Tax
Services & Questions
ആശ്രിത നിയമനം ലഭിക്കും, അതോടൊപ്പം ഫാമിലി പെൻഷനും ലഭിക്കും
ആശ്രിത നിയമനം ലഭിക്കും, അതോടൊപ്പം ഫാമിലി പെൻഷനും ലഭിക്കും
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യ മ​ക​നും ഭാ​ര്യ​യും ബ​സ് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെട്ടു. ര​ണ്ടുപേ​ർ​ക്കും 20 വ​ർ​ഷ​ത്തി​ല​ധി​കം സ​ർ​വീ​സു​ണ്ട്. (23 വ​ർ​ഷ​വും, 21 വ​ർ​ഷ​വും) ഇ​വ​രു​ടെ മ​ര​ണ​ശേ​ഷം എ​ന്‍റെ മ​ക​ന്‍റെ ര​ണ്ടു കു​ട്ടി​ക​ളും ഞാ​നു​മാ​ണ് നി​ല​വി​ലെ അ​വ​കാ​ശി​ക​ൾ. എ​ന്‍റെ മ​ക​നെ ആ​ശ്ര​യി​ച്ചാ​ണ് ഞാ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. മകന്‍റെ മ​ക്ക​ളി​ൽ മൂ​ത്ത​മ​ക​ന് 19ഉം ​ഇ​ള​യ കു​ട്ടി​ക്ക് 14ഉം ​വ​യ​സാ​ണുള്ള​ത്. ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക് ഗ​വ​.ജോ​ലി​യും അ​തു​പോ​ലെ ഫാ​മി​ലി പെ​ൻ​ഷ​നും അ​ർ​ഹ​ത​യി​ല്ലേ? കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യ​തു​കൊ​ണ്ട് ര​ണ്ടു കുട്ടി കൾ ക്കും ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ലേ? അ​തോ ഒ​രു ഫാ​മി​ലി പെ​ൻ​ഷ​ൻ മാ​ത്രമേ ല​ഭി​ക്കു​ക​യു​ള്ളോ?
കെ. ​മ​ഹേ​ശ്വ​രി അ​മ്മ, ആ​ല​പ്പു​ഴ

മാ​താ​പി​താ​ക്ക​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും സ​ർ​വീ​സി​ലി​രു​ന്നു മ​രി​ച്ച​വ​രും ആ​യ​തി​നാ​ൽ കം​പാ​ഷ​ണേ​റ്റ് വ്യ​വ​സ്ഥ​യി​ൽ മേ​ജ​റാ​യ ആ​ൾ​ക്ക് ജോ​ലി​ക്ക് അ​ർ​ഹ​ത​യു​ണ്ട്.

അ​തു​പോ​ലെ മാ​താ​പി​താ​ക്ക​ളെ ആ​ശ്ര​യി​ച്ചു​ക​ഴി​ഞ്ഞി​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​നും അ​ർ​ഹ​ത​യു​ണ്ട്. മാ​താ​പി​താ​ക്ക​ൾ മ​ര​ണ​മ​ട​ഞ്ഞ​തി​ന്‍റെ പി​റ്റേ​ദി​വ​സം മു​ത​ലാ​ണ് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത. എ​ന്നാ​ൽ ജോ​ലി ല​ഭി​ക്കു​ന്പോ​ൾ ഫാ​മി​ലി പെ​ൻ​ഷ​ൻ നി​ർ​ത്തു​ന്ന​താ​ണ്. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​ക്ക് 25 വ​യ​സ് വ​രെ​യോ വി​വാ​ഹി​ത​യാ​കു​ന്ന​തു​വ​രെ​യോ ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. മാ​താ​പി​താ​ക്ക​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന​തു​കൊ​ണ്ട് കൂ​ടു​ത​ൽ ശ​ന്പ​ളം ല​ഭി​ച്ചി​രു​ന്ന​ത് ഇ​തി​ൽ ആ​ർ​ക്കാ​യി​രു​ന്നു എ​ന്നു പ​രി​ശോ​ധി​ച്ച് അ​തി​ൻ​പ്ര​കാ​രം ഫാ​മി​ലി പെ​ൻ​ഷ​ന് അ​പേ​ക്ഷ സ​ർ​പ്പി​ക്കു​ക.

(23-9-2016 ലെ ​ഗ.ഉ(പി) 140/16/ധന. പ്ര​കാ​രം ഇ​തി​നു ത​ട​സ​മി​ല്ല.