Tax
Services & Questions
മെ​ഡി​ക്ക​ൽ റീ​ ഇം​ബേഴ്സ്മെ​ന്‍റി​ന് അ​ർ​ഹ​ത​യി​ല്ല
മെ​ഡി​ക്ക​ൽ റീ​ ഇം​ബേഴ്സ്മെ​ന്‍റി​ന് അ​ർ​ഹ​ത​യി​ല്ല
കൃ​ഷി വകുപ്പിൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ അ​സി​സ്റ്റ​ന്‍റാ​ണ്. എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും എ​ന്നോ​ടൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്. അ​ച്ഛ​ൻ വാ​ട്ട​ർ അ​ഥോറി​റ്റി​യി​ൽനി​ന്ന് വിരമിച്ചു പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ്. അ​ച്ഛ​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ഒ​രു ഓ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​മാ​ണ്. എ​ന്നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന അ​ച്ഛ​ന്‍റെ ചി​കി​ത്സ​യ്ക്ക് ചെ​ല​വാ​കു​ന്ന തു​ക മെ​ഡി​ക്ക​ൽ റീ​ ഇംബേ​ഴ്സ്മെ​ന്‍റ് മു​ഖേ​ന എ​നി​ക്കു ക്ലെ​യിം ചെ​യ്യാ​ൻ സാ​ധി​ക്കു​മോ? എ​ങ്കി​ൽ മു​ൻ​കൂ​റാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യേ​ണ്ട​തു​ണ്ടോ?
എം.​എ​സ്. ജീ​വ​ൻ, തൊ​ടു​പു​ഴ

ജീ​വ​ന​ക്കാ​ര​നെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന മാ​താ​പി​താ​ക്ക​ൾ, ഭാ​ര്യ, കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ ചി​കി​ത്സ​യ്ക്ക് ചെ​ല​വാ​കു​ന്ന തു​ക മെ​ഡി​ക്ക​ൽ റീ​ ഇം​ബേ​ഴ്സ്​മെ​ന്‍റ് മു​ഖാ​ന്ത​രം മാ​റ്റി എ​ടുക്കാ​വു​ന്ന​താ​ണ്. അ​തി​നാ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ബി​ല്ല്, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി. എ​ന്നാ​ൽ അ​ച്ഛ​ൻ പെ​ൻ​ഷ​ണ​റാ​ണെ​ങ്കി​ൽ മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ്മെ​ന്‍റി​ന് അ​ർ​ഹ​ത​യി​ല്ല. അ​തി​നാ​ൽ താ​ങ്ക​ളു​ടെ അ​ച്ഛ​ന്‍റെ ചി​കി​ത്സയ്​ക്ക് ചെ​ല​വാ​കു​ന്ന തു​ക റീ​ഇം​ബേഴ്സ് ചെ​യ്യാ​ൻ സാ​ധി​ക്ക​ത്തി​ല്ല.