Tax
Services & Questions
പെ​ൻ​ഷ​ൻ കാര്യങ്ങൾ ട്ര​ഷ​റി മു​ഖേ​ന​ വേണം
പെ​ൻ​ഷ​ൻ കാര്യങ്ങൾ ട്ര​ഷ​റി മു​ഖേ​ന​ വേണം
എ​ന്‍റെ ഭ​ർ​ത്താ​വ് ബാ​ങ്ക് മു​ഖേ​ന (എസ് ബിഐ) പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ആ​ളാ​ണ്. ക​ഴി​ഞ്ഞ മാ​സം അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞു. പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​റി​ൽ എ​ന്‍റെ പേ​രാ​ണ് ഫാ​മി​ലി പെ​ൻ​ഷ​ൻ നോ​മി​നി​യാ​യി ചേ​ർ​ത്തി​ട്ടു​ള്ള​ത്. ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തി​നു​വേ​ണ്ടി ബാ​ങ്കി​ൽ ചെ​ന്ന​പ്പോ​ൾ ഇ​തേ​പ്പ​റ്റി അ​റി​യി​ല്ലെ​ന്നും ട്ര​ഷ​റി​യി​ൽ അ​ന്വേ​ഷി​ക്കാ​നുമാ​ണ് പ​റ​ഞ്ഞ​ത്. ഈ ​പെ​ൻ​ഷ​ൻ പാ​ല​ക്കാ​ട് സ​ബ് ട്ര​ഷ​റി​യി​ൽ​നി​ന്നാ​ണ് ആ​ദ്യം വാ​ങ്ങി​യ​ത്. അ​തി​നാ​ൽ പാ​ല​ക്കാ​ട് സ​ബ് ട്ര​ഷ​റി​യി​ൽ പോ​കേ​ണ്ടി​വ​രു​മോ? അ​തു​പോ​ലെ എ​ന്തെ​ല്ലാം രേ​ഖ​ക​ളാ​ണ് കൊ​ണ്ടു​പോ​കേ​ണ്ട​ത്?
കെ.​വി. ക​മ​ല​മ്മ, നീ​ണ്ടൂ​ർ

ഇ​പ്പോ​ൾ പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും ട്ര​ഷ​റി മു​ഖേ​ന​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​വേ​ണ്ടി ഏ​റ്റ​വും അ​ടു​ത്തു​ള്ള ട്ര​ഷ​റി​യി​ൽ ആ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം മ​ര​ണ​മ​ട​ഞ്ഞ പെ​ൻ​ഷ​ൻ​കാ​ര​ന്‍റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​റ്റ​സ്റ്റ് ചെ​യ്ത കോ​പ്പി, അ​പേ​ക്ഷ​ക​ന്‍റെ ഫോ​ട്ടോ, ഒ​പ്പ്, ര​ണ്ട് തി​രി​ച്ച​റി​യ​ൽ അ​ട​യാ​ള​ങ്ങ​ൾ എ​ന്നി​വ ഒ​രു ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ അ​റ്റ​സ്റ്റ് ചെ​യ്ത​ത്, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി, പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​ർ എ​ന്നി​വ സ​ഹി​തം ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. കൂ​ടാ​തെ അ​പേ​ക്ഷ​ക​ൻ പു​ന​ർ​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല എ​ന്നു​ള്ള സ​ത്യ​വാ​ങ്മൂ​ല​വും അ​പേ​ക്ഷ​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്ക​ണം.