Tax
Services & Questions
സ്പെഷൽ കൺവേയൻസ് അലവൻസ്: കോടതി മുഖേന പരിഹാരം കാണാം
സ്പെഷൽ കൺവേയൻസ് അലവൻസ്: കോടതി മുഖേന പരിഹാരം കാണാം
യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്നു. ശാ​രീ​രി​ക ന്യൂ​ന​ത​യും 48 ശ​ത​മാ​നം ശ്ര​വ​ണ ന്യൂ​ന​തയുമു​ണ്ട്. സ്പെ​ഷ​ൽ ക​ണ്‍​വേ​യ​ൻ​സ് അ​ല​വ​ൻ​സി​ന് അ​പേ​ക്ഷി​ച്ച​പ്പോ​ൾ ഡി​സേ​ബി​ൾ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പേ​ക്ഷ ത​ള്ളി. അ​ന്ധ​ർ​ക്കും അ​സ്ഥി ന്യൂ​ന​ത​യു​ള്ള​വ​ർ​ക്കും 40 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ ഉ​ണ്ടെ​ങ്കി​ൽ ക​ണ്‍​വേ​യ​ൻ​സ് അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്പോ​ൾ ശ്ര​വ​ണ ന്യൂ​ന​ത​യു​ള്ള​വ​ർ​ക്ക് 40 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ ന്യൂ​ന​ത ഉ​ണ്ടാ​യി​ട്ടും അ​ല​വ​ൻ​സ് നി​ഷ്േ​ധി​ക്കു​ന്ന​ത് വി​വേ​ച​ന​മ​ല്ലേ? അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ പ​റ്റു​മോ?

ശാ​രീ​രി​ക ന്യൂ​ന​ത​യു​ള്ള​വ​ർ​ക്ക് മൂ​ന്നു ശ​ത​മാ​നം തൊ​ഴി​ൽ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തു​പോ​ലെ പ്ര​മോ​ഷ​നും മൂ​ന്നു ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ര​ള സ​ർ​ക്കാ​ർ ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ചി​ല ത​സ്തി​ക​ക​ളി​ൽ ശ്ര​വ​ണ ന്യൂ​ന​ത​യു​ള്ള​വ​ർ​ക്ക് സം​വ​ര ണ​മി​ല്ല, ചി​ല ത​സ്തി​ക​യി​ൽ ഉ​ണ്ടു​താ​നും. അ​തു​പോലെ ​പ്ര​മോ​ഷ​ൻ വ​ഴി സം​വ​ര​ണം ഇ​ല്ലാ​ത്ത ത​സ്തി​കയി​ൽ നി​യ​മ​ന​വും ല​ഭി​ക്കും. ഇ​തൊ​ക്കെ വി​വേ​ച​നപ​ര​മ​ല്ലേ?
സി. ​മ​ജീ​ദ്, കാ​ര​ന്തൂ​ർ

40 ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ അ​തി​ൽ കൂ​ടു​ത​ൽ ന്യൂ​ന​ത ഉ​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ക​ണ്‍​വേ​യ​ൻ​സ് (സ്പെ​ഷ​ൽ) അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം ഡി​സേ​ബി​ൾ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ശാ​രീ​രി​ക ന്യൂ​ന​ത​യു​ള്ള​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക ക്വാ​ട്ട​യി​ൽ ജോ​ലി ല​ഭി​ച്ച​വ​ർ​ക്കും ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. അ​തു​പോ​ലെ 40 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ന്യൂ​ന​ത ഉ​ള്ള എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെയും ഇ​തി​നു പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണ്. ചി​ല ത​സ്തി​ക​ക​ളി​ൽ പ്ര​ത്യേ​കം പ്ര​ത്യേ​കം ഉ​ത്ത​ര​വ് ന​ൽ​കു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണ്. ഇ​തി​ന് പ്ര​ത്യേ​ക സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ആ​വ​ശ്യ​മാ​ണ്. ഈ ​വി​വേ​ച​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നു​ള്ള മാ​ർ​ഗം കോ​ട​തി മാ​ത്ര​മാ​ണ്. അ​തി​നാ​ൽ കോ​ട​തി മു​ഖേ​ന മാ​ത്ര​മേ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ള്ളൂ.