Tax
Services & Questions
ട്രഷറിയുമായി ബന്ധപ്പെടണം
ട്രഷറിയുമായി  ബന്ധപ്പെടണം
ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ട് 13 വ​ർ​ഷം ആ​യി. 2018 ജ​നു​വ​രി​യി​ലെ പെ​ൻ​ഷ​ൻ വാ​ങ്ങി​യ​പ്പോ​ൾ അ​ക്കൗ​ണ്ടി​ൽ ഏ​ക​ദേ​ശം 3000രൂ​പ​യു​ടെ വ​ർ​ധ​ന​വ് ക​ണ്ടു. ഇ​പ്പോ​ൾ പെ​ൻ​ഷ​നി​ൽ വ​ർ​ധ​ന​വ് വ​രു​വാ​ൻ കാ​ര​ണം ഒ​ന്നും കാ​ണു​ന്നി​ല്ല. ബാ​ങ്കി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ർ​ക്ക് ഇ​തേ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. കൂ​ടു​ത​ൽ വ​ന്ന തു​ക ഞാ​ൻ വാ​ങ്ങാ​തെ​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​യ​ത്. ഇ​ത് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ എ​വി​ടെ​യാ​ണ് അ​ന്വേ​ഷി​ക്കേ​ണ്ട​ത്?
വി.​എം. ചാ​ക്കോ, മാ​ട്ടു​ക്ക​ട്ട, ഇ​ടു​ക്കി

സാ​ധാ​ര​ണ പെ​ൻ​ഷ​നി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​ന്ന​ത് ക്ഷാ​മ​ബ​ത്ത വ​ർ​ധി​ക്കു​ന്പോ​ഴാ​ണ്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലൊ​ന്നും ക്ഷാ​മ​ബ​ത്ത വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. പി​ന്നീ​ടു​ള്ള സാ​ധ്യ​ത പെ​ൻ​ഷ​ൻ ക​മ്യൂ​ട്ടേ​ഷ​ന്‍റെ കാ​ലാ​വ​ധി തീ​ർ​ന്ന​താ​കാ​നാ​ണ്. ക​മ്യൂ​ട്ടേ​ഷ​ന്‍റെ തു​ക വാ​ങ്ങി 12 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ക​മ്യൂ​ട്ടേ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​റു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ അ​ടു​ത്തു​ള്ള ഏ​തെ​ങ്കി​ലും ട്ര​ഷ​റി​യു​മാ​യി പി​പി​ഒ സ​ഹി​തം ബ​ന്ധ​പ്പെ​ടു​ക.