Tax
Services & Questions
കുട്ടിയുടെ പേരിൽ ഫാമിലി പെൻഷൻ ലഭിക്കും
കുട്ടിയുടെ പേരിൽ ഫാമിലി പെൻഷൻ ലഭിക്കും
പൊതുമരാമത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. എ​ന്‍റെ ഭാ​ര്യ എ​ൽ​പി സ്കൂ​ൾ ടീ​ച്ച​റാ​യി​രു​ന്നു. 2018 ജ​നു​വ​രി മാ​സ​ത്തി​ൽ മ​ര​ണപ്പെട്ടു. അ​വ​ർ​ക്കു എട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സേ​യു​ള്ളൂ. ഞ​ങ്ങ​ൾ​ക്ക് അഞ്ചു വ​യ​സു​ള്ള കു​ട്ടി​യു​ണ്ട്. എ​നി​ക്ക് ഗ​വ​. ജോ​ലി ഉ​ള്ള​തി​നാ​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​നു ത​ട​സ​മു​ണ്ടോ? എ​ന്തൊ​ക്കെ രേ​ഖ​ക​ളാ​ണ് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​വേ​ണ്ടി വ​രു​ന്ന​ത്. ആ​ർ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. പു​ന​ർ​വി​വാ​ഹം ന​ട​ത്തി​യാ​ൽ തു​ട​ർ​ന്നു ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​മോ? പെ​ൻ​ഷ​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് കാ​ലാ​വ​ധി ഉ​ണ്ടോ?
​സു​രേ​ഷ്,
കു​റ​വി​ല​ങ്ങാ​ട്

ഗ​വ. സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ / ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന് /ഭാ​ര്യ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. ഭ​ർ​ത്താ​വ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണെ​ങ്കി​ലും ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. മ​ര​ണ​മ​ട​ഞ്ഞ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ലാ​ണ് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത. ഫാ​മി​ലി പെ​ൻ​ഷ​ൻ കൂ​ടാ​തെ ഡി​സി​ആ​ർ​ജി/​ഗ്രാ​റ്റുവി​റ്റി​ക്കും അ​ർ​ഹ​ത​യു​ണ്ട്. താ​ങ്ക​ൾ​ക്കും കു​ട്ടി​ക്കും തു​ല്യ​മാ​യി​ട്ടാ​ണ് ഡി​സി​ആ​ർ​ജി അ​നു​വ​ദി​ക്കു​ക. കു​ട്ടി മൈ​ന​റാ​യ​തു​കൊ​ണ്ട് ആ ​തു​ക ര​ക്ഷ​ക​ർ​ത്താ​വി​ന്‍റെ പേ​രി​ൽ ന​ൽ​കും. മ​ര​ണ​മ​ട​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. പു​ന​ർ വി​വാ​ഹം ക​ഴി​ച്ചാ​ൽ ആ ​ദി​വ​സം മു​ത​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കും. എ​ന്നാ​ൽ മൈ​ന​റാ​യ കു​ട്ടി​ക്കു ര​ക്ഷി​താ​വ് മു​ഖേ​ന ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​താ​ണ്.