Tax
Services & Questions
പ്രൊബേഷൻ കൂടി ഡിക്ലയർ ചെയ്യണം
പ്രൊബേഷൻ കൂടി  ഡിക്ലയർ ചെയ്യണം
15-/12-/2012ൽ ​നീ​തി​ന്യാ​യ വ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് 10-6-2013ൽ ​പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി നി​യ​മ​നം ല​ഭി​ച്ചു. 2017ലെ ​വ​കു​പ്പുത​ല പ​രീ​ക്ഷ​യി​ൽ എം​ഒ​പി പാ​സാ​യി​. എ​നി​ക്ക് ല​ഭി​ക്കാ​തെ പോ​യ മൂന്നു ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ കി​ട്ടു​മോ? മോണിറ്ററി ബെനിഫിറ്റ് എന്നു മുതലാണ് ലഭി ക്കുക?
പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, തി​രു​വ​ല്ല

എം​ഒ​പി പാ​സാ​യതോടൊപ്പം പ്രൊ​ബേ​ഷ​ൻ കൂടി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാത്രമേ മൂ​ന്നു ഇ​ൻ​ക്രി​മെ​ന്‍റു​ക​ളും ഒ​രു​മി​ച്ചു ല​ഭി​ക്കൂ. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തു ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ മോണിറ്ററി ബെനിഫിറ്റ് ന​ൽ​കു​വാ​ൻ വ്യ​വ​സ്ഥ​യു​ള്ളൂ. അ​തി​നാ​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​നു​ള്ള ന​ട​പ​ടി ​ക്ര​മ​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ ന​ട​ത്തു​ക.