Tax
Services & Questions
കണ്ണട അലവൻസ് അനുവദിച്ചു
കണ്ണട അലവൻസ് അനുവദിച്ചു
കൃ​ഷി​വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്നു. 16 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. 15 വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി ബാ​ക്കി​യു​ണ്ട്. മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കു ല​ഭി​ക്കു​ന്ന​തു​പോ​ലെ പാ​ർ​ട്ട്‌‌ടൈം ​ജീ​വ​ന​ക്കാ​ർ​ക്കു ക​ണ്ണ​ട വാ​ങ്ങി​ക്കു​ന്ന​തി​നു​ള്ള അ​ല​വ​ൻ​സ് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത ഉ​ണ്ടോ? അ​ടു​ത്ത കാ​ല​ത്ത് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങി​യ​താ​യി അ​റി​യു​ന്നു.
ജ​ല​ജ, തി​രു​വ​ല്ല

പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് ക​ണ്ണ​ട വാ​ങ്ങു​ന്ന​തി​നു​ള്ള അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ ക​ണ്ണ​ട വാ​ങ്ങി​യാ​ൽ അ​തി​നു ചെ​ല​വാ​യ തു​ക റീ​ഇം​ബേഴ്സ് ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വ് സർക്കാർ ഇ​റക്കി​യി​ട്ടു​ണ്ട്. 15-2-2018ലെ ​സ.ഉ(പി) 54/2018 (94) ധന. ഉ​ത്ത​ര​വു​പ്ര​കാ​രം സം​സ്ഥാ​ന​ത്തെ പാ​ർ​ട്ട്ടൈം ക​ണ്ടി​ൻജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്ക് റെഗു​ല​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള​തു​പോ​ലെ ക​ണ്ണ​ട അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. പ​ര​മാ​വ​ധി 1200രൂ​പ​യാ​ണ് അ​ല​വ​ൻ​സാ​യി ല​ഭി​ക്കു​ന്ന​ത്. ക​ണ്ണ​ട വാ​ങ്ങി​യ​തി​ന്‍റെ ഒറിജിനൽ ബി​ൽ സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.