Tax
Services & Questions
ക്ലറിക്കൽ ജോലികൾ ചെയ്യേണ്ടി വരും
ക്ലറിക്കൽ ജോലികൾ ചെയ്യേണ്ടി വരും
ആ​യുർ​വേ​ദ ഡി​സ്പ​ൻ​സ​റി​യി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി ഒന്പതു വ​ർ​ഷ​മാ​യി ജോ​ലിനോ​ക്കു​ന്നു. ആ​യുർ​വേ​ദ ഡി​സ് പ​ൻ​സ​റി​യി​ൽ ഫാ​ർ​മ​സി​സ്റ്റി​ന് നി​യ​മ​പ​ര​മാ​യി എ​ന്തെ​ല്ലാം ജോ​ലി​ക​ളാ​ണ് ചെ​യ്യേ​ണ്ട​ത്. ആ​ശു​പ​ത്രി​യി​ലെ ക്ല​റി​ക്ക​ൽ വ​ർ​ക്കു​ക​ൾ ഫാ​ർ​മ​സി​സ്റ്റ് എ​ന്ന നി​ല​യി​ൽ ചെ​യ്യേ​ണ്ട​തു​ണ്ടോ? ഡി​സ്പ​ൻ​സ​റി​യി​ലെ അ​റ്റ​ൻ​ഡ​ർ, ക്ല​റി​ക്ക​ൽ വ​ർ​ക്കു​ക​ൾ ചെ​യ്യു​ന്ന​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ?
എം. ​ലൈ​സാ​മ്മ, കൊല്ലം

ആ​യുർ​വേ​ദ ഡി​സ്പൻ​സ​റി​യി​ൽ ക്ല​റി​ക്ക​ൽ ത​സ്തി​ക​ക​ൾ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഫാ​ർ​മ​സി​സ്റ്റു​ക​ൾ​ക്ക് ക്ല​റി​ക്ക​ൽ ജോ​ലി​ക​ൾ ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്. അ​തോ​ടൊ​പ്പം അ​താ​തു​കാ​ല​ത്തെ സ​ർ​ക്കാ​ർ സ​ർ​ക്കു​ല​ർ അ​നു​സ​രി​ച്ച് ഫാ​ർ​മ​സി​സ്റ്റി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള ചുമ​ത​ല​ക​ൾ അ​വ​ർ നി​ർ​വ​ഹി​ക്കേ​ണ്ട​തു​ണ്ട്. അ​റ്റ​ൻ​ഡ​ർ​മാ​രു​ടെ ജോ​ലി​യി​ൽ​പ്പെടു​ന്ന​ത​ല്ല ക്ല​റി​ക്ക​ൽ ജോ​ലി​ക​ൾ. യോ​ഗ്യ​ത​യും താ​ത്പ​ര്യ​വു​മു​ള്ള അ​റ്റ​ൻ​ഡ​ർ​മാ​ർ ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​യാ​ൽ അ​വ​ർ​ക്കും ക്ല​റി​ക്ക​ൽ ജോ​ലി​ക​ൾ ചെ​യ്യാം. എ​ന്നാ​ൽ അ​ത് അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ആ​യി​രി​ക്കി​ല്ല.