​ക്ക് ആ​കെ 10 കാ​ഷ്വ​ൽ ലീ​വി​നേ ഒരു വർഷം അ​ർ​ഹ​ത​യു​ള്ളൂ​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തു ശ​രി​യാ​ണോ? എ​നി​ക്ക് ഒ​ഴി​വാ​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ആ​വ​ശ്യ​ത്തി​നു​വേ​ണ്ടിയാണ് ലീ​വ് ചോ​ദി​ച്ച​ത്. പാ​ർ​ട്ട് ടൈം ജീ​വ​ന​ക്കാ​ർ​ക്ക് എ​ത്ര കാ​ഷ്വ​ൽ ലീ​വു​ണ്ട്. അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം എ​ന്തെ​ങ്കി​ലു​മു​ണ്ടോ?
ഡി. ​സു​ബൈ​ദ, ഈ​രാ​റ്റു​പേ​ട്ട

പാ​ർ​ട്ട് ടൈം ജീ​വ​ന​ക്കാ​ർ​ക്ക് മ​റ്റു ജീ​വ​ന​ക്കാരെപ്പോ​ലെ ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ 20 ദി​വ​സ​ത്തെ കാ​ഷ്വ​ൽ ലീ​വ് ഉ​ണ്ട്. കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക നി​യ​ന്ത്ര​ണം ഒ​ന്നും ത​ന്നെ​യി​ല്ല. ന​മു​ക്ക് അ​ത്യാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​ണ് കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ രീ​തി​യി​ൽ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കാ​തി​രി​ക്കു​വാ​ൻ കാ​ര​ണം ഒ​ന്നും​ത​ന്നെ ഇ​ല്ല. പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ അ​വ​ധി എ​ടു​ക്കു​ന്പോ​ൾ പ​ക​ര​മാ​യി ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റെ വ​യ്ക്കാ​നു​ള്ള അ​ധി​കാ​രം ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക്കു​ണ്ട്. കാ​ഷ്വ​ൽ ലീ​വ് ന​മ്മു​ടെ അ​വ​കാ​ശം അ​ല്ല. എ​ന്നാ​ൽ ഒൗ​ദാ​ര്യ​വു​മ​ല്ല. അ​തി​നാ​ൽ ഓ​ഫീ​സ് മേ​ധാ​വി​ക്ക് കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ന്ന​തി​ന് മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും​ത​ന്നെ​യി​ല്ല.