Tax
Services & Questions
പ്രമോഷൻ സ്വീകരിക്കുന്നില്ല, ഹയർഗ്രേഡ് നഷ്‌‌ടപ്പെടുമോ?
പ്രമോഷൻ സ്വീകരിക്കുന്നില്ല, ഹയർഗ്രേഡ് നഷ്‌‌ടപ്പെടുമോ?
എ​യ്ഡ​ഡ് ഹൈ​സ്കൂ​ളി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വ​ന്‍റാ​യി 25 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് അഞ്ചു വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി ബാ​ക്കി​യു​ണ്ട്. അ​ടു​ത്ത​വ​ർ​ഷം ഞ​ങ്ങ​ളു​ടെ സ്കൂ​ളി​ലെ ക്ല​ർ​ക്ക് വിരമിക്കും. ഞാ​ൻ എ​സ്എ​സ്എ​ൽ​സി പാ​സാ​യ ആ​ളാ​ണ്. ഞാ​നാ​ണ് സീ​നി​യ​ർ. എ​ന്നാ​ൽ ക്ല​ർ​ക്കി​ന്‍റെ പോ​സ്റ്റി​ലേ​ക്കു​ള്ള പ്ര​മോ​ഷ​നി​ൽ എ​നി​ക്ക് താ​ത്പ​ര്യം ഇ​ല്ല. എ​ന്‍റെ ശ​ന്പ​ള​ത്തി​ൽ കൂ​ടു​ത​ൽ കു​റ​വു വ​രി​ല്ല. അ​തി​നാ​ൽ പ്ര​മോ​ഷ​ൻ വേ​ണ്ടെ​ന്നു വ​ച്ചു​കൊ​ണ്ട് എ​നി​ക്ക് ലാ​സ്റ്റ്ഗ്രേ​ഡ് സെ​ർ​വ​ന്‍റാ​യി തു​ട​രു​ന്ന​തി​നു ത​ട​സം ഉ​ണ്ടോ? പ്ര​മോ​ഷ​ൻ ഉ​പേ​ക്ഷി​ച്ചാ​ൽ അ​ടു​ത്ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കി​ല്ല എ​ന്നു പ​റ​യു​ന്ന​തു ശ​രി​യാ​ണോ?
ജേ​ക്ക​ബ് തോ​മ​സ്, ക​ട്ട​പ്പ​ന

സാ​ധാ​ര​ണ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് വാ​ങ്ങു​ന്പോ​ൾ ഭാ​വി​യി​ലു​ണ്ടാ​കു​ന്ന പ്ര​മോ​ഷ​ൻ നി​ര​സി​ക്കി​ല്ല എ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് അ​ത് സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കാ​വു​ന്ന പ്ര​മോ​ഷ​ൻ തസ്തികയായ ക്ലർ​ക്ക് ത​സ്തി​ക വേ​ണ്ടെ​ന്നു​വ​ച്ചാ​ൽ പി​ന്നീ​ടു​ള്ള ഹ​യ​ർഗ്രേ​ഡു​ക​ൾ ന​ൽ​കാ​ൻ പാ​ടി​ല്ല എ​ന്ന​താ​യി​രു​ന്നു നി​ല​വി​ലെ വ്യ​വ​സ്ഥ. എ​ന്നാ​ൽ ഇ​പ്പോ​ൾ എ​യ്ഡ​ഡ് സ്കൂ​ൾ സ​ർ​വീ​സി​ലെ ക്ല​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്കു​ള്ള പ്ര​മോ​ഷ​ൻ ഉ​പേ​ക്ഷി​ച്ച് ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​യി​ൽ തു​ട​രു​ന്ന​വ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത ഗ്രേ​ഡ് അ​നു​വ​ദി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. സ.ഉ.(എംഎസ്)396/2016/ധന. തീയതി 12-10-2016.