Tax
Services & Questions
ഫു​ൾടൈം ​ സ്വീ​പ്പ​ർ​മാ​ർ​ക്കും പ്ര​മോ​ഷ​ൻ ല​ഭി​ക്കും
ഫു​ൾടൈം ​ സ്വീ​പ്പ​ർ​മാ​ർ​ക്കും  പ്ര​മോ​ഷ​ൻ ല​ഭി​ക്കും
പോ​ലീ​സ് വ​കു​പ്പി​ൽ ഫു​ൾ​ടൈം സ്വീ​പ്പ​റാ​യി ജോ​ലി നോ​ക്കു​ന്നു. താ​ഴ്ന്ന വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും ക്ല​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് 10 ശ​ത​മാ​നം വ​കു​പ്പു​ത​ല പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​ല്ലോ? ഉ​ത്ത​ര​വി​ലെ സ​ബോ​ർ​ഡി​നേ​റ്റ് സ​ർ​വീ​സി​ലെ താ​ഴ്ന്ന വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ എ​ന്ന​തി​ൽ ഫു​ൾ​ടൈം സ്വീ​പ്പ​ർ​മാ​രെ​യും (അ​ർ​ഹ​ത​യു​ള്ള) ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ? ഓ​രോ വകുപ്പിലെയും നി​ല​വി​ലു​ള്ള ക്ല​ർ​ക്കു​മാ​രു​ടെ അം​ഗ​ബ​ലം ക​ണ​ക്കാ​ക്കി അ​തി​ന്‍റെ 10 ശ​ത​മാ​ന​മാ​ണോ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​മോ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. അ​തോ മ​റ്റേ​തെ​ങ്കി​ലും മാ​ന​ദ​ണ്ഡം ഉ​പ​യോ​ഗി​ച്ചാ​ണോ നി​യ​മ​നം ന​ൽ​കു​ന്ന​ത്?
ജി​നു രാ​ജ്, കോ​ഴി​ക്കോ​ട്

ക്ല​ർ​ക്ക്/ എ​ൽ​ഡി ടൈ​പ്പി​സ്റ്റ് ത​സ്തി​ക​ക​ളേ​ക്കാ​ൾ താ​ഴ്ന്ന ത​സ്തി​ക​ക​ളി​ലെ ശ​ന്പ​ള സ്കെ​യി​ലി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ക്ല​ർ​ക്ക്/ ടൈ​പ്പി​സ്റ്റ് ത​സ്തി​ക​യി​ൽ 10 ശ​ത​മാ​നം വ​കു​പ്പു​ത​ല പ്ര​മോ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. ആ​യ​തി​നാ​ൽ ഫു​ൾ ടൈം ​സ്വീ​പ്പ​ർ​മാ​ർ​ക്കും പ്ര​മോ​ഷ​ൻ ല​ഭി​ക്കും. ക്ല​ർ​ക്ക്/ ടൈ​പ്പി​സ്റ്റു​ക​ളു​ടെ അം​ഗ​ബ​ല​ത്തി​ന്‍റെ 10 ശ​ത​മാ​ന​മാ​ണ് ഇ​പ്ര​കാ​ര​മു​ള്ള ത​സ്തി​ക​മാ​റ്റ നി​യ​മ​ന​ത്തി​ന് നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്.