Tax
Services & Questions
ഇൻക്രിമെന്‍റിനോ പെൻഷനോ കണക്കാക്കില്ല
ഇൻക്രിമെന്‍റിനോ പെൻഷനോ കണക്കാക്കില്ല
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന 16-5-2016 മു​ത​ൽ ആറു മാ​സ​ത്തേ​ക്ക് ക്ല​റി​ക്ക​ൽ കേ​ഡ​റി​ൽ ജോ​ലി ല​ഭി​ച്ചു. പി​ന്നീ​ട് 10-/6-/2017ൽ ​പൊതുമരാമത്ത്് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി പി​എ​സ്‌‌സി മു​ഖേ​ന ജോ​ലി ല​ഭി​ച്ചു. ര​ണ്ടും ഒ​രേ സ്കെ​യി​​ലും ഒ​രേ ത​സ്തി​ക​യു​മാ​ണ്. പ്രൊ​ബേ​ഷ​ൻ രണ്ടു വ​ർ​ഷ​മാ​ണ്. ഇ​തി​ൻ​പ്ര​കാ​രം 1-6-2018ൽ മാത്രമേ ​ആ​ദ്യ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​ന്നാ​ൽ ആറു മാ​സ​ത്തെ എം​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സ് കൂ​ടി ചേ​ർ​ത്ത് എ​നി​ക്ക് 2018 ജ​നു​വ​രി മാ​സം ത​ന്നെ ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലേ? ഉ​ണ്ടെ​ങ്കി​ൽ ആ​ർ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്?
ദീ​പേ​ഷ്, ക​ട്ട​പ്പ​ന

1/-10-/1994ന് ​മു​ന്പ് എം​പ്ലോ​യ്മെ​ന്‍റ് എക് സ്ചേഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക ജോ​ലി​യി​ൽ പ്രവേശിച്ചവരും അ​തു​പോ​ലെ 1-10-1994 ന് ​മു​ന്പ് റെ​ഗു​ല​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​തു​മാ​യ ജീ​വ​ന​ക്കാ​രു​ടെ പ്രൊ​വി​ഷ​ണ​ൽ സ​ർ​വീ​സ് മാ​ത്ര​മേ ഇ​ൻ​ക്രി​മെ​ന്‍റ്, പെ​ൻ​ഷ​ൻ എ​ന്നി​വ​യ്ക്കു ക​ണ​ക്കാ​ക്കു​ക​യു​ള്ളൂ. ഈ ​കാ​ര​ണ​ത്താ​ൽ താ​ങ്ക​ളു​ടെ എം​പ്ലോ​യ്മെ​ന്‍റ് എക്സ്ചേഞ്ച് മു​ഖേ​നെ​യു​ള്ള താ​ത്കാ​ലി​ക / പ്രൊ​വി​ഷ​ണ​ൽ സ​ർ​വീ​സ് ഇ​ൻ​ക്രി​മെ​ന്‍റി​നോ, പെ​ൻ​ഷ​നോ ക​ണ​ക്കാ​ക്കു​ക​യി​ല്ല.