Tax
Services & Questions
ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​നും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് യോ​ഗ്യ​ത​യും
ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​നും  ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് യോ​ഗ്യ​ത​യും
സ്കൂ​ളു​ക​ളി​ൽ ഹെ​ഡ്മാ​സ്റ്റ​ർ പ്രമോ​ഷ​ൻ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പിഎസ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റി​ൽ അ​ക്കൗ​ണ്ട് ടെ​സ്റ്റും (ലോ​വ​ർ) ​കെഇആറും ​പാ​സാ​യി​രി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച് അ​ടു​ത്ത കാ​ല​ത്ത് ചി​ല ഉ​ത്ത​രവു​ക​ളും കെഇആർ ഭേ​ദ​ഗ​തി​യും വ​ന്നു​ക​ഴി​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം (ആർടിഇ ആക്‌‌ട്) 12 വ​ർ​ഷം അ​ധ്യാ​പ​ക പ​രി​ച​യ​വും ബ​ന്ധ​പ്പെ​ട്ട ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റും കെഇആറും ​പാ​സാ​യ​വ​ർ​ക്കാ​ണ് ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ ന​ൽ​കേ​ണ്ട​ത്. ഇ​തി​നു ചു​വ​ടു​പി​ടി​ച്ചാ​ണ് സ​ർ​ക്കാ​ർ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ വി​വി​ധ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്.

എൽപി/​യുപി ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​നും ടെ​സ്റ്റ് യോ​ഗ്യ​ത​യും

എൽപി/യുപി സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ യോ​ഗ്യ​ത​യെ സം​ബ​ന്ധി​ച്ച് 19-2-2018ൽ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു.

കെഇആർ ചാ​പ്റ്റ​ർ 14 (എ) ​റൂ​ൾ 45 ബി(1) ​ഭേ​ദ​ഗ​തി വ​രു​ത്തി​ക്കൊ​ണ്ടാ​ണ് സ.ഉ(എംഎസ്) നം. 16/18 ​പൊ​തു​വി​ദ്യാ​ഭ്യാ​സം തീ​യ​തി 19-2-2018 എ​ന്ന ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നി​ല​വി​ൽ കെഇആർ ചാ​പ്റ്റ​ർ 14 (എ) ​റൂ​ൾ 45 ബി(1)ൽ പ​റ​യു​ന്ന​ത്. - എൽപി/യുപി ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ ല​ഭി​ക്കു​വാ​ൻ പി​എ​സ്‌‌സി ന​ട​ത്തു​ന്ന അ​ക്കൗ​ണ്ട് ടെ​സ്റ്റ് (ലോ​വ​ർ) പാ​സാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ്. 19-2-2018ലെ ​പു​തി​യ ഉ​ത്ത​ര​വ് പ​റ​യു​ന്ന​ത് എൽപി/​യുപി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ ല​ഭി​ക്കു​വാ​ൻ അ​ക്കൗ​ണ്ട് ടെ​സ്റ്റി​നു (ലോ​വ​ർ) പു​റമേ കെഇആർ പാ​സാ​യി​രി​ക്ക​ണം. ചു​രു​ക്ക​ത്തി​ൽ എൽ പി/​യുപി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​കാ​ൻ അ​ക്കൗ​ണ്ട് ടെ​സ്റ്റും (ലോ​വ​ർ) കെഇആറും ​പാ​സാ​യി​രി​ക്ക​ണം.

എ​ന്നാ​ൽ കെഇആർ ചാ​പ്റ്റ​ർ 14 (എ) ​റൂ​ൾ 45 ബി (4)ൽ 50 വ​യ​സ് പൂ​ർ​ത്തി​യാ​യ അ​ധ്യാ​പ​ക​രെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 19-2-2018ൽ ​ഇ​റ​ക്കി​യ സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വി​ൽ റൂ​ൾ 45 ബി(4)നെ സം​ബ​ന്ധി​ച്ചു ഒ​ന്നും​ത​ന്നെ പ​റ​യു​ന്നി​ല്ല. ഇ​തി​ൽ​നി​ന്ന് മ​ന​സി​ലാ​ക്കേ​ണ്ട​ത് എൽപി/​യു​പി ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ന് 50 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​രെ ടെ​സ്റ്റ് യോ​ഗ്യ​ത​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ നി​യ​മ​ത്തി​ൽ മാ​റ്റം വ​ന്നി​ട്ടി​ല്ല.

