Tax
Services & Questions
ഫാമിലി പെൻഷൻ തുല്യമായി വീതിച്ചു നൽകും
ഫാമിലി പെൻഷൻ തുല്യമായി  വീതിച്ചു നൽകും
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ എ​ന്‍റെ സ ഹോദരനും ഭാര്യയുംു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെട്ടു. അ​വ​ർ​ക്ക് പ്രായപൂർത്തിയാകാ ത്ത മൂന്നു കു​ട്ടി​ക​ളു​ണ്ട്. ഈ ​മൂ​ന്നു കു​ട്ടി​ക​ളും ഒ​രേ പ്ര​സ​വ​ത്തി​ലു​ള്ള​താ​ണ്. ഈ ​കു​ട്ടി​ക​ൾ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത ഇ​ല്ലേ? ഇ​ര​ട്ടക്കു​ട്ടി​ക​ളു​ടെ കാ​ര്യ​മേ കെഎസ് ആർ ​പ​റ​യു​ന്നു​ള്ളൂ എ​ന്നാ​ണ് ഓ​ഫീ​സി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. കു​ട്ടി​ക​ൾ​ ഇ​പ്പോ​ൾ എ​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ്.കു​ട്ടി​ക​ളുടെ ലീ​ഗ​ൽ ഗാ​ർ​ഡി​യ​നാവാൻ എ​നി​ക്കു സാ​ധി​ക്കു​മോ? ഇതിനു സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണോ?
സരള, ചെറുതോണി

കെഎസ്ആറിലെ ​നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം ഇ​ര​ട്ടക്കു​ട്ടി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ തു​ക തു​ല്യ​മാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ൾ സ​ർ​ക്കാ​ർ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്തു പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. ഒ​രു പ്ര​സ​വ​ത്തി​ൽ ര​ണ്ടി​ല​ധി​കം കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ അ​ർ​ഹ​മാ​യ ഫാമിലി പെ​ൻ​ഷ​ൻ സ​മ​മാ​യി വീ​തി​ച്ചു ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ഈ ​ഉ​ത്ത​ര​വി​ന് 01- 04- 2016 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ പ്രായപൂർത്തിയാകാത്തവർ ആണെങ്കിൽ ലീ​ഗ​ൽ ഗാ​ർ​ഡി​യ​ൻ മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​വാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 23-9-2016ലെ ​സ.ഉ(പി) 139/2016/ധന. എ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ലീ​ഗ​ൽ ഗാ​ർ​ഡി​യ​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ഹ​സീ​ൽ​ദാ​റി​ൽ​നി​ന്നും വാ​ങ്ങേ​ണ്ട​താ​ണ്.