Tax
Services & Questions
പെൻഷൻ നിർണയവും ബ്രോക്കൺ സർവീസും: പുതിയ ഉത്തരവുകൾ
പെൻഷൻ നിർണയവും ബ്രോക്കൺ സർവീസും: പുതിയ ഉത്തരവുകൾ
എ​യ്ഡ​ഡ് സ്കൂ​ളിലെ/കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ/ അ​ന​ധ്യാ​പ​ക​ർ സ്ഥി​രം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പു​ള്ള അ​വ​രു​ടെ ബ്രോ​ക്ക​ൺ സ​ർ​വീ​സ് (ലീ​വ് വേ​ക്ക​ൻ​സി) പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ വീ​ണ്ടും ഉ​ത്ത​ര​വി​റ​ക്കി.

2018മാ​ർ​ച്ച് 21ന് ​ഇ​റ​ക്കി​യ സ.​ഉ(​പി) നം. 47 2018​ ധ​ന​കാ​ര്യം ഉ​ത്ത​ര​വ് പ​റ​യു​ന്നു:- 1-6-2016 മു​ത​ൽ സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ സ്ഥി​രം സ​ർ​വീ​സി​നു മു​ന്പു​ള്ള ബ്രോ​ക്ക​ൺ സ​ർ​വീ​സ് പെ​ൻ​ഷ​ൻ നി​ർ​ണ​യ​ത്തി​ന് പ​രി​ഗ​ണി​ക്കി​ല്ല. അ​താ​യ​ത് 31-5-2016നോ ​അ​തി​നു മു​ന്പോ സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​ർ​ക്ക് ബ്രോ​ക്ക​ൺ സ​ർ​വീ​സ് യോ​ഗ്യ സേ​വ​ന​കാ​ല​മാ​യി പ​രി​ഗ​ണി​ച്ച് പെ​ൻ​ഷ​ൻ നി​ർ​ണ​യം ന​ട​ത്താം. അ​തോ​ടൊ​പ്പം KSR Vol II, P III Rule14E(a) ​സർക്കാർ തീരുമാനം 8(I)ഉം Rule 31ന്‍റെ കുറിപ്പ് 3ഉം മു​ക​ളി​ലെ ഉ​ത്ത​ര​വി​ലൂ​ടെ 1-6-2016 മു​ത​ൽ പ്രാ​ബ​ല‍്യ​ത്തി​ൽ സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി. ഈ ​ര​ണ്ടു നി​യമ​ങ്ങ​ളും ബ്രോ​ക്ക​ൺ സ​ർ​വീ​സു​ക​ളെ സം​ബ​ന്ധി​ച്ച് കെ​എ​സ് ആ​റി​ൽ പ്ര​തി​പാ​ദി​ച്ച​താ​ണ്.

ബ്രോ​ക്ക​ൺ സ​ർ​വീ​സി​നെ സം​ബ​ന്ധി​ച്ച് ആ​ദ്യ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത് 9-5-2016ലാ​ണ്. (സ.ഉ(പി)നം. 66/2016). 9-5-2016ൽ ​ഇ​റ​ങ്ങി​യ ഉ​ത്ത​ര​വി​ന്‍റെ വി​ശ​ദീ​ക​ര​ണ​മാ​ണ് അ​തി​നു​ശേ​ഷം 5-8-2016ൽ ​ഇ​റ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.(സ.ഉ. (പി)നം.113/2016).

തു​ട​ർ​ന്ന് 16-2-2018ൽ ​സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ(സ.ഉ(പി)നം.21/2018) 9-5-2016മു​ത​ൽ ബ്രോ​ക്ക​ൺ സ​ർ​വീ​സ് പെ​ൻ​ഷ​നു യോ​ഗ്യ സേ​വ​ന​കാ​ല​മ​ല്ലാ​താ​യി. ഇ​താ​ണ് 21-3-2018ലെ ​ഉ​ത്ത​ര​വി​ൽ 1-6-2016 ആ​യി മാ​റ്റി​യ​ത്.