Tax
Services & Questions
പാർട്ട്ടൈം ജീവനക്കാർക്ക് ഹാഫ് പേ ലീവ് ഇല്ല
പാർട്ട്ടൈം ജീവനക്കാർക്ക് ഹാഫ് പേ ലീവ് ഇല്ല
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്കി​പ്പോ​ൾ 12 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. എ​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി 20 ദി​വ​സ​ത്തെ അ​വ​ധി ആ​വ​ശ്യ​മാ​യി വ​രി​ക​യാ​ണ്. പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​രി​യാ​യ എ​നി​ക്ക് ഹാ​ഫ് പേ ​ലീ​വ് അ​നു​വ​ദി​ക്കു​മോ? ഉ​ണ്ടെ​ങ്കി​ൽ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്? ഏ​ണ്‍​ഡ് ലീ​വ് ബാ​ല​ൻ​സ് ഒ​ന്നും​ ത​ന്നെ​യി​ല്ല.
ലീ​ല, ക​ട്ട​പ്പ​ന

പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് ഹാ​ഫ് പേ ​ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല. ഏ​ണ്‍​ഡ് ലീ​വ്, കാ​ഷ്വ​ൽ ലീ​വ്, ലീ​വ് വി​ത്തൗ​ട്ട് അ​ല​വ​ൻ​സ് തു​ട​ങ്ങി​യ ലീ​വു​ക​ൾ മാ​ത്ര​മേ പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ക​യു​ള്ളൂ. മ​റ്റു ലീ​വു​ക​ൾ ഒ​ന്നും​ത​ന്നെ ഇ​ല്ലാ​തെ​വ​ന്നാ​ൽ ലീ​വ് വി​ത്തൗ​ട്ട് അ​ല​വ​ൻ​സ് എ​ടു​ക്കു​ക​ മാ​ത്ര​മേ മാ​ർ​ഗ​മു​ള്ളൂ. അ​പ്പോ​ൾ ശ​ന്പ​ളം ല​ഭി​ക്കു​ക​യും ഇ​ല്ല. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ലെ​ങ്കി​ൽ സ​ർ​വീ​സി​ലും കു​റ​വു സം​ഭ​വി​ക്കും.