Tax
Services & Questions
മിനിമം അഞ്ചു വർഷത്തെ സർവീസ് പൂർത്തിയാക്കണം
മിനിമം അഞ്ചു വർഷത്തെ  സർവീസ് പൂർത്തിയാക്കണം
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഭ​വ​നവാ​യ്പ ലഭിക്കു​ന്ന​തി​ന് മി​നി​മം എ​ത്ര വ​ർ​ഷം സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. അ​തു​പോ​ലെ അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന തു​ക​യ്ക്കു പ​രി​ധി ഉ​ണ്ടോ? അ​പേ​ക്ഷ​ക​രു​ടെ സീ​നി​യോറി​റ്റി അ​നു​സ​രി​ച്ചാ​ണോ തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് നി​ശ്ചി​ത​മാ​സം നി​ർ​ണ​യി​ച്ചി​ട്ടു​ണ്ടോ?
വി​ജീ​ഷ്, പ​ത്ത​നം​തി​ട്ട

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഭ​വ​നവാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ന് മി​നി​മം അഞ്ചു വ​ർ​ഷ​ത്തെ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം എ​ന്നു നി​ർ​ബ​ന്ധ​മു​ണ്ട്. സീ​നി​യോ​റിറ്റി ക​ണ​ക്കാ​ക്കു​ന്ന​ത് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന സാ​ന്പ​ത്തി​ക വ​ർ​ഷം ത​ന്നെ വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല. അ​പേ​ക്ഷ​ക​ന്‍റെ അ​ടി​സ്ഥാ​ന ശ​ന്പ​ളം മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ് തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ 100 ഇ​ര​ട്ടി​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​താവട്ടെ 40 ല​ക്ഷ​ത്തി​ൽ ക​വി​യാ​ൻ പാ​ടി​ല്ല എ​ന്നാ​ണ് വ്യ​വ​സ്ഥ.
സ. ഉ (പി) 143/2016/​ധന. തീയതി 30-9-2016.