Services & Questions
ഡിപ്പാർട്ട്മെന്റൽ പരീക്ഷ 31നു തുടങ്ങും
1. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു ഇതര ജീവനക്കാർക്കുമായി പിഎസ് സി നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷ ജനുവരി 31 മുതൽ 58 കേന്ദ്രങ്ങളിലായി നടക്കും. ഒഎംആർ മാതൃകയിലാണ് പരീക്ഷ. പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് പിഎസ്സിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്ന് (www.keralapsc. gov.in) ലഭിക്കും.
2. Account Test KSR (Lower), KSR (Higher), Excise Test Part A-I, II Papers, Excise Test Part B-Criminal Law, Executive Officers Test Paper II-KSR എന്നീ പരീക്ഷകൾക്ക് രണ്ടു മണിക്കൂറും(രാവിലെ ഏഴു മുതൽ 9.00 വരെ) മറ്റു പരീക്ഷകൾക്ക് ഒന്നര മണിക്കൂറും (രാവിലെ ഏഴു മുതൽ 8.30വരെ) ആയിരിക്കും സമയക്രമം.
3. പരീക്ഷാർഥികൾ പരീക്ഷാ സമയങ്ങളിൽ ഒാഫീസ് മേധാവി സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കണം. (പകർപ്പ് സ്വീകരി ക്കില്ല)
അഡ്മിഷൻ ടിക്കറ്റ് സാക്ഷ്യപ്പെടുത്ത ുന്പോൾ പരീക്ഷാർഥിയുടെ ഒപ്പ്, ഫോട്ടോ, പേര് എന്നിവയും ഫ്രീ ചാൻസ് അവകാശപ്പെടുകയാണെങ്കിൽ ആയതും പരിശോധിച്ച് മേലധികാരി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മാർക്ക് ചെയ്തുവെന്നും ഓഫീസ് മുദ്രയോടൊപ്പം സാക്ഷ്യപ്പെടുത്തുന്ന മേലധികാരിയുടെ ഒപ്പ്, പേര്, തസ്തികയുടെ പേര് എന്നിവയോരോന്നും വ്യക്തമായിത്തന്നെ അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഇവയിലേതെങ്കിലുമൊന്ന് വിട്ടുപോകുന്നതിനാലും അപൂർണമോ, അവ്യക്തമോ ആയ സാക്ഷ്യപ്പെടുത്തലുകൾ കാരണമായും പരീക്ഷാർഥികൾക്ക് പരീക്ഷ എഴുതുവാനുള്ള അവസരം നഷ്ടമാകുന്നതാണ്. പരീക്ഷാ സമയത്ത് ന്യൂനതയുള്ള അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കുന്ന പരീക്ഷാർഥികൾക്ക് പിന്നീട് ന്യൂനത പരിഹരിക്കുവാൻ അവസരം ലഭിക്കില്ല.
4. പരീക്ഷാർഥികൾ യഥാവിധി സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാഹാളിൽ ഹാജരാക്കേണ്ടതും പരി ശോധനയ്ക്കു നൽകി തിരി കെ കൈപ്പറ്റേണ്ടതുമാണ്. 5. എ,ബി,സി,ഡി എന്നീ നാല് ആൽഫാ കോഡുകളിലെ ഒഎംആർ ഉത്തരക്കടലാസും ചോദ്യപുസ്തകവുമായിരിക്കും വിതരണം ചെയ്യുക.
6. ഓരോ പരീക്ഷാർഥിയും പരീക്ഷാഹാളിലെ അവരവരുടെ ഇരിപ്പിടത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആൽഫാ കോഡു പ്രകാരം ഒഎംആർ ഉത്തരക്കടലാസും ചോദ്യപുസ്തകവും കൈപ്പറ്റണം.
7. ഉത്തരക്കടലാസിൽ Part A, Part B എന്നീ രണ്ടു ഭാഗങ്ങളുണ്ടായിരിക്കും. Part Aയിൽ രജിസ്റ്റർ നന്പർ, Paper Code (അഡ്മിഷൻ ടിക്കറ്റിലുള്ളതു പ്രകാരം) എന്നിവ നിശ്ചിത കോളത്തിൽ എഴുതുകയും ബന്ധപ്പെട്ട കുമിളകൾ കറുപ്പിക്കുകയും വേണം. കൂടാതെ പരീക്ഷാത്തീയതി, പേപ്പറിന്റെ പേര് എന്നിവയും രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം ഉത്തരക്കടലാസ് അസാധുവാക്കും.
8. ഒഎംആർ ഷീറ്റിന്റെ Part B ഉത്തരമെഴുതാനുള്ള ഭാഗമാണ്. അതിൽ പേപ്പർ കോഡ് നിശ്ചിത സ്ഥലത്ത് എഴുതുകയും ബന്ധപ്പെട്ട കുമിളകൾ കറുപ്പിക്കുകയും വേണം. അല്ലാത്തപക്ഷം ഉത്തരക്കടലാസ് അസാധുവാകും.
9. ചോദ്യപുസ്തകത്തിൽ ശരിയുത്തരം ഉൾപ്പെടെ ഓരോ ചോദ്യത്തിനും (A), (B), (C), (D) എന്ന നാല് ഉത്തരങ്ങൾ തന്നിരിക്കും. ശരിയുത്തരം തെരഞ്ഞെടുത്ത് ഒഎംആർ ഉത്തരക്കടലാസിൽ Part Bയിൽ ബന്ധപ്പെട്ട ചോദ്യത്തിനു നേരെയുള്ള ശരിയുത്തരം സൂചിപ്പിക്കുന്ന കുമിള (ബബിൾ) മാത്രം നീലയോ, കറുപ്പോ ബോൾ പോയിന്റ് പേന ഉപയോഗിച്ച് കറുപ്പിക്കണം.
10. ഓരോ പേപ്പറിന്റെയും പരമാവധി മാർക്ക് നൂറും വിജയിക്കുന്നതിനുള്ള കുറഞ്ഞ മാർക്ക് 40 ശതമാനവും ആയിരിക്കും. നെഗറ്റീവ് മാർക്ക് ബാധകമാണ്. ഉത്തരം രേഖപ്പെടുത്താത്ത ചോദ്യങ്ങൾക്ക് മാർക്ക് നഷ്ടമാകുകയില്ല. ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കുകയും ഓരോ തെറ്റുത്തരത്തിനും 1/3 മാർക്ക് നഷ്ടമാകുകയും ചെയ്യും.
11. പരീക്ഷാർഥികൾ പരീക്ഷ തുടങ്ങുന്നതിനു അരമണിക്കൂർ നേരത്തെ (രാവിലെ 6.30ന്) തന്നെ പരീക്ഷാ ഹാളിൽ ഹാജരാകേണ്ടതാണ്. ഏഴു മണിക്ക് പരീക്ഷ തുടങ്ങിയതിനു ശേഷം ഒരു മിനിറ്റുപോലും വൈകിവരുന്ന പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.
12. സ്ഥലംമാറ്റം/ ട്രെയിനിംഗ് മൂലം പരീക്ഷാകേന്ദ്രത്തിൽ മാറ്റം ആഗ്രഹിക്കുന്നവർ അഡ്മിഷൻ ടിക്കറ്റ് കിട്ടിയതിനു ശേഷം ബന്ധപ്പെട്ട ഉത്തരവു സഹിതം ജോ. സെക്രട്ടറി, ഡിപ്പാർട്ട്മെന്റൽ പരീക്ഷാ വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം -4 എന്ന മേൽവിലാസത്തിൽ അപേക്ഷ നൽകേണ്ടതാണ്.
13. അഡ്മിഷൻ ടിക്കറ്റിലോ ഉത്തരക്കടലാസിലോ ന്യൂനതയുളളപക്ഷം അത്തരം പരീക്ഷാർഥികളുടെ ഉത്തരക്കടലാസുകൾ Invalidate ചെയ്യുന്നതായിരിക്കും.
14. കമ്മീഷന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായി കുറിപ്പുകളോ, പുസ്തകങ്ങളോ, ഗൈഡുകളോ ഉപയോഗിക്കുന്നവരുടെയും മൊബൈൽ ഫോണ്, ഡിജിറ്റൽ ഡയറി, കാൽക്കുലേറ്റർ, പേജർ, ബ്ലൂടൂത്ത്, വാക്മാൻ തുടങ്ങിയ ഇലക്ട്രോണിക്/ വാർത്താവിനിമയ ഉപകരണങ്ങൾ പരീക്ഷാ കേന്ദ്രത്തിൽ ഉപയോഗിക്കുന്നവരുടെയും പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുന്നവരുടെയും ഉത്തരക്കടലാസുകൾ അസാധുവാക്കുന്നതും അവർക്കെതിരേ കമ്മീഷൻ ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമാണ്.
15. പരീക്ഷാർഥികൾ തങ്ങളുടെ പ്രൊഫൈലിൽനിന്നു ഡൗണ്ലോഡ് ചെയ്തെടുക്ക ുന്ന അഡ്മിഷൻ ടിക്കറ്റിൽ പിഎസ്സി മുദ്രയുടെ പ്രിന്റ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്തപക്ഷം ഉത്തരക്കടലാസ് അസാധുവാക്കുന്നതാണ്.
16. ചോദ്യപേപ്പറിൽ ഉത്തരങ്ങൾ അടയാള പ്പെടുത്താൻ ശരി ചിഹ്നം, ഗുണന ചിഹ്നം ഉപ യോഗിക്കരുത്.