Tax
Services & Questions
ഹാഫ് പേ ലീവ് എടുക്കാവുന്നതാണ്
ഹാഫ് പേ ലീവ്  എടുക്കാവുന്നതാണ്
വനം വകുപ്പിൽ ക്ല​ർ​ക്കാ​യി കൊ​ല്ലം ജി​ല്ല​യി​ൽ ജോ​ലിചെ​യ്യു​ന്നു. സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ട് രണ്ടു വ​ർ​ഷ​വും ഏഴു മാ​സ​വു​മാ​യി​ട്ടു​ണ്ട്. എ​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി 15 ദി​വ​സ​ത്തെ അ​വ​ധി ആ​വ​ശ്യ​മു​ണ്ട്. ശ​ന്പ​ള​ത്തി​ൽ കു​റ​വു​വ​രാ​തെ എ​നി​ക്ക് ക​മ്യൂ​ട്ട​ഡ് ലീ​വ് എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? എ​ന്‍റെ ക്രെ​ഡി​റ്റി​ൽ ഇ​പ്പോ​ൾ 40 ദി​വ​സ​ത്തെ ഹാഫ് പേ ലീ​വു​ണ്ട്. ഏ​ണ്‍​ഡ് ലീ​വ് എ​ടു​ത്താ​ൽ അ​ത് കൂ​ടു​ത​ൽ ന​ഷ്ടം ഉ​ണ്ടാ​ക്കും എ​ന്നാ​ണ് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ച​ത്. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ പീ​രി​യ​ഡ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ്.
കെ.​എ​സ്. ജി​സ​മ്മ, ആ​ല​പ്പു​ഴ

സ്ഥിരം ത​സ്തി​ക​യി​ൽ നി​യ​മി​ക്ക​പ്പെ​ട്ട​വ​ർ​ക്കും അ​തു​പോ​ലെ ഒ​ഫി​ഷ്യേ​റ്റിം​ഗ് ത​സ്തി​ക​യി​ൽ മൂന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും മാ​ത്ര​മാ​ണ് ക​മ്യൂ​ട്ട​ഡ് ലീ​വ് എ​ടു​ക്കാ​നു​ള്ള അ​ർ​ഹ​ത. ഒ​ഫി​ഷ്യേ​റ്റിം​ഗ് ത​സ്തി​ക​യി​ൽ മൂന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ക​മ്യൂ​ട്ട​ഡ് ലീ​വ് എ​ടു​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല. ആ​വ​ശ്യം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണെ​ങ്കി​ൽ ഹാ​ഫ് പേ ലീ​വ് എ​ടു​ക്കാം. ഇ​പ്പോ​ൾ ഡി​എ​യു​ടെ ശ​ത​മാ​നം കു​റ​വാ​ണെ​ങ്കി​ൽ​പോ​ലും ഹാ​ഫ് പേ​യും ഫു​ൾ ഡി​എ​യും ല​ഭി​ക്കു​മ​ല്ലോ. ശ​ന്പ​ള​ത്തി​ൽ കു​റ​വു​വ​രാ​തെ​യി​രി​ക്ക​ണ​മെ​ങ്കി​ൽ ഏ​ണ്‍​ഡ് ലീ​വ് ത​ന്നെ എ​ടു​ക്കേ​ണ്ടി​വ​രും. താ​ങ്ക​ൾ സ​ർ​വീ​സ് കു​റ​ഞ്ഞ ജീ​വ​ന​ക്കാ​രി ആ​യ​തു​കൊ​ണ്ട് ത​ത്കാ​ലം വ​ലി​യ ന​ഷ്ടം സം​ഭ​വി​ക്കു​ന്നി​ല്ല.