Tax
Services & Questions
അലവൻസ് ലഭിക്കില്ല
അലവൻസ് ലഭിക്കില്ല
ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ര​നാ​ണ്. ശാ​രീ​രി​ക​ ന്യൂനതയുള്ള ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ന് പ്ര​തി​മാ​സ അ​ല​വ​ൻ​സ് ല​ഭി​ക്കു​മെ​ന്ന് അ​റി​യു​ന്നു. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്താ​ണ്?
അ​നി​ൽ​കു​മാ​ർ, മ​ല​പ്പു​റം

G.O(P)No.7/2016/Fin 20-1-2016ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലെ 24-ാം ന​ന്പ​ർ പാ​ര ഗ്രാഫ് ​പ്ര​കാ​രം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശാ​രീ​രി​ക, മാ​ന​സി​ക ന്യൂനതയുള്ള കു​ട്ടി​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ത്തി​ന് പ്ര​തി​മാ​സം 6000 രൂ​പ വി​ദ്യാ​ഭ്യാ​സ അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള​താ​ണ്. സാ​ധാ​ര​ണ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ശാ​രീ​രി​ക, മാ​ന​സി​ക ന്യൂനതയുള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷ​ാക​ർ​ത്താ​ക്ക​ളാ​യ ജീ​വ​ന​ക്കാ​ർ​ക്കും ഇ​തു ല​ഭ്യ​മാ​ണ്. അ​ല്ലാ​തെ ന്യൂനത യുള്ള ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന​ല്ല ഈ ​അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.