Tax
Services & Questions
ഇൻക്രിമെന്‍റിനും ഗ്രേഡിനും പരിഗണിച്ചതിനാൽ പെൻഷനു കണക്കാക്കും
ഇൻക്രിമെന്‍റിനും  ഗ്രേഡിനും പരിഗണിച്ചതിനാൽ പെൻഷനു കണക്കാക്കും
1-/6-/1985 മു​ത​ൽ പൊതുമരാമത്തു വ​കു​പ്പി​ൽ മൂന്നാം ​ഗ്രേ​ഡ് ഓ​വ​ർ​സീ​യ​റാ​യി എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പി​എസ്‌‌ സി മു​ഖേ​ന ഇ​തേ തസ്തികയിൽ 10-8-1989 മു​ത​ൽ സ​ർ​വീ​സ് ബ്രേ​ക്ക് ഇ​ല്ലാ​തെ തു​ട​ർ​ന്നു. എ​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സ് ഗ്രേ​ഡി​നും ഇ​ൻ​ക്രി​മെ​ന്‍റി​നും ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. 31-/7-/2018ൽ ​ഞാൻ വിരമിക്കും. എ​ന്‍റെ പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്പോ​ൾ 1-/6-/1985 മു​ത​ലു​ള്ള സ​ർ​വീ​സ് പ​രി​ഗ​ണി​ക്കു​മോ? അ​തോ 1-8-1989 മു​ത​ലു​ള്ള സ​ർ​വീ​സേ ക​ണ​ക്കാ​ക്കു​ക​യു​ള്ളോ?
വി.​എം. ജോ​സ​ഫ്, എ​രു​മേ​ലി

1-/10/-1994നു ​മു​ന്പാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ എം​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സ് പെ​ൻ​ഷ​നു ക​ണ​ക്കാ​ക്കും. ഈ ​സ​ർ​വീ​സ് ഇ​ൻ​ക്രി​മെ​ന്‍റി​നും ഗ്രേ​ഡി​നും പ​രി​ഗ​ണി​ച്ച​താ​യി​രി​ക്ക​ണ​മെ​ന്നു​ള്ള വ്യ​വ​സ്ഥ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് ഈ ​ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. താ​ങ്ക​ൾ 1-10-1994നു ​മു​ന്പാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച ആ​ളും സ​ർ​വീ​സ് ബ്രേ​ക്കി​ല്ലാ​തെ പി​എസ്‌‌സി മു​ഖേ​ന നി​യ​മ​നം നേ​ടി​യ ആ​ളു​മാ​ണ​ല്ലോ. കൂ​ടാ​തെ എം​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സ് ഇ​ൻ​ക്രി​മെ​ന്‍റി​നും ഗ്രേ​ഡി​നും ക​ണ​ക്കാ​ക്കി​യ​തു​മാ​ണ​ല്ലോ. അ​തി​നാ​ൽ താ​ങ്ക​ളു​ടെ പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്പോ​ൾ 1-/6/-1985 മു​ത​ലു​ള്ള സ​ർ​വീ​സ് പ​രി​ഗ​ണിക്കേണ്ടതാണ്.