Tax
Services & Questions
ഹയർഗ്രേഡിനു പരിഗണിക്കില്ല
ഹയർഗ്രേഡിനു പരിഗണിക്കില്ല
2012 മു​ത​ൽ എൽപിഎസ് എ ആ​യി ഗ​വ​.സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. എ​നി​ക്ക് സ്ഥി​ര നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​നു മു​ന്പ് വി​വി​ധ ഗ​വ​. സ്കൂ​ളു​ക​ളി​ലാ​യി രണ്ടു വ​ർ​ഷ​ത്തോ​ളം എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി വി​വി​ധ കാ​ല​യ​ള​വി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഈ ​എം​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സ് കൂ​ടി ചേ​ർ​ത്താ​ൽ എട്ടു വ​ർ​ഷ​ത്തി​ൽ കുറയാതെ സ​ർ​വീ​സ് വ​രും. എ​നി​ക്ക് എട്ടു വ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് ല​ഭി​ക്കാ​ൻ ഈ ​താ​ത്കാ​ലി​ക സ​ർ​വീ​സു​കൂ​ടി പ​രി​ഗ​ണി​ക്കു​മോ?
വി. ​ഗി​രീ​ഷ് കു​മാ​ർ, ച​ങ്ങ​നാ​ശേ​രി

01-10-1994നു ​മുന്പ് താ​ത്കാ​ലി​ക സ​ർ​വീ​സി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച​വ​രും (എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന) അ​തു​പോ​ലെ ത​ന്നെ 01-09-1994നു ​മു​ന്പാ​യി സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ സ്ഥിര നി​യ​മ​നം ല​ഭി​ച്ച​വ​രു​ടെയും മു​ൻ താ​ത്കാ​ലി​ക സ​ർ​വീ​സ് മാ​ത്ര​മേ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡി​ന് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. അ​തു​പോ​ലെ ത​ന്നെ ഈ ​താ​ത്കാ​ലി​ക സ​ർ​വീ​സ് ഇ​ൻ​ക്രി​മെ​ന്‍റി​ന് പ​രി​ഗ​ണി​ച്ച​തു​മാ​യി​രി​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ ഈ ​താ​ത്കാ​ലി​ക സ​ർ​വീ​സ് ഹ​യ​ർഗ്രേ​ഡി​നോ പെ​ൻ​ഷ​നോ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.