Tax
Services & Questions
അ​ധ്യാ​പ​ക​ർ​ക്കു​ള്ള കെ-​ടെ​റ്റ് യോ​ഗ്യ​ത പ​രീ​ക്ഷ ; പു​തി​യ ഇ​ള​വു​ക​ൾ
അ​ധ്യാ​പ​ക​ർ​ക്കു​ള്ള കെ-​ടെ​റ്റ് യോ​ഗ്യ​ത പ​രീ​ക്ഷ ; പു​തി​യ ഇ​ള​വു​ക​ൾ
ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ൽ പ​ഠി​പ്പി​ക്കു​വാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ർ​ താ​ഴ്ന്ന ക്ലാ​സു​ക​ളി​ലും പ​ഠി​പ്പി​ക്കു​വാ​ൻ പ്രാ​പ്ത​രാ​ണെ​ന്ന കാ​ഴ്ച​പ്പാ​ട് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് 9-3-2018ൽ ​ഇ​റ​ക്കി​യ 1866829/ ജെ3/17 ​സ​ർ​ക്കു​ല​റി​ൽ അ​ധ്യാ​പ​ക​ർ​ക്കു​ള്ള കെ-​ടെ​റ്റ് യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ ഇ​ള​വു​ക​ളെ സം​ബ​ന്ധിച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തി​യി​രി​ക്കു​ന്നു.

കെ-​ടെ​റ്റ് യോ​ഗ്യ​ത പ​രീ​ക്ഷ​യ്​ക്കു പ​രി​ര​ക്ഷ ന​ൽ​കാ​ൻ ഇ​തി​നോ​ട​കം സ​ർ​ക്കാ​ർ 12 ഉ​ത്ത​ര​വു​ക​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ 9-3-2018ൽ ​ഇ​റ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളു​ടെ സ്പ​ഷ‌‌്ടീ​ക​ര​ണം അ​ധ്യാ​പ​ക​ർ​ക്ക് ഏ​റെക്കുറെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്.

കെ-​ടെ​റ്റ് യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ കാ​റ്റ​ഗ​റി മൂ​ന്ന് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​കാ​നു​ള്ള യോ​ഗ്യ​താ പ​രീ​ക്ഷ​യാ​ണ്. കാ​റ്റ​ഗ​റി മൂ​ന്ന് പാ​സാ​യ ഒ​രു ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ന് ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ പ്രൈ​മ​റി മേ​ഖ​ല​യി​ൽ പ​ഠി​പ്പി​ക്കു​വാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കാ​റ്റ​ഗ​റി ഒ​ന്ന് അ​ല്ലെ​ങ്കി​ൽ കാ​റ്റ​ഗ​റി ര​ണ്ട് പാ​സാ​ക​ണ​മെ​ന്നു​ള്ള​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള ഉ​ത്ത​ര​വു​ക​ൾ.
എ​ന്നാ​ൽ 9-3-2018ൽ ​സ​ർ​ക്കാ​ർ ഇ​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ കെ-​ടെ​റ്റ് കാ​റ്റ​ഗ​റി മൂ​ന്ന് വി​ജ​യി​ച്ച​വ​രെ കാ​റ്റ​ഗ​റി ര​ണ്ടി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി. അ​താ​യ​ത് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ന്‍റെ യോ​ഗ്യ​ത​യാ​യ കാ​റ്റ​ഗ​റി മൂ​ന്ന് പാ​സാ​യെ​ങ്കി​ൽ കാ​റ്റ​ഗ​റി ര​ണ്ടി​നും യോ​ഗ്യ​ത ല​ഭി​ക്കു​ന്നു. ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് യു​പി​യി​ൽ(അഞ്ചു മുതൽ ഏഴാം ക്ലാസ് വരെ) പ​ഠി​പ്പി​ക്കു​വാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്നു സാ​രം.
മ​റ്റൊ​രു പ്ര​ധാ​ന ഇ​ള​വ് കെ-​ടെ​റ്റ് കാ​റ്റ​ഗ​റി ഒ​ന്ന്, ര​ണ്ട് ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് വി​ജ​യി​ച്ചാ​ൽ എ​ൽ​പി-​യു​പി അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത​യു​ണ്ടെ​ന്ന് 9-3-2018ൽ ​ഇ​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

സർക്കുലറിലെ പ്രധാന ഇളവുകൾ

1. സി-​ടെ​റ്റ് പ്രൈ​മ​റി സ്റ്റേ​ജ് പാ​സാ​യ​വ​രെ കെ-​ടെ​റ്റ് കാ​റ്റ​ഗ​റി ഒ​ന്നി​ൽ നി​ന്നും സി-​ടെ​റ്റ് Elementary Stage പാ​സാ​യ​വ​രെ കെ-​ടെ​റ്റ് കാ​റ്റ​ഗ​റി ര​ണ്ടി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി.
2. നെ​റ്റ്, സെ​റ്റ്, എം.​ഫി​ൽ, പി​എ​ച്ച്ഡി, എം​എ​ഡ് എ​ന്നീ യോ​ഗ്യ​ത​ക​ൾ നേ​ടി​യ​വ​രെ കെ-​ടെ​റ്റ് കാ​റ്റ​ഗ​റി ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ നേ​ടു​ന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി.
3. കെ-​ടെ​റ്റ് കാ​റ്റ​ഗ​റി മൂ​ന്ന് വി​ജ​യി​ച്ച​വ​രെ കാ​റ്റ​ഗ​റി ര​ണ്ട് നേ​ടു​ന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി.
4. കെ-​ടെ​റ്റ് കാ​റ്റ​ഗ​റി ഒ​ന്ന്, ര​ണ്ട് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് വി​ജ​യി​ച്ച​വ​രെ എ​ൽ​പി-​യു​പി അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് പ​രി​ഗ​ണി​ക്കാ​ം.
5. 31- 3- 2012നു ​മു​ന്പ് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് അ​ധ്യാ​പ​ക​ർ​ക്കും അ​ന​ധ്യാ​പ​ക​ർ​ക്കും പ്രൊ​മോ​ഷ​ൻ ല​ഭി​ക്കു​ന്പോ​ൾ അ​വ​ർ കെ-​ടെ​റ്റ് പാ​സാ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല.
6. 2017- 18 അ​ക്കാ​ദ​മി​ക് വ​ർ​ഷം സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 30 ദി​വ​സ​ത്തി​ല​ധി​ക​മു​ള്ള​തും ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​വു​ള്ള​തു​മാ​യ അ​വ​ധി ഒ​ഴി​വു​ക​ളി​ൽ ന​ട​ത്തു​ന്ന ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ങ്ങ​ൾ​ക്ക് കെ-​ടെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ കെ-​ടെ​റ്റ് ഇ​ല്ലാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കാം.