സ.ഉ(​എംഎസ്)നം. 92/2014 ​പൊ​തു വി​ദ്യാ​ഭ്യാ​സം തീ​യ​തി 2-6-2014ലും ​ഇ​തു സം​ബ​ന്ധി​ച്ചു നേ​ര​ത്തെ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ലെ 18-ാം ച​ട്ട​ത്തി​ൽ ഒ​ന്നാം നി​യ​മ​ത്തി​ൽ എൽപി/​യുപി ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ന് അ​ക്കൗ​ണ്ട് ടെ​സ്റ്റും(ലോ​വ​ർ) കെഇആറും ​വേ​ണ​മെ​ന്ന് നി​ഷ്ക​ർ​ഷി​ച്ചി​രു​ന്നു. ഈ ​നി​യ​മ​ത്തി​ൽ​നി​ന്ന് 50 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​രെ ടെ​സ്റ്റ് യോ​ഗ്യ​ത​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു 2-6-2014ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​നും ടെ​സ്റ്റ് യോ​ഗ്യ​ത​യും - കെഇആർ ഭേ​ദ​ഗ​തി
സ.ഉ(​എംഎസ്)നം. 157/2015 ​പൊ​തു വി​ദ്യാ​ഭ്യാ​സം തീ​യ​തി 10-6-2015 എ​ന്ന ഉ​ത്ത​ര​വി​ലൂ​ടെ 50 വ​യ​സ് പൂ​ർ​ത്തി​യാ​യ അ​ധ്യാ​പ​ക​രി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. 50 വ​യ​സ് പൂ​ർ​ത്തി​യാ​യ ഒ​ട്ടേ​റെ അ​ധ്യാ​പ​ക​ർ ടെ​സ്റ്റ് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട് എ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ല​പാ​ട്.

സ​ർ​ക്കാ​രി​ന്‍റെ 10-6-2015ലെ ​ഉ​ത്ത​ര​വി​നെ​തി​രേ ഒ​രു പ​റ്റം അ​ധ്യാ​പ​ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കെഇആറിൽ ​ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ ടെ​സ്റ്റ് യോ​ഗ്യ​ത​യു​ടെ പേ​രി​ൽ ത​ട​ഞ്ഞു​വ​ച്ച ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​വാ​ൻ വി​വി​ധ വി​ധി​യി​ലൂ​ടെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു ന​ൽ​കി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ മു​ൻ​കാ​ല പ്രാ​ബ​ല്യം കാ​ണി​ച്ചു കെഇആർ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. 2017 ഡി​സം​ബ​ർ 13-ാം തീ​യ​തി​യി​ലെ അ​സാ​ധ​ര​ണ ഗ​സ​റ്റി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് കെഇആർ ഭേ​ദ​ഗ​തി നി​ല​വി​ൽ വ​ന്ന​ത്. കെഇആർ ചാ​പ്റ്റ​ർ 14 എ ​റൂ​ൾ 44 എ സ​ബ് റൂ​ൾ ഒന്നിലെ ​ര​ണ്ടാം ഖ​ണ്ഡി​ക​യാ​ണ് ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. അ​ധ്യാ​പ​ക​രി​ൽ 50 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​രി​ൽ പി​എ​സ്‌‌സി ന​ട​ത്തു​ന്ന അ​ക്കൗ​ണ്ട് ടെ​സ്റ്റും(ലോ​വ​ർ) കെഇആറും ​പാ​സാ​യ​വ​ർ​ക്ക് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നാ​ണ് കെഇആറിൽ ​ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. ഇ​തി​ന് 1-6-2015 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യമുണ്ട്.