Tax
Services & Questions
പകരം ആളെ കണ്ടെത്തേണ്ടത് മേലധികാരി
പകരം ആളെ കണ്ടെത്തേണ്ടത് മേലധികാരി
പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി നീ​തി​ന്യാ​യ വ​കു​പ്പി​ൽ ജോ​ലിചെ​യ്യു​ന്ന ശാരീരിക ന്യൂന തയുള്ളയാളാണ്. എ​നി​ക്ക് 50 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം ന്യൂ നത ഉ​ണ്ട്. കാ​ഷ്വ​ൽ ലീ​വ്, സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് എ​ന്നി​വ ല​ഭി​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. സാ​ധാ​ര​ണ 15 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കാ​റി​ല്ല. അ​ല്ലെ​ങ്കി​ൽ അ​വ​ധി എ​ടു​ക്കു​ന്ന ദി​വ​സ​ങ്ങ​ൾ പ്ര​ത്യേ​കം ആ​ളു​ക​ളെ​ക്കൊ​ണ്ട് ഞാ​ൻ ത​ന്നെ ജോ​ലി ചെ​യ്യി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മാ​ത്ര​വു​മ​ല്ല സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കാ​ൻ ബു​ദ്ധി​മു​ട്ടും കാ​ണി​ക്കാ​റു​ണ്ട്. സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് എ​ടു​ത്താ​ൽ ക​ണ്‍​വ​യ​ൻ​സ് അ​ല​വ​ൻ​സ് കു​റ​യു​മെ​ന്നാ​ണ് കാ​ര​ണം പ​റ​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

വി.​പി. ല​താ​ദേ​വി,
തി​രു​വ​ല്ല

കെഎ​സ്ആ​ർ റൂ​ൾ 16 എ അ​പ്പ​ൻ​ഡി​ക്സ് ഏഴു പ്ര​കാ​രം ക​ണ്‍​വ​യ​ൻ​സി​ന് അ​ർ​ഹ​രാ​യ ശാരീരിക ന്യൂനതയുള്ള എ ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ 15 സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യു​ണ്ട്. ത​ങ്ങ​ളു​ടെ ശാരീ രിക ന്യൂനതയുടെ ചി​കി​ത്സ​യ്ക്കാ​യി​ട്ടാ​ണ് അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​ത്. അ​തി​നാ​ൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​വ​ധി അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​ക​ണം. അ​പേ​ക്ഷ സാ​ധാ​ര​ണ ഗ​തി​യി​ൽ എ​ഴു​തി​കൊ​ടു​ത്താ​ൽ മ​തി. അ​തു​പോ​ലെ അ​വ​ധി ഒ​ന്നി​ച്ച് എ​ടു​ക്ക​ണ​മെ​ന്നി​ല്ല.

പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ അ​വ​ധി എ​ടു​ക്കു​ന്പോ​ൾ പ​ക​രം ആ​ളെ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട ചു​മ​ത​ല ഓ​ഫീ​സ് മേ​ല​ധി​കാ​രി​യു​ടേ​താ​ണ്. അ​വ​ധി കാ​ല​യ​ള​വി​ൽ ക​ണ്‍​വ​യ​ൻ​സ് അ​ല​വ​ൻ​സി​നും അ​ർ​ഹ​ത​യു​ണ്ട്.
(ഗ.ഉ (പി) 404/2011‍/ധന. തീയതി 24-09-2011)