Tax
Services & Questions
താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ൽ: മു​ൻ​കാ​ല പ്രാ​ബ​ല്യം ഒ​ഴി​വാ​ക്ക​ണം
താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ൽ:  മു​ൻ​കാ​ല പ്രാ​ബ​ല്യം ഒ​ഴി​വാ​ക്ക​ണം
താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ൽ ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കാ​ൻ പാ​ടി​ല്ല എ​ന്ന ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സ.ഉ(പി) നം. 31/2018 ധന. തീ​യ​തി 3/3/2018.

1. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, അ​ർ​ധ സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ ഗ്രാ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ നി​യ​മ​പ്ര​കാ​രം താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ൽ സ്ഥി​ര​പ്പെ​ടു​ത്ത​ലി​ന് ഉ​ത്ത​ര​വ് തീ​യ​തി മു​ത​ൽ മാ​ത്രം പ്രാ​ബ​ല്യം ന​ൽ​കേ​ണ്ട​താ​ണ്.

2. ഉ​ദ്യോ​ഗ​ക്ക​യ​റ്റം, പെ​ൻ​ഷ​ൻ, മ​റ്റ് സേ​വ​നാ​നു​കൂ​ല്യ​ങ്ങ​ൾ മു​ത​ലാ​യ ഒ​ന്നി​നും സ്ഥി​ര​പ്പെ​ടു​ത്തു​ന്ന തീ​യ​തി​ക്ക് മു​ന്പു​ള്ള സേ​വ​ന​കാ​ലം പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

3. മു​ക​ളി​ൽ​പ്പ​റ​ഞ്ഞ ഉ​ത്ത​ര​വു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി വ​കു​പ്പ് ത​ല​വ​ൻ​മാ​രോ നി​യ​മ​ന അ​ധി​കാ​രി​യോ നി​യ​മ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചാ​ൽ തന്മൂ​ല​മു​ണ്ടാ​കു​ന്ന അ​ധി​ക സാ​ന്പ​ത്തി​ക ബാ​ധ്യ​ത പ്ര​സ്തു​ത ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യ​ക്തി​പ​ര​മാ​യ ബാ​ധ്യ​ത​യാ​യി ക​ണ​ക്കാ​ക്കു​ന്ന​താ​ണ്.