Tax
Services & Questions
മടങ്ങിപ്പോകാൻ കഴിയില്ല
മടങ്ങിപ്പോകാൻ കഴിയില്ല
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ 2017 ഡി​സം​ബ​റി​ൽ ലാ​സ്റ്റ്ഗ്രേ​ഡ് സ​ർ​വീ​സി​ൽ​നി​ന്ന് ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച് ഒ​രു ഗ​വ​. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. ഈ ​പ്ര​മോ​ഷ​ൻ​കൊ​ണ്ട് എ​നി​ക്ക് യ​ഥാ​ർ​ഥ​ത്തി​ൽ പ്ര​യോ​ജ​നം ഒ​ന്നം​ത​ന്നെ ല​ഭി​ച്ചി​ല്ല. അ​ടു​ത്തു​ള്ള സ്കൂ​ളി​ൽ​നി​ന്ന് ദൂ​രെ​യു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​റ്റം ല​ഭി​ച്ചു​വെ​ന്നു മാ​ത്ര​മേ​യു​ള്ളൂ. കൂ​ടാ​തെ ഏ​ണ്‍​ഡ് ലീ​വ് ഉ​ൾ​പ്പെ​ടെ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്നു​മാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. എ​നി​ക്ക് പ്ര​മോ​ഷ​നു മു​ന്പ് ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ലേ​ക്ക് തി​രി​കെ പോ​ക​ണ​മെ​ന്നു​ണ്ട്. ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ ക​ഴി​യു​മോ?
ജോ​മോ​ൻ ജോ​സ​ഫ്, തൊ​ടു​പു​ഴ

താ​ങ്ക​ൾ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ചു​വെ​ങ്കി​ലും മ​റ്റു പ്ര​യോ​ജ​നം ഒ​ന്നും​ത​ന്നെ ല​ഭി​ച്ചി​ല്ല എ​ന്ന​തു ശ​രി​യാ​ണ്. രണ്ടു മാ​സ​ത്തെ വെ​ക്കേ​ഷ​ൻ ശ​ന്പ​ളം ല​ഭി​ക്കും എ​ന്നു​ള്ള ഒ​രു പ്ര​യോ​ജ​നം മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ അ​തു​കൊ​ണ്ട് ഏ​ണ്‍​ഡ് ലീ​വി​നു​ള്ള അ​ർ​ഹ​ത ഇ​ല്ലാ​താ​വു​ക​യും ചെ​യ്യും. ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വീ​സി​ൽ​നി​ന്ന് സ​ബോ​ർ​ഡി​നേ​റ്റ് സ​ർ​വീ​സി​ലേ​ക്ക് (ലാ​ബ് അ​സി​സ്റ്റ​ന്‍റ്) മാ​റ്റം ല​ഭി​ച്ച​തു​മൂ​ലം ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വീ​സി​ലേ​ക്ക് മ​ട​ങ്ങി​പ്പോകാ​ൻ ക​ഴി​യു​ക​യി​ല്ല.