Tax
Services & Questions
പ്രാഥമിക കത്ത് വേഗം നൽകണം
പ്രാഥമിക കത്ത് വേഗം നൽകണം
ഗ​വ​. പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്ന എ​ന്‍റെ ഭാ​ര്യ പെ​ട്ടെ​ന്നു​ണ്ടാ​യ അ​സു​ഖ​ത്തെ​ തു​ട​ർ​ന്നു മ​ര​ണ​പ്പെ​ട്ടു. ഞാ​ൻ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്യു​ന്നു. ഞ​ങ്ങ​ളു​ടെ ര​ണ്ടു കു​ട്ടി​ക​ളി​ൽ മൂ​ത്ത​യാ​ൾ​ക്ക് 13 വ​യ​സു​ണ്ട്. ര​ണ്ടാ​മ​ത്തെ ആ​ൾ​ക്ക് ഒന്പതു വ​യ​സും. ഭാ​ര്യ​ക്ക് ഒന്പതു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഫാ​മി​ലി പെ​ൻ​ഷ​ൻ, സ​മാ​ശ്വാ​സ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ജോ​ലി എ​ന്നി​വ​യ്ക്കു​വേ​ണ്ടി എ​ന്തു ന​ട​പ​ടി​ക​ളാ​ണ് ചെ​യ്യേ​ണ്ട​ത്. ഇ​പ്പോ​ൾ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കു​ട്ടി​ക്ക് 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​ശേ​ഷ​മ​ല്ലേ ജോ​ലി​ക്കു വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ളാ​ണ് ചെ​യ്യേ​ണ്ട​ത്?
കെ. ​ര​മേ​ശ്, കൂ​ത്താ​ട്ടു​കു​ളം

താ​ങ്ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ഉ​ള്ള​തു​കൊ​ണ്ട് ജോ​ലി സം​ബ​ന്ധി​ച്ച പ്ര​ശ്നം ഉ​ട​ൻ ആ​വ​ശ്യ​മി​ല്ല​ല്ലോ. എ​ന്നാ​ൽ മ​ര​ണ​മ​ട​ഞ്ഞ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മു​ള്ള മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഭാ​ര്യ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക. കൂടാ​തെ സ​മാ​ശ്വാ​സ പ​ദ്ധ​തി പ്ര​കാ​രം ജോ​ലി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കു​ട്ടി​ക്കു 18 വ​യ​സ് പൂ​ർ​ത്തി​യാ​ക​ണ​ം. എ​ന്നിരുന്നാലും ജോ​ലി കൊ​ടു​ക്കാ​ൻ ഉ​ദ്ദേശി​ക്കു​ന്ന​ത് ആ​ർ​ക്കാ​ണെന്ന തീ​രു​മാ​നം എ​ടു​ത്ത​ശേ​ഷം ഈ ​വി​വ​രം സൂ​ചി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്രാ​ഥ​മി​ക ക​ത്ത് ഭാ​ര്യ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ൽ എ​ത്ര​യും വേ​ഗം ന​ൽ​കേ​ണ്ട​താ​ണ്.