Tax
Services & Questions
പുതിയ ജില്ലയിൽ ഏറ്റവും ജൂണിയറായി മാറും
പുതിയ  ജില്ലയിൽ ഏറ്റവും ജൂണിയറായി മാറും
എ​ൽ​ഡി ക്ല​ർ​ക്കാ​യി തൃ​ശൂ​ർ ജി​ല്ല​യി​ൽ 2014 മു​ത​ൽ ജോ​ലി ചെ​യ്തു​വ​രു​ന്നു. വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്ക് അ​ന്ത​ർജി​ല്ലാ സ്ഥ​ലംമാ​റ്റ​ത്തി​ന് അഞ്ചു വ​ർ​ഷം സ​ർ​വീ​സ് ബാ​ധ​ക​മാ​ണോ? എ​ന്‍റെ സ്വ​ന്തം സ്ഥ​ലം വ​യ​നാ​ടാ​ണ്. സ്ഥ​ലംമാ​റ്റം ല​ഭി​ച്ചാ​ൽ ഇ​ത് സീ​നി​യോ​റി​റ്റി​യെ ബാ​ധി​ക്കു​മോ? അ​തു​പോ​ലെ എ​സ്‌‌സി/​എ​സ്ടി ജീ​വ​ന​ക്കാ​ർ​ക്ക് അ​ന്ത​ർജി​ല്ലാ സ്ഥ​ലംമാ​റ്റ​ത്തി​ന് എ​ന്തെ​ങ്കി​ലും ഇ​ള​വു ല​ഭി​ക്കു​മോ?
കെ.​പി. ഗീ​തു, തൃ​ശൂ​ർ

ജി​ല്ലാ​ന്ത​ര സ്ഥ​ലംമാ​റ്റ​ത്തി​ന് അഞ്ചു വ​ർ​ഷം സ​ർ​വീ​സ് പൂ​ർത്തി​യാ​ക്ക​ണം. എ​ന്നാ​ൽ വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്കു​ള്ള ജി​ല്ലാ​ന്ത​ര സ്ഥ​ലംമാ​റ്റ​ത്തി​ന് അഞ്ചു വ​ർ​ഷമെന്ന നി​യ​മം ബാ​ധ​ക​മ​ല്ല. ജി​ല്ലാ​ന്ത​ര സ്ഥ​ലം മാ​റ്റ​ത്തി​ലൂ​ടെ സീ​നി​യോ​റിറ്റി ന​ഷ്ട​പ്പെ​ടും. പു​തി​യ ജി​ല്ല​യി​ൽ ഏ​റ്റ​വും ജൂ​ണി​യ​റാ​യി മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. എ​സ്്സി/​എ​സ്ടി ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥ​ലംമാ​റ്റ​ത്തി​ന് പ്ര​ത്യേ​ക ഇ​ള​വ് ല​ഭി​ക്കി​ല്ല